Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

ഇരുണ്ട ദ്രവ്യം (DARK MATTER ) - ഇനിയും പിടിതരാത്ത ഒരു പ്രഹേളിക

      ഇപ്പോൾ നിലവിലുള്ള സിദ്ധാന്തങ്ങൾ പ്രകാരം പ്രപഞ്ചത്തിലെ 5% മാത്രമാണ് സാധാരണ ദ്രവ്യം , 27% ഇരുണ്ട ദ്രവ്യം , 68% ഇരുണ്ട ഊർജം. സാധാരണ ദ്രവ്യം എന്നാൽ പ്രോട്ടോണും ന്യൂട്രോണും എലെക്ട്രോണും ഒക്കെ ചേർന്ന ബാര്യോനിക് മാറ്റർ (Baryonic Matter). മനുഷ്യനെയും മറ്റു ജീവികളെയും സൂര്യനെയും , പ്രപഞ്ചത്തിലെ മറ്റെല്ലാ ദൃശ്യ വസ്തുക്കളെയും (Observable Objects) നിർമിച്ചിരിക്കുന്നത് സാധാരണ ദ്രവ്യം കൊണ്ടാണ് .



    സാധാരണ ദ്രവ്യത്തെ കാണാം സാധാരണ ദ്രവ്യ വസ്തുക്കൾ തമ്മിൽ പ്രതിപ്രവർത്തിക്കും. ഇവ പ്രകാശം പുറപ്പെടുവിക്കും ആഗിരണം ചെയുകയും ചെയ്യും .പക്ഷെ ഇരുണ്ട ദ്രവ്യത്തിന് ദ്രവ്യമാനം (mass) മാത്രമേയുളൂ. അത് സാധാരണ ദ്രവ്യവുമായി ഗുരുത്വ ബലത്തിലൂടെയല്ലാതെ മറ്റൊരു രീതിയിലും പ്രതിപ്രവർത്തിക്കില്ല . അപ്പോൾ ഇരുണ്ട ദ്രവ്യം എന്താണ് എന്ന ചോദ്യത്തിനുള്ള ഏറ്റവും ലളിതമായ ഒറ്റവാക്യത്തിലുള്ള ഉത്തരം ഇതാണ്.
ഇരുണ്ട ദ്രവ്യം :-- സാധാരണ ദ്രവ്യവുമായി ഗുരുത്വ ബലത്തിലൂടെയല്ലാതെ മറ്റൊരു രീതിയിലും പ്രതിപ്രവർത്തിക്കാത്ത എല്ലാ ദ്രവ്യവും ഇരുണ്ട ദ്രവ്യം ആയി കണക്കാക്കപ്പെടുന്നു .

   എന്താണ് ഈ ഇരുണ്ട ദ്രവ്യം എന്ന് ഇപ്പോഴും കൃത്യമായി കണ്ടുപിടിക്കപ്പെട്ടിട്ടില്ല .എന്നാലും നമുക്കറിയാവുന്ന ദ്രവ്യം നിർമ്മിക്കപ്പെട്ടിരിക്കുന്നു ബാര്യോനുകളിൽ (Baryons) നിന്നും വ്യത്യസ്തമായ സ്വഭാവ ഗുണങ്ങൾ ഉള്ള അടിസ്ഥാന കണങ്ങളിലൂടെയാണ് ഇരുണ്ട ദ്രവ്യം നിർമ്മിക്കപ്പെട്ടിരിക്കുന്നത് എന്നാണ് ഇപ്പോൾ നിലവിലുള്ള അംഗീകരിക്കപ്പെടുന്ന ശാസ്ത്രീയ വിശ്വാസം. ഇപ്പോൾ അവയെ ആക്സിയൻസ് (axions), സ്റ്ററിൽ ന്യൂട്രിനോസ് (sterile neutrions) എന്നും വീക്കിലി ഇന്ററാക്ടിങ് മാസ്സിവ് പാർട്ടിക്കിൾസ് (WIMP) എന്നുമൊക്കെയാണ് വിളിക്കുന്നത് .ഇവയെ ഒന്നും ഇപ്പോഴും കണ്ടെത്തിയിട്ടില്ല .സാധാരണ ദ്രവ്യവുമായി ഗുരുത്വബലത്തിലൂടെ മാത്രം പ്രതിപ്രവർത്തിക്കുന്നതിനാൽ അവയെ കണ്ടെത്തുന്നത് വളരെ ബുദ്ധിമുട്ടു നിറഞ്ഞ ഒരു പ്രക്രിയ ആയിരിക്കും .

എങ്ങിനെയാണ് ഇരുണ്ട ദ്രവ്യത്തിന്റെ സാന്നിധ്യം കണ്ടുപിടിക്കപ്പെട്ടത് ?

        ഗാലക്സികളും അവയിലെ നക്ഷത്രങ്ങളുമെല്ലാം ഗുരുത്വനിയമങ്ങൾ (LAWS OF GRAVITATION) അനുസരിച്ചാണ് പ്രവർത്തിക്കേണ്ടത്. നമ്മുടെ ഗാലക്സി ഉൾപ്പെടെയുള്ള പല ഗാലക്സികളിലെയും നക്ഷത്രങ്ങളുടെ വേഗതയും അവക്ക് ഗാലക്ടിക് സെന്റെറിൽ (GALECTIC CENTRE) നിന്നുള്ള അകലവും കണക്കാക്കി നടത്തിയ കണക്കു കൂട്ടലുകളിലാണ് ഗാലെക്സികൾ .ഭൗതികമായി നിരീക്ഷിക്കാൻ ആവുന്നതിലും പല മടങ് ദ്രവ്യമാനം ഉള്ളതാണെന്ന് കണ്ടുപിടിക്കപ്പെട്ടത്. ഗുരുത്വബല കണക്കുകൂട്ടലുകളിലൂടെ കണ്ടെത്തിയ ദ്രവ്യമാനത്തിൽ നിന്നും നേരിട്ടുള്ള നിരീക്ഷണത്തിലൂടെ കണ്ടെത്താവുന്ന ദ്രവ്യമാനത്തെ കുറക്കുമ്പോൾ കിട്ടുന്ന നേരിട്ട് നിരീക്ഷിക്കാൻ ആവാത്ത ദ്രവ്യത്തെ ഇരുണ്ട ദ്രവ്യം (DARK MATTER) എന്ന് നാമകരണം ചെയ്യുകയായിരുന്നു

--
ref
1.https://science.nasa.gov/as…/focus-areas/what-is-dark-energy
2.https://en.wikipedia.org/wiki/Dark_matter

#Copypaste
--This is an original work of Rishidas.S----

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് “കരിന്തണ്ടന്‍” ?

മൈസൂർ മല്ലിഗെ അഥവാ Jasmine of Mysore

കുറ്റിപ്പുറം പാലം ഓര്‍മകളിലേക്ക് ഒരു അന്വേഷണം