പോസ്റ്റുകള്‍

cuban freaks എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

ഫ്രീക്കന്മാർ

ഇമേജ്
ക്യൂബയിലെ സ്വാതന്ത്ര്യത്തിനായി സ്വയം മരണ ശിക്ഷ ഏറ്റുവാങ്ങിയ ഒരു വിഭാഗം മനുഷ്യരായിരുന്നു ഫ്രീക്കികൾ. സ്വതന്ത്രമായി ജീവിക്കാൻ എയ്ഡ്സ്‌ രോഗത്തെ ഇരു കയ്യും നീട്ടി സ്വീകരിച്ചവർ. മാരക രോഗമായ എയ്ഡ്സ്‌ സ്വയം വരുത്തുന്ന മനുഷ്യർ. AIDS patient Gerson Govea pushes a wheelchair at a sanatorium in Pinar del Rio, Cuba. (AFP Photo) എയ്ഡ്സ് രോഗികളുടെ രക്തം എടുത്ത് സ്വയം ശരീരത്തിലേക്ക് നേരിട്ട് കുത്തിവെച്ച്‌ രോഗികളായി നടന്ന ക്യൂബയിലെ 'ലോസ് ഫ്രീക്കീസ്' എന്ന മനുഷ്യരുടെ ചരിത്രം ആരെയും വിസ്മയിപ്പിക്കും. കമ്യൂണിസ്റ്റ് ക്യൂബയിലെ ഭരണവാഴ്ച്ചയുടെ ഒരു ഭീകരതയാണിത്. ഫിദല്‍ കാസ്ട്രോയുടെ ഭരണകാലമാണ്. ഇൻഗ്ലീഷിനോടും അമേരിക്കന്‍-യൂറോപ്പ് സമൂഹങ്ങളോടും കടുത്ത വിരോധം വച്ച് പുലര്‍ത്തിയിരുന്ന കാലം. ഈ കാലഘട്ടത്തിൽ ഫ്രീക്കികൾ യൂറോപ്യൻ വേഷം ധരിച്ചു, ഇംഗ്ലീഷ് പാട്ടുകളും ശീലങ്ങളും പകർത്തി. സംഗീതമാണ് ലഹരിയും രാഷ്ട്രീയവും. ദേഹം മുഴുവന്‍ ടാറ്റൂ, ലോഹക്കഷണങ്ങള്‍ ദേഹത്തും മുഖത്തും തുളച്ച് ഇട്ടിട്ടുണ്ടാവും. ഹെവി മെറ്റല്‍ മ്യൂസിക് ആണ് ഇവരുടേത്. ഇതോടെ ഭരണകൂടത്തിന്റെയും കമ്യൂണിസത്തിന്റെയും ഭീകരത ഇവർക്കെതിരേ ആഞ്ഞടിച്ചു