പോസ്റ്റുകള്‍

UFO എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

ടെസ്‌ലയുടെ ആന്റി ഗ്രാവിറ്റി UFO

ഇമേജ്
……Unni Krishnan…… Nikola Tesla       ലോകം കണ്ട ഏറ്റവും പ്രതിഭാശാലിയായ ശാസ്ത്ര സാങ്കേതിക വിദ്യകളുടെ സ്രഷ്ട്ടാവാണ് ക്രോയേഷ്യൻ എൻജിനീയറും ശാസ്ത്രജനുമായ നിക്കോളാ ടെസ്‌ല. അദ്ദേഹത്തിന്റെ ജീവിതം AC, ടെസ്‌ല കോയിൽ, വിട്രിസിറ്റി, എന്നിവ കൊണ്ടു മാത്രം നിന്നില്ല. സാധാരണയിൽ നിന്നു മാറി അദ്ദേഹം തന്റെ കണ്ടുപിടുത്തങ്ങൾക്ക് ഒരു രഹസ്യസ്വഭാവം കാത്തു സൂക്ഷിക്കാറുണ്ടായി രുന്നു. അതു കൊണ്ടായിരിക്കണം നിഗൂഢതയുടെ കണ്ടു പിടുത്തക്കാരൻ എന്നുകൂടി ലോകം അദ്ദേഹത്തെ വിളിച്ചത്. അദ്ദേഹത്തിന്റെ കണ്ടുപിടുത്ത ങ്ങൾക്കിടയിൽ ലോകം ഇന്നും കണ്ടു പിടിക്കാൻ ശ്രമിക്കുന്ന ആന്റി ഗ്രാവിറ്റി സാങ്കേതിക വിദ്യ അദ്ദേഹം അന്നേ കണ്ടു പിടിച്ചിരുന്നു എന്നു കരുതപ്പെടുന്നു. 1928-ൽ പേറ്റന്റ് നമ്പർ 1,655,144 എന്നു രേഖപ്പെടുത്തിയ അത്ഭുതകരമായതും എന്നാൽ ചുരുളുകൾ അഴിയാത്തതുമായ അദ്ദേഹത്തിന്റെ കണ്ടു പിടുത്തം എന്താണ്?!! എയർക്രാഫ്റ്റിനോടും ഹെലികോപ്റ്ററിനോടും ഒരു പോലെ സാമ്യതയുള്ള ഒരു UFO ആണ് ടെസ്‌ല അന്നു കണ്ടു പിടിച്ചത് അദ്ദേഹം തന്റെ മരണത്തിനു മുൻപ് എയ്‌റോഡയനാമിക്സിലും പ്രൊപ്പൽഷൻ മേഖലകളിലും തന്റെ വ്യക്തി മുദ്ര ചാർത്താൻ ശ്രമിച്ചു എന്നതിനുള്ള തെളിവാണ

****നിഗൂഡതകളുടെ മേച്ചില്‍പ്പുറങ്ങള്‍ ***

ഇമേജ്
UFO capital of the world ” എന്ന  വിശേഷണം  ചാര്‍ത്തിക്കിട്ടിയ സ്ഥലമാണ് ചിലിയിലെ San Clemente.  കാരണം  മറ്റൊന്നുമല്ല, തൊണ്ണൂറുകളുടെ മധ്യത്തില്‍ നൂറുകണക്കിന്  ആളുകളുടെ റിപ്പോര്‍ട്ടുകളാണ്  പറക്കും  തളികകളെ  കണ്ടു എന്ന്  അവകാശപ്പെട്ട്  ഇവിടെ നിന്നും  അധികൃതര്‍ക്ക്  ലഭിച്ചത്. സാന്റ്റിയാഗോയില്‍  നിന്നും  ഏകദേശം 240 km തെക്ക്  മാറിയാണ് മഞ്ഞുമൂടിയ  ആണ്ടീസ് പര്‍വ്വത നിരകളുടെ  ചെരുവില്‍  സാന്‍  ക്ലമെന്റ്റെ സ്ഥിതിചെയ്യുന്നത് .  ഹിമാവൃതമായ  ഗിരിശൃംഗങ്ങളും  തണുത്ത്  കെട്ടടങ്ങിയ  അഗ്നിപര്‍വ്വതങ്ങളും   ചിലിയിലെ  ഏറ്റവും  വലിയ  കൃത്രിമ  തടാകമായ Colbún Lake ന്‍റെ  സാന്നിധ്യവും  കൂടെയാകുമ്പോള്‍  സാന്‍  ക്ലമന്റെയുടെ   നിഗൂഡ  സൗന്ദര്യം  സന്ദര്‍ശകരുടെ  മനസ്സിനെ ലഹരി പിടിപ്പിക്കും .  എന്തായാലും  ചിലിയന്‍  ടൂറിസം  വിഭാഗം  വെറുതെയിരുന്നില്ല .  ആളുകള്‍ പറക്കും തളികകളെ  കണ്ടു  എന്നവകാശപ്പെടുന്ന  സ്ഥലങ്ങളെ  എല്ലാം  കോര്‍ത്തിണക്കി  ഒരു  ടൂറിസം  റൂട്ട്  തന്നെ  അവര്‍  ഉണ്ടാക്കിയെടുത്തു .  UFO trail എന്ന്  പേരിട്ടിരിക്കുന്ന  ഈ  പാതയ്ക്ക്  ഏകദേശം  മുപ്പത്  കിലോമീറ്ററുകളോളം  നീളമുണ്ട് . Colbún തടാകവും , തീരങ്ങള

പറക്കും തളിക കെട്ടുകഥയോ അതോ യാഥാർത്ഥ്യമോ ?

ഇമേജ്
പറക്കും തളിക എന്നാൽ അന്യഗ്രഹ ജീവികൾ ഭൂമി ന്ദർശിക്കുവാൻ വരുന്നതാണെന്നാണ് പണ്ട് മുതലുള്ള വിശ്വാസം. ഇന്ത്യൻ, ഈജിപ്ഷ്യവ് ഗ്രീക്ക് പുരാണങ്ങളിലെല്ലാം ഈ പറക്കും തളികകളെപ്പറ്റിയുള്ള പരാമർശങ്ങൾ കാണാം. ഒന്നും രണ്ടും ലോക മഹാ യുദ്ധങ്ങളിൽ ധാരാളം പൈലറ്റ്മാർ തങ്ങളുടെ വിമാനത്തെ പറക്കും തളികകൾ അനുധാവനം ചെയ്തതായി രേഖപ്പെടുത്തിയിട്ടുണ്ട്. ബഹിരാകാശ യാത്രികർ പലരും ഇത് വളരെ വ്യക്തതയോടെ പരാമർശിച്ചിട്ടുണ്ട്. യഥാർത്ഥത്തിൽ അന്യഗ്രഹ ജീവികളുണ്ടോ ? സഹസാബ്ദങ്ങൾ പഴക്കമുള്ള വിശ്വാസമാണ് അന്യഗ്രഹത്തിൽ നിന്നും ജീവജാലങ്ങൾ ഭൂമിയിൽ സന്ദർശിക്കുന്നുവെന്നുള്ളത്. അവരുടെ വാഹനത്തിന് പറക്കും തളികകൾ എന്ന് പേരും നൽകി. പാശ്ചാത്യർ ഇതിനെ അൺ ഐഡന്റിഫൈഡ് ഫ്‌ളൈയിങ് ഒബ്ജറ്റ് (യുഎഫ്ഒ) എന്ന് നാമകരണം ചെയ്തു. ആദിയും അന്തവുമില്ലാതെ അനന്ത കോടി പ്രകാശ വർഷങ്ങൾക്കകലേക്ക് വ്യാപിച്ചു കിടക്കുന്ന താരാപഥങ്ങൾ. അവിടെ ഒളി മിന്നുന്ന നക്ഷത്രങ്ങളിൽ പലതിനും സൂര്യനെപ്പോലെ ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളുമുണ്ട് അവയിലെവിടെയെങ്കിലും ജീവനുണ്ടോ ? മനുഷ്യന്റെ അന്വേഷണ പരമ്പര തുടർന്ന് കൊണ്ടേയിരിക്കുന്നു. പറക്കും തളികകൾ ചരിത്രാതീത കാലം തൊട്ടുള്ള ഒരു വിശ്വാസവും സങ