പോസ്റ്റുകള്‍

sherlock holmes എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

ഓര്‍മ്മകള്‍ കൊണ്ടൊരു കൊട്ടാരം

ഇമേജ്
ഷെര്‍ലോക്ക് ഹോംസിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ ? ശരിക്കും അയാള്‍ ഒരു അമാനുഷികനായിരുന്നോ ? അയാള്‍ പറയുന്നതും ചെയ്യുന്നതുമൊക്കെ ഒരു സങ്കല്‍പ്പികകഥാപാത്രത്തിനു മാത്രം സാധിക്കുന്ന കാര്യങ്ങള്‍ ആണോ?! ഒരിക്കലുമല്ല. ഷെര്‍ലോക്ക് ഹോംസ് എന്ന ബേക്കര്‍ സ്ട്രീറ്റിലെ ബുദ്ധി രാക്ഷസനെ നോവലിസ്റ്റ്‌ സൃഷ്ടിച്ചതുതന്നെ അക്കാലത്ത് ജീവിച്ചിരുന്ന ഒരു യഥാര്‍ത്ഥ വ്യക്തിയില്‍ നിന്നു പ്രചോദനമുള്‍കൊണ്ടായിരുന്നു. ഷെര്‍ലോക്ക് ചെയ്യുന്നതില്‍ 70%-വും ഒരു സാധാരണ മനുഷ്യനു നിരന്തര പരിശീലന-ത്തിലൂടെ ചെയ്യാവുന്നതേയുള്ളൂ. പക്ഷേ ദീര്‍ഘനാളത്തെ പരിശ്രമത്തിനുള്ള ക്ഷമ നമുക്കാര്‍ക്കുമില്ല. അതുകൊണ്ടാണ് ആര്‍ക്കും അതു സാധി-ക്കാത്തതും. ഷെര്‍ലോക്കിന്‍റെ എണ്ണമറ്റ അസാധാരണകഴിവുകളില്‍ ഒന്നാ-യിരുന്നു അപാരമായ അദ്ദേഹത്തിന്‍റെ ഓര്‍മശക്തി. ഒരു കൗതുകകരമായ വിദ്യ ഉപയോഗിച്ചാണ് ഷെര്‍ലോക്ക് നൂറുകണക്കിനു കേസുകളുടെ ഓരോ ചെറിയ വിവരങ്ങളും ഓര്‍ത്തുവെച്ചിരുന്നത്. ‘Method of Loci’ എന്ന ആ ‘മാന്ത്രിക’ വിദ്യ ആദ്യമായി അവതരിപ്പിച്ചത് ബി.സി അഞ്ചാം നൂറ്റാണ്ടില്‍ സിമോണിഡീസ് എന്ന ഒരു ഗ്രീക്ക് കവിയാണ്‌. ഇന്നു അസാധാരണമായ ഓര്‍മ്മശക്തിയുടെ പേരില്‍ അറിയപ്പെടുന്ന 90