part-1 link - https://beyondthehorizone.blogspot.com/2020/01/IsraelPalasteinHistoryP1.html സമാധാന ശ്രമങ്ങളും കരാറുകളും ഇതിനിടയിൽ മിഡിൽ ഈസ്റ്റിൽ സമാധാനം നിലനിർത്തുവാനും, യുദ്ധങ്ങൾ ഒഴിവാക്കുവാനും, ഇസ്രായേൽ പലസ്തീൻ പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുന്നതിനു വേണ്ടിയും ലോക രാഷ്ട്രങ്ങൾ ശ്രമങ്ങൾ നടത്തി വരുന്നുണ്ടായിരുന്നു. 1967 നവംബർ 22 ന് ഐക്യരാഷ്ട്രസഭ യുദ്ധത്തിൽ പിടിച്ചെടുത്ത സ്ഥലങ്ങൾ തിരിച്ചു കൊടുക്കാനുള്ള പ്രമേയം പാസ്സാക്കി. (Resolution 242 അഥവാ ‘ലാൻഡ് ഫോർ പീസ്' ഉടമ്പടി). ഇതിൻറെ അടിസ്ഥാനത്തിൽ ഇസ്രായേലിനോട് യുദ്ധത്തിൽ പിടിച്ചെടുക്കപ്പെട്ട ഭൂമി തിരിച്ചു കൊടുക്കുവാൻ യുഎൻ ആവശ്യപ്പെട്ടു. Resolution 242 1. CAMP DAVID ACCORD (1978) From left to right: Menachem Begin , Jimmy Carter and Anwar Sadat in Camp David ഇസ്രായേലും, ഈജിപ്തും തമ്മിൽ യുദ്ധം അവസാനിപ്പിക്കാനും മേഖലയിൽ സമാധാനം നിലനിർത്താനുള്ള സാഹചര്യങ്ങൾക്കുവേണ്ടി അമേരിക്ക മദ്ധ്യസ്ഥന്റെ റോളിൽ എത്തി. അമേരിക്കൻ പ്രസിഡണ്ട് ജിമ്മി കാർട്ടറിന്റെ സാന്നിധ്യത്തിൽ 1978 സെപ്റ്റംബർ 1...