പോസ്റ്റുകള്‍

andaman എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

പ്രവേശനം നിഷിദ്ധമായ ഒരു ഇന്ത്യൻ ദ്വീപ്

ഇമേജ്
ഒരിക്കൽ യാത്രപോയാൽ തിരികെയെത്താൻ കഴിയാത്ത ചില സ്ഥലങ്ങൾ ഭൂമിയിലുണ്ട്. ഇന്ത്യക്കുമുണ്ട് അങ്ങനെയൊരു സ്ഥലം, ഇന്ത്യൻ മഹാസമുദ്രത്തിലെ നോർത്ത് സെന്റിനൽ ദ്വീപ് (North sentinel island). അതീവ അപകടകാരികളായ സെന്റിനെലുകളാണ് (Sentinelese) ഇവിടെ വസിക്കുന്നത്.  Position of North Sentinal Island കടലിനാൽ ചുറ്റപ്പെട്ട വന നിബിഢമായ ഒരു ചെറിയ ദ്വീപാണിത്. പുറത്തുനിന്നു എത്തുന്നവരെ ഭയക്കുന്ന ഒരു പ്രാകൃത മനുഷ്യസമൂഹമാണ് ഇവിടെയുള്ളത്. ഈ ദ്വീപിലേക്ക്‌ ചെല്ലുന്നവരെ ആക്രമിച്ചു വീടുകയാണ് ഇവരുടെ പതിവ്. ഏകദേശം 60,000 വർഷമായി ഇവർക്ക് പുറം ലോകവുമായി യാതൊരു ബന്ധവുമില്ലെന്ന് നരവംശ ശാസ്ത്രജ്ഞർ പറയുന്നു. ഭയം മൂലം ടൂറിസ്റ്റുകൾ പോയിട്ട്, മീൻപിടുത്തക്കാർ പോലും ഈ സ്ഥലത്തേക്ക് അടുക്കാറില്ല. 2006-ൽ ഇവിടെ എത്തിയ രണ്ട് മീൻപിടുത്തക്കാരെ ദുരൂഹമായി കാണാതായതാണ് ഏറ്റവും ഒടുവിൽ പുറംലോകം അറിഞ്ഞ വാർത്ത. താഴ്ന്നുപറക്കുന്ന വിമാനങ്ങളോ ദ്വീപിന് മുകളിലൂടെ വട്ടമിട്ടുപറക്കുന്ന ഹെലികോപ്ടറുകളോ കണ്ടാൽ ഇവർ അമ്പെയ്യുകയും കല്ലെറിയുകയും ചെയ്യുകയാണ് പതിവ്. ഇന്ത്യയുടെ ഭാഗമാണെങ്കിലും ഇന്നും ഈ ദ്വീപിലെ ഭാഷയോ ആചാരങ്ങളോ എന്താണെന്ന്  പുറംലോകത്ത

കാലിക്കറ്റ്

ഇമേജ്
   കാലിക്കറ്റ് എന്നൊരു പേര് ഇന്ത്യൻ ഭൂപടത്തിൽ ഇന്നു കാണാൻ കഴിയുന്നെങ്കിൽ അത് നമ്മുടെ കേരളത്തിൽ അല്ല. കാരണം കേരളത്തിലെ കാലിക്കറ്റ് "കോഴിക്കോട് " എന്നാക്കി പുനർനാമകരണം ചെയ്തിട്ടുണ്ട്. പക്ഷെ ഇന്ത്യയിൽ ഇപ്പോഴും കാലിക്കറ്റ് ഉണ്ട്. അത് പക്ഷെ കേന്ദ്രഭരണ പ്രദേശമായ ആന്ഡമാനിലാണ്. കാലിക്കറ്റ് മാത്രമല്ല തിരൂരും, മഞ്ചേരിയും, വണ്ടൂരുമൊക്കെ ഇവിടെയുണ്ട്. മലബാർ കലാപത്തിൽ പങ്കെടുത്തതിന്, മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി സമരം ചെയ്തതിനു ബ്രിട്ടീഷ്കാർ നാട് കടത്തിയ മഞ്ചേരിക്കാരും, കാലിക്കറ്റ്കാരും, തിരൂർക്കാരുമെല്ലാം സ്വാതന്ത്ര്യനന്തരം തിരിച്ചു പോകാനാവാതെ ഇവിടെ കുടുങ്ങിയപ്പോൾ അവർ ഒരേ നാട്ടിൽ നിന്നുള്ളവർ ഒരുമിച്ചൊരു പ്രദേശത്ത് താമസിക്കാൻ തുടങ്ങി. അതിനു സ്വന്തം നാടിന്റെ പേരും നൽകി. കാലാപാനി എന്ന സെല്ലുലാർ ജയിൽ Kalapani Jail - Andaman      മലയാളിക്ക് കാലാപാനിയെ പരിചയപ്പെടുത്തേണ്ട ആവശ്യം വരില്ല. എങ്കിലും കാലാപാനിയുടെ ചരിത്ര പശ്ചാത്തലത്തിലേക്ക് അൽപം സഞ്ചരിക്കാമല്ലേ. ജയിൽ പ്രവർത്തിച്ചിരുന്ന കാലത്ത് കാലാപാനി എന്നറിയപ്പെട്ടിരുന്ന ഈ സെല്ലുല്ലാർ ജയിൽ സ്ഥിതി ചെയ്യുന്നത് ഇന്ത്യയിലെ ആൻഡമാൻ ദ്