പോസ്റ്റുകള്‍

Tokugawa Ieyasu എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

ടോക്ഗവാ ഇയെയാസു ((Tokugawa Ieyasu) ) - ജപ്പാനെ ഏകീകരിച്ച ഷോഗൺ

ഇമേജ്
മിക്കവാറും എല്ലാ രാജ്യങ്ങളും അവരുടെ ചരിത്രത്തിന്റെ ഏതെങ്കിലും കാലത്തു ശിഥിലീകരിക്കപ്പെട്ടിട്ടുണ്ട്. പിന്നീട് ശക്തരായ നേതാക്കളുടെ ഇടപെടൽ നിമിത്തം  പല രാജ്യങ്ങൾക്കും പുനർ-ഏകീകരണവും നടന്നിട്ടുണ്ട്. ജർമനിയിലെ ബിസ്മാർക്, ഇറ്റലിയിലെ ഗാരിബാൾഡി നമ്മുടെതന്നെ മഹാനായ സർദാർ പട്ടേൽ എന്നിവർ  അത്തരം മഹാ രഥന്മാരാണ് . ജപ്പാനെ ശിഥിലീകരണത്തിൽ നിന്ന് കരകയറ്റി  സുശക്തമായ  രാജ്യമാക്കിയ  മഹാരഥനാണ് പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന  ടോക്ഗവാ ഇയെയാസു എന്ന പടത്തലവൻ   സെങ്കോക് കാലഘട്ടം (Sengoku period) ( 1460 – 1610) -- ജപ്പാനിൽ .കടുത്ത സാമൂഹിക സാമ്പത്തിക ,രാഷ്ട്രീയ അസ്ഥിരതയുടെ കാലമായിരുന്നു അത് .ഈ കാലഘട്ടം മുഴുവനും ജപ്പാനിൽ ഒരു ചക്രവർത്തി ഉണ്ടായിരുന്നു .പക്ഷെ ചക്രവർത്തിക്ക് കാര്യമായ ഒരു അധികാരമോ നിയന്ത്രണമോ ഇല്ലായിരുന്നു .ഷോഗൺ(Shogun) എന്നറിയപ്പെട്ടിരുന്ന യുദ്ധ പ്രഭുക്കന്മാരായിരുന്നു ജപ്പാനിലെ പരമാധികാരികൾ .പ്രധാനമന്ത്രിയുടെയും  സേനാധിപന്റെയും  അധികാരം കോർത്തിണക്കിയ  ഒരു പദവിയായിരുന്നു  ഷോഗണിന്റെത്   ചക്രവർത്തി അംഗീകരിക്കുന്ന ഷോഗൺ ഒരാൾ മാത്രമായിരുന്നു .അദ്ദേഹത്തിനായിരുന്നു  ജപ്പാന്റെ ഭരണ ചുമതല .പ