അമേരിക്കയില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ തകരുമ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ആകാശത്തില്‍ രണ്‍ടായിരത്തോളം വിമാനങ്ങള്‍ പറന്നുകൊണ്‍ടിരിക്കുകയായിരുന്നു എന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇപ്പോള്‍ പതിനൊന്നു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു പതിനൊന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ ലോക യാത്രാരംഗത്ത് വലിയ മാറ്റം പിന്നേയും ഉണ്‍ടായി. പുതിയ വിമാനങ്ങളും വിമാനത്താവളങ്ങളും ഉണ്‍ടായി, 9/11 ഭയത്തില്‍ വിമാനയാത്ര വേണ്ടെന്നുവച്ചവര്‍ പലരും യാത്ര പുനഃരാരംഭിച്ചിരിക്കുന്നു. ഇപ്പോള്‍ കുറഞ്ഞത് മൂവായിരം മുതല്‍ നാലായിരം വിമാനങ്ങള്‍വരെ ഒരേ സമയം മാനത്ത് ഒരേ സമയം പറന്നുകൊണ്‍ടിരിക്കുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഒരു വിമാനത്തിന് ശരാശരി 200 സീറ്റുകള്‍ കണക്കാക്കിയാല്‍ ഒരേസമയം ആറു ലക്ഷം മുതല്‍ എട്ടുലക്ഷം മനുഷ്യര്‍ മാനത്ത് കറങ്ങുന്നു എന്ന് ചുരുക്കം. കപ്പലിലും ട്രെയിനിലും ബസിലും കാറിലും തുടങ്ങി സൈക്കിളില്‍വരെ യാത്രചെയ്തുകൊണ്ടിരിക്കുന്നവരുടെ കൂടെ എണ്ണം എടുത്താല്‍ അവിശ്വസനീയമായ ഒരു സംഖ്യയായിരിക്കും ലഭിക്കുക!. അന്ത്യകാലത്ത് ജനങ്ങള്‍ സഞ്ചാരപ്രിയരും ജ്ഞാനം വര്‍ദ്ധിപ്പിക്കുന്നതില്‍ തല്‍പ്പരരുമായിരിക്കുമെന്ന് ഒരു പ്രവചനം ദ...