പോസ്റ്റുകള്‍

historty of lamborghini എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

ആരെയും പ്രചോദിപ്പിക്കുന്ന ഒരു പ്രതികാര കഥ

ഇമേജ്
Ferrari vs Lamborghini കുട്ടിക്കാലം മുതൽ ദാരിദ്ര്യത്തിൽ ജീവിച്ച ഒരാൾ പ്രതികാരം ചെയ്യുന്നു, ആരോട് ? തന്റെ കൂട്ടുകാരോടോ സമൻമ്മാരോടോ അല്ല , ലോകത്തിലെ ഏറ്റവും വലിയ കാർ നിർമ്മാതാക്കളായ ഫെരാരിയോട് ! എന്നിട്ട് അവരെക്കാൾ മികച്ച ഒരു കാർ കമ്പനി ഉണ്ടാക്കുന്നു. പേര് “ ലംബോർഗിനി ” കേൾക്കുമ്പോൾ ആർക്കും കെട്ടുകഥയായി തോന്നാം പക്ഷെ സത്യമാണ്. ലക്ഷ്യബോധവും ആത്മാർത്ഥമായ പ്രയത്നവുമുണ്ടെങ്കിൽ ആർക്കും ഈ ലോകത്ത് കീഴടക്കാനാവാത്തതായി ഒന്നുമില്ല എന്ന സത്യം… ചരിത്രം ഫെറൂസ്സിയ ലംബോർഗിനി ഫെറൂസ്സിയ ലംബോർഗിനി എന്നായിരുന്നു ആ കുട്ടിയുടെ പേര് . 1916 ഏപ്രില്‍  28-ന് ഇറ്റലിയിലെ റിനാസ്സോ (Renazzo di Cento) എന്ന ഗ്രാമത്തില്‍ മുന്തിരിത്തോട്ടത്തിലെ തൊഴിലാളിയായ ആന്‍റോണിയോയ്ക്കും എവലിന ലാംബോര്‍ഗിനിക്കും (Antonio and Evelina Lamborghini) അവന്‍ പിറന്നു. അന്നന്നത്തെ ആഹാരത്തിനായി വയലിൽ കഠിനമായി ജോലിയെടുക്കുന്ന ലംബോർഗിനി എന്ന ദരിദ്ര കർഷകന്റെ മകൻ. കുട്ടിക്കാലത്തേ വയലിൽ പണിയെടുക്കുന്ന അച്ഛനെ സഹായിക്കാൻ കുഞ്ഞു ഫെറൂസ്സിയക്ക് തെല്ലും മടി ഉണ്ടായിരുന്നില്ല. അക്കാലത്ത് വയലുകളിൽ പണിക്ക് കൊണ്ടുവന്നിരുന്ന ട്രാക്റ്ററുകൾ