പോസ്റ്റുകള്‍

ഓഗസ്റ്റ്, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

അലറിക്കരയുന്ന ആത്മാക്കൾ

ഇമേജ്
          _യൂറോപ്പിലെ ജനങ്ങളിൽ 30 മുതൽ 60 ശതമാനത്തെ വരെ കൊന്നൊടുക്കിയ ഒരു രോഗം പെയ്തിറങ്ങിയിട്ടുണ്ട്, വർഷങ്ങൾക്കു മുൻപ്. പ്ലേഗ് എന്ന ആ ‘കറുത്ത മഹാമാരി’ക്കു മുന്നിൽ ജീവൻ വെടിയേണ്ടി വന്നത് 20 കോടിയിലേറെ പേർക്കായിരുന്നു. ഈ പകർച്ചവ്യാധിയിൽ നിന്നു രക്ഷപ്പെടാൻ രാജ്യങ്ങൾ പല വഴികളും നോക്കി. രോഗികളുമായുള്ള സമ്പർക്കം പോലും പലരും ഭയന്നു. 1793ൽ വെനീസിലേക്കെത്തിയ രണ്ട് കപ്പലുകളിൽ പ്ലേഗ് ബാധിതരുണ്ടായിരുന്നു. വൈകാതെ ഇത് പടർന്നുപിടിക്കാനും തുടങ്ങി. ഇതിൽ നിന്നെങ്ങനെ രക്ഷപ്പെടുമെന്ന ചോദ്യത്തിന് അധികൃതർക്കു മുന്നിൽ ഉത്തരവുമായി നിന്നത് ഒരു ദ്വീപായിരുന്നു. വെനീസിനും ലിഡോയ്ക്കും ഇടയിലുള്ള ഒരു ചെറു ദ്വീപ്– പേര് പൊവേലിയ._  _ഒരു കനാൽ വഴി രണ്ടു ഭാഗങ്ങളായി വിഭജിച്ച നിലയിലാണ് ഈ ദ്വീപിന്റെ സ്ഥാനം. പ്ലേഗ് ബാധിച്ച ഒന്നര ലക്ഷത്തിലേറെപ്പേരെയാണ് ഈ ആളൊഴിഞ്ഞ ദ്വീപിലേക്ക് അധികൃതർ വലിച്ചെറിഞ്ഞത്. മരിച്ചവർക്കായി വമ്പൻ ശവക്കുഴികൾ തീർത്ത് കൂട്ടത്തോടെ കുഴിച്ചിട്ടു. പാതിജീവനോടെ അടക്കപ്പെട്ടവരും ഏറെ. മരണത്തിന്റെ വക്കിലെത്തിയവരെയും യാതൊരു ദാക്ഷിണ്യവുമില്ലാതെ ദ്വീപിൽ ഉപേക്ഷിച്ച് അധികൃതർ മടങ്ങി. ഒരിറ്റു വെള്ളമോ ഭക്ഷണമോ ഇല്ലാതെ ദ

ടോക്ഗവാ ഇയെയാസു ((Tokugawa Ieyasu) ) - ജപ്പാനെ ഏകീകരിച്ച ഷോഗൺ

ഇമേജ്
മിക്കവാറും എല്ലാ രാജ്യങ്ങളും അവരുടെ ചരിത്രത്തിന്റെ ഏതെങ്കിലും കാലത്തു ശിഥിലീകരിക്കപ്പെട്ടിട്ടുണ്ട്. പിന്നീട് ശക്തരായ നേതാക്കളുടെ ഇടപെടൽ നിമിത്തം  പല രാജ്യങ്ങൾക്കും പുനർ-ഏകീകരണവും നടന്നിട്ടുണ്ട്. ജർമനിയിലെ ബിസ്മാർക്, ഇറ്റലിയിലെ ഗാരിബാൾഡി നമ്മുടെതന്നെ മഹാനായ സർദാർ പട്ടേൽ എന്നിവർ  അത്തരം മഹാ രഥന്മാരാണ് . ജപ്പാനെ ശിഥിലീകരണത്തിൽ നിന്ന് കരകയറ്റി  സുശക്തമായ  രാജ്യമാക്കിയ  മഹാരഥനാണ് പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന  ടോക്ഗവാ ഇയെയാസു എന്ന പടത്തലവൻ   സെങ്കോക് കാലഘട്ടം (Sengoku period) ( 1460 – 1610) -- ജപ്പാനിൽ .കടുത്ത സാമൂഹിക സാമ്പത്തിക ,രാഷ്ട്രീയ അസ്ഥിരതയുടെ കാലമായിരുന്നു അത് .ഈ കാലഘട്ടം മുഴുവനും ജപ്പാനിൽ ഒരു ചക്രവർത്തി ഉണ്ടായിരുന്നു .പക്ഷെ ചക്രവർത്തിക്ക് കാര്യമായ ഒരു അധികാരമോ നിയന്ത്രണമോ ഇല്ലായിരുന്നു .ഷോഗൺ(Shogun) എന്നറിയപ്പെട്ടിരുന്ന യുദ്ധ പ്രഭുക്കന്മാരായിരുന്നു ജപ്പാനിലെ പരമാധികാരികൾ .പ്രധാനമന്ത്രിയുടെയും  സേനാധിപന്റെയും  അധികാരം കോർത്തിണക്കിയ  ഒരു പദവിയായിരുന്നു  ഷോഗണിന്റെത്   ചക്രവർത്തി അംഗീകരിക്കുന്ന ഷോഗൺ ഒരാൾ മാത്രമായിരുന്നു .അദ്ദേഹത്തിനായിരുന്നു  ജപ്പാന്റെ ഭരണ ചുമതല .പ

ഒരു നിധിവേട്ടയുടെ ചരിത്രം !!! THE CURSE OF OAK ISLAND

1795 ലെ ഒരു രാത്രി . കാനഡയിലെ  Nova Scotia യിലെ  കടല്‍ തീരം . Daniel McGinnis എന്ന  ചെറുപ്പകാരന്‍ (18)  തന്‍റെ ഫിഷിംഗ്  ബോട്ടില്‍  ഏകനായി  ഇരിക്കുകയാണ്  .  എങ്ങും  ഇരുട്ട്  തന്നെ . തിരിച്ച് വീട്ടിലേക്ക് പോകാന്‍ തയ്യാറെടുക്കുമ്പോള്‍  ആണ്  ഡാനിയേല്‍ ആ കാഴ്ച്ച  കണ്ടത് !  അങ്ങ്  എതിര്‍ വശത്ത്  കടലില്‍  നിന്നും  ഒരു  വെളിച്ചം !  ഇടക്ക്  മിന്നുന്നുണ്ടോ  എന്നൊരു  സംശയം . അതെ അത്  അനങ്ങുന്നുണ്ട് . തൊട്ടടുത്തുള്ള  ഒരു ചെറു ദ്വീപില്‍  നിന്നാണ്  ആ വെളിച്ചം  വരുന്നത് .  ആരോ  പന്തമോ റാന്തലോ മറ്റോ  കത്തിച്ച്  പിടിച്ചിട്ടുണ്ട് .  ആ തുരുത്തില്‍  ആരും താമസിക്കുന്നില്ല  എന്ന്  ഡാനിനു അറിയാം . പിന്നെ  ആരാണ്  ? പക്ഷെ ഇപ്പോള്‍  അങ്ങോട്ട്‌  പോകുന്നത്  ബുദ്ധിയല്ല  . വെളുക്കട്ടെ  എന്നിട്ട്  നോക്കാം എന്നുറച്ച്  വീട്ടിലേക്ക് തിരിച്ചു .അറിയാനുള്ള  ആകാംക്ഷ മൂലം   അതിരാവിലെ  തന്നെ  ആ ചെറുപ്പകാരന്‍ ദ്വീപിലേക്ക്  തിരിച്ചു . താന്‍ സ്ഥിരമായി ബോട്ടില്‍  പോകുമ്പോള്‍  കാണാറുള്ള ഓക്ക്  മരത്തിന്‍റെ  അടുക്കല്‍  നിന്നാണ്  രാത്രിയില്‍  വെളിച്ചം  വന്നതെന്ന്  ഡാനിനു അറിയാമായിരുന്നു . അവിടെ ചെന്നപ്പോള്‍  ആദ്യം പ്രത്യേകിച്ചൊന്നും

നായകള്‍ ആത്മഹത്യ ചെയ്യുന്ന ഇടം

ഇമേജ്
നായകള്‍ ആത്മഹത്യ ചെയ്യുന്ന ഇടം എന്ന നിലയില്‍ കുപ്രസിദ്ധി ആര്‍ജ്ജിച്ച പാലമാണ് സ്കോട്ട്ലാന്‍ഡിലെ മില്‍ട്ടനിലുള്ള Overtoun Bridge. പത്തൊന്‍പതാം നൂറ്റാണ്ടില്‍,വ്യവസായിയും,രാഷ്ട്രീയനേതാവും സമ്പന്നനുമായ ബറോണ്‍ ഓവര്‍ട്ടണ്‍ എന്ന ആളുടെ ഉടമസ്ഥതയിലുള്ള കെട്ടിടമായിരുന്നു ഓവര്‍ട്ടണ്‍ ഹൌസും ഓവര്‍ട്ടണ്‍ പാലവും. 1895ല്‍ മില്‍നര്‍ എന്ന എഞ്ചിനിയറുടെ മേല്‍നോട്ടത്തില്‍ പണിതീര്‍ന്ന പാലമാണ് Overtoun Bridge. 1908-ല്‍ ബറോണ്‍ ഓവര്‍ട്ടണ്‍ മരണമടഞ്ഞു . ബറോണിന്‍റെ,വിഷാദം ബാധിച്ച ഭാര്യ 1931 വരെ Overtoun house ല്‍ താമസിച്ചിരുന്നു. ഓവര്‍ട്ടണ്‍ പാലത്തിലെ ദുരൂഹമായ സംഭവങ്ങള്‍ ആരംഭിക്കുന്നത് 1950ല്‍ ആണ്.1950 മുതല്‍ പാലത്തിലൂടെ പോവുന്ന നായകള്‍ പാലത്തില്‍ നിന്ന് ചാടി മരിക്കാന്‍ തുടങ്ങിയതോടുകൂടി ഓവര്‍ട്ടണ്‍ പാലം ലോകശ്രദ്ധ ആകര്‍ഷിക്കാന്‍ തുടങ്ങി. ഈ അടുത്തകാലത്ത് ലോകമാധ്യമങ്ങളിലും ഈ പാലം സ്ഥാനം പിടിച്ചു.1950 മുതല്‍ക്ക്‌ ഇങ്ങോട്ടുള്ള കാലഘട്ടത്തില്‍ ഏകദേശം അറുനൂറോളം നായകളാണ് പാലത്തിന് മുകളില്‍ നിന്ന് താഴേക്ക് ചാടിയത്. ഇതില്‍ അന്‍പതോളം നായകള്‍ മരണമടഞ്ഞു. അന്‍പതടി താഴ്ചയുള്ള പാലത്തില്‍ നിന്ന് ചാടിയ പല നായകള്‍ക്കും ഗ

മനുഷ്യരെ തിന്നുന്ന മല

ഇമേജ്
*80 ലക്ഷത്തോളം മനുഷ്യരെ വിഴുങ്ങിയ മല*               തെക്കന്‍ അമേരിക്കയുടെ വടക്കു മുതല്‍ തെക്കു വരെ നീണ്ടു കിടക്കുന്ന പര്‍വ്വത നിരയാണ് ആന്‍ഡസ്. ആന്‍ഡസിന്‍റെ ശിഖരങ്ങളിലൊന്നായ സെറോ റികോയുടെ ചുവട്ടിലാണ് ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള നഗരങ്ങളിലൊന്നു സ്ഥിതി ചെയ്യുന്നത്. റിച്ച് മൗണ്ടെയ്ന്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ നഗരത്തിന് ഇവിടുത്തെ ഖനികള്‍ മൂലം ലഭിച്ച ദുഷ്പേരാണ് മനുഷ്യനെ തിന്നുന്ന മലകള്‍ എന്നത്. 1545 ലാണ് സ്പാനിഷുകാര്‍ ഇവിടെ ഖനനം ആരംഭിക്കുന്നത്. വെള്ളിയ്ക്കു വേണ്ടിയാണ് ഇവിടെ ഖനികള്‍ കുഴിച്ചത്. തദ്ദേശീയരായ 30 ലക്ഷത്തോളം ജനങ്ങളെ അടിമകളാക്കിയാണ് ഖനികളില്‍ പണിയെടുക്കാനായി നിയോഗിച്ചത്. അശാസ്ത്രീയമായ അന്നത്തെ ഖനന രീതികളാണ് പതിനായിരങ്ങളുടെ  ജീവനെടുക്കാന്‍ ഈ മല കാരണമായത്. ഇതുകൂടാതെ പകര്‍ച്ച വ്യാധിയും പട്ടിണിയും ദുരിതം വർധിപ്പിച്ചു. സ്പാനിഷുകാര്‍ തിരികെ പോയിട്ടും ഖനികള്‍ മൂലമുള്ള ദുരിതങ്ങള്‍ ഏതാണ്ട് സമാനമായ അവസ്ഥയില്‍ ഇപ്പോഴും തുടരുകയാണ്. യുവാക്കളടക്കം വര്‍ഷം തോറും നൂറുകണക്കിനാളുകളാണ്  ഇന്നും ബൊളീവിയയില്‍ സ്ഥിതി ചെയ്യുന്ന ഈ ഖനികളില്‍ മരണപ്പെടുന്നത്. ചരിത്രകാരന്‍മാരുടെ കണക്കുകളന