പോസ്റ്റുകള്‍

ADVENTURES എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ലോകം വിറപ്പിച്ച കൊതുകിന്റെ പൂർവികർ

കൊതുക് എന്ന ഷഡ്‌പദത്തെ അറിയാത്തവർ ലോകത്തു ആരും കാണില്ല എന്നൽ  കൊതുകിന്റെ പൂർവികർ എന്ന് കരുതുന്ന രക്തദാഹികളെ കുറിച്ചുള്ള അറിവ് പരിമിതമാണ്. ഏകദേശം 10 ലക്ഷം വര്ഷങ്ങൾ...

ഒരു നിധിവേട്ടയുടെ ചരിത്രം !!! THE CURSE OF OAK ISLAND

1795 ലെ ഒരു രാത്രി . കാനഡയിലെ  Nova Scotia യിലെ  കടല്‍ തീരം . Daniel McGinnis എന്ന  ചെറുപ്പകാരന്‍ (18)  തന്‍റെ ഫിഷിംഗ്  ബോട്ടില്‍  ഏകനായി  ഇരിക്കുകയാണ്  .  എങ്ങും  ഇരുട്ട്  തന്നെ . തിരിച്ച് വീട്ടിലേക്ക് പോകാന്‍ തയ്യാറെടുക്കുമ്പോള്‍  ആണ്  ഡാനിയേല്‍ ആ കാഴ്ച്ച  കണ്ടത് !  അങ്ങ്  എതിര്‍ വശത്ത്  കടലില്‍  നിന്നും  ഒരു  വെളിച്ചം !  ഇടക്ക്  മിന്നുന്നുണ്ടോ  എന്നൊരു  സംശയം . അതെ അത്  അനങ്ങുന്നുണ്ട് . തൊട്ടടുത്തുള്ള  ഒരു ചെറു ദ്വീപില്‍  നിന്നാണ്  ആ വെളിച്ചം  വരുന്നത് .  ആരോ  പന്തമോ റാന്തലോ മറ്റോ  കത്തിച്ച്  പിടിച്ചിട്ടുണ്ട് .  ആ തുരുത്തില്‍  ആരും താമസിക്കുന്നില്ല  എന്ന്  ഡാനിനു അറിയാം . പിന്നെ  ആരാണ്  ? പക്ഷെ ഇപ്പോള്‍  അങ്ങോട്ട്‌  പോകുന്നത്  ബുദ്ധിയല്ല  . വെളുക്കട്ടെ  എന്നിട്ട്  നോക്കാം എന്നുറച്ച്  വീട്ടിലേക്ക് തിരിച്ചു .അറിയാനുള്ള  ആകാംക്ഷ മൂലം   അതിരാവിലെ...

മനുഷ്യരെ തിന്നുന്ന മല

ഇമേജ്
*80 ലക്ഷത്തോളം മനുഷ്യരെ വിഴുങ്ങിയ മല*               തെക്കന്‍ അമേരിക്കയുടെ വടക്കു മുതല്‍ തെക്കു വരെ നീണ്ടു കിടക്കുന്ന പര്‍വ്വത നിരയാണ് ആന്‍ഡസ്. ആന്‍ഡസിന്‍റെ ശിഖരങ്ങളിലൊന്നായ സെറോ റികോയുടെ ചുവട്ടിലാണ് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള നഗരങ്ങളിലൊന്നു സ്ഥിതി ചെയ്യുന്നത്. റിച്ച് മൗണ്ടെയ്ന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ നഗരത്തിന് ഇവിടുത്തെ ഖനികള്‍ മൂലം ലഭിച്ച ദുഷ്പേരാണ് മനുഷ്യനെ തിന്നുന്ന മലകള്‍ എന്നത്. 1545 ലാണ് സ്പാനിഷുകാര്‍ ഇവിടെ ഖനനം ആരംഭിക്കുന്നത്. വെള്ളിയ്ക്കു വേണ്ടിയാണ് ഇവിടെ ഖനികള്‍ കുഴിച്ചത്. തദ്ദേശീയരായ 30 ലക്ഷത്തോളം ജനങ്ങളെ അടിമകളാക്കിയാണ് ഖനികളില്‍ പണിയെടുക്കാനായി നിയോഗിച്ചത്. അശാസ്ത്രീയമായ അന്നത്തെ ഖനന രീതികളാണ് പതിനായിരങ്ങളുടെ  ജീവനെടുക്കാന്‍ ഈ മല കാരണമായത്. ഇതുകൂടാതെ പകര്‍ച്ച വ്യാധിയും പട്ടിണിയും ദുരിതം വർധിപ്പിച്ചു. സ്പാനിഷുകാര്‍ തിരികെ പോയിട്ടും ഖനികള്‍ മൂലമുള്ള ദുരിതങ്ങള്‍ ഏതാണ്ട് സമാനമായ അവസ്ഥയില്‍ ഇപ്പോഴും തുടരുകയാണ്. യുവാക്കളടക്കം വര്‍ഷം തോറും നൂറുകണക്കിനാളുകളാണ്  ഇന്നും ബൊളീവിയയില്‍ സ്ഥിതി ചെയ്യുന്ന ഈ ഖനികളില്‍ ...

സാഹസികത ഇവിടെയുണ്ട് : ബെയർ ഗ്രിൽസ്

ഇമേജ്
ശുദ്ധ  തട്ടിപ്പാണത് ....! അതി സങ്കീർണ്ണത   നിറഞ്ഞ  നിമിഷങ്ങൾ  അതിജീവിക്കാൻ  എന്ന വ്യാജേന , സാമർഥ്യം  നേടിയ   ഒരു വിദഗ്ധ  ഉപദേശകനെ  ഒപ്പം കൂട്ടി  നടത്തുന്ന  നാടകം ...വടക്കൻ  അയർലന്റിലെ  ഒരു  പ്രമുഖ  പത്രം  കുറിച്ചതായിരുന്നു  അത് ....ഏകദേശം  എട്ടു  വർഷമായി  കാണും ....അമേരിക്കയിൽ  നിന്നാരംഭിച്ച  എഡ്യുക്കേഷണൽ ടെലിവിഷൻ  നെറ്റ് വർക്കിന്‌  ഇന്ത്യയടക്കം  ലോകമെമ്പാടും  പ്രേക്ഷകരെ  നേടി കൊടുത്ത  ഒരു  പരിപാടിയെ  കുറിച്ചായിരുന്നു  ആ  വാർത്ത ....ചാനലിന്റെ  പേര്  ഡിസ്‌കവറി ..... ! പ്രൊഗ്രാമിന്റെ  പേര്  MAN v/s WILD .....!   2006 മാർച്ചിൽ  ആരംഭിച്ചു  2011 നവംബറിൽ  സംപ്രേക്ഷണം  അവസാനിപ്പിച്ച  നിരവധി  എപ്പിസോഡുകൾ....!   പ്രത്യേകിച്ച്  ഒരു  മുഖവുരയുടെ  ആവശ്യമേയില്ലെന്ന്  തോന്നുന്നു ....ബെയർ  ഗ്രിൽസ്  എന്ന  ബ്രിട്ടീഷ് സാഹസികന്റെ ...