പോസ്റ്റുകള്‍

israel intelligence agency എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ലോകം വിറപ്പിച്ച കൊതുകിന്റെ പൂർവികർ

കൊതുക് എന്ന ഷഡ്‌പദത്തെ അറിയാത്തവർ ലോകത്തു ആരും കാണില്ല എന്നൽ  കൊതുകിന്റെ പൂർവികർ എന്ന് കരുതുന്ന രക്തദാഹികളെ കുറിച്ചുള്ള അറിവ് പരിമിതമാണ്. ഏകദേശം 10 ലക്ഷം വര്ഷങ്ങൾ...

ഓപ്പറേഷൻ ദുബായ് – ഹോട്ടൽ റൂമിലെ അതിവിദഗ്ധമായ കൊലപാതകം

ഇമേജ്
മൊസാദിനെപോലെ ഇത്രയും കൃത്യതയുള്ള ഒരു ഭരണകൂട കൊലയാളി സംഘം ഇന്ന് ലോകത്ത്‌ വേറെ ഉണ്ടോ എന്ന കാര്യം  സംശയമാണ്. അത്ര കൃത്യമാണ് അവരുടെ ഓരോ മിഷനും . അങ്ങനെ ഉള്ളവയിൽ ഒന്നാണ് ദുബായിൽ വെച്ച് അതിവിദഗ്തമായി ഇസ്രായേൽ നടപ്പാക്കിയ ഹമാസ് നേതാവായ മഹ്മൂദ് അൽ മഹ്ബൂഹ് ന്റെ കൊലപാതകം . ➡മിഷൻ :- ഓപ്പറേഷൻ ദുബായ് ➡സ്ഥലം :- ദുബായ് ➡തീയതി :- 19 ജനുവരി 2010 ➡ലക്ഷ്യം :- മഹ്മൂദ്_അൽ_മഹ്ബൂഹ് ➡ആക്രമണ രീതി :- കൊലപാതകം ➡ആയുധം :- മസ്സിൽ റിലാക്സെന്റ് ഇഞ്ചക്ഷൻ ➡കൃത്യം നിർവഹിച്ചത് - ഇസ്രായേൽ-മൊസാദ്        2010 ജനുവരി 20. ഏകദേശം ഉച്ച നേരം. ദുബായ് എയർപോർട്ടിനു സമീപമുള്ള അൽ ബസ്റ്റാൻ റോട്ടാനാ നക്ഷത്ര ഹോട്ടലിലെ 230 ആം നമ്പർ മുറി രാവിലെ മുതൽ തുറന്നു കാണാത്തതിനാൽ ജീവനക്കാരിലൊരാൾ തട്ടിവിളിച്ചു. ഏറെ നേരം ശ്രമിച്ചിട്ടും മറുപടിയില്ല. അയാൾ മാനേജരെ വിവരമറിയിച്ചു. തുടർന്ന് ഡ്യൂപ്ലിക്കേറ്റ് ഇലക്ട്രോണിക് കീ കാർഡ് ഉപയോഗിച്ച് മുറി തുറന്നു. അവിടെ ബെഡിൽ ഒരാൾ കിടപ്പുണ്ടായിരുന്നു. ഇന്നലെ ചെക്ക് ഇൻ ചെയ്ത ആളാണ്. അവർ പരിശോധിച്ചു നോക്കി. ആൾ മരിച്ചിരുന്നു. ശരീരം മരവിച്ചിട്ടുണ്ട്. ബോഡി ഉടൻ ആശുപത്രിയിലേയ്ക്കു ...

ഓപ്പറേഷൻ എന്റബെ അഥവാ തണ്ടർബോള്ട്ട്

ഇമേജ്
      ഇസ്രായേലിന്റെ മൊസാദ് എന്ന ചാരസംഘടനയെക്കുറിച്ചറിവില്ലാത്തവര്‍ ചുരുക്കമായിരിക്കും. ലോകത്തിലെ തന്നെ ഏറ്റവും കാര്യക്ഷമവും ശക്തവുമായ ചാരസംഘടനയാണത്. അമേരിക്കയുടെ സി ഐ ഏ, റഷ്യയുടെ കെജിബി, ബ്രിട്ടന്റെ എം16 തുടങ്ങിയ പല വിഖ്യാത ചാരസംഘടന കളെക്കാളും സുശക്തവും കണിശമാര്‍ന്നതും പ്രഹരശേഷിയുള്ളതുമായ സംഘടനയാണ് മൊസാദ്. മൊസാദിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഒരു റസ്ക്യൂ മിഷൻ ആയിരുന്നു #ഓപ്പറേഷൻ_എന്റബെ  അഥവാ #തണ്ടർബോള്ട്ട് Entebbe Airport ➡തിയതി  :- 1976 ജൂലൈ 4 ➡സ്ഥലം    :- എന്റബെ വിമാനത്താവളം, ഉഗാണ്ട ➡ഫലം       :- വൻവിജയം      1976 ജൂണ്‍ 27 ഞായറാഴ്ച . എയര്‍ ഫ്രാന്‍സിന്‍റെ 139 ആം നമ്പര്‍ വിമാനം ഇസ്രായേലിലെ ടെല്‍ അവീവില്‍ നിന്നും 246 യാത്രക്കാരുമായി പറന്നുയര്‍ന്നു. Air France 139 പിന്നീട് പാരീസില്‍ ഇറങ്ങിയ വിമാനം ഉച്ചക്ക് 12.30 നു വീണ്ടും 58 യാത്രകരെയും കൂട്ടി ആകാശ വിതാനത്തില്‍ എത്തി .എന്നാല്‍ ഇരുപത്തി ഒന്ന് വര്‍ഷങ്ങളുടെ പ്രവര്‍ത്തി പരിചയം ഉണ്ടായിരുന്ന ക്യാപ്റ്റന്‍ ‍ മഷേല്‍ ബാകോസയും മറ്റ് 12 ജീവനക...

മൊസാദ്

ഇമേജ്
അതിബുദ്ധിമാന്മാര്‍ നിറഞ്ഞ ലോകത്തിലെ ഏക ചാരസംഘടന. പഴുതുകളോ തെളിവുകളോ അവശേഷിപ്പിക്കാതെ നിയുക്തദൗത്യങ്ങള്‍ അസൂയാവഹമായ ആസൂത്രണത്തോടെ നടപ്പാക്കുന്ന അപ്രതിരോധ്യ ചാരസംഘടന. ചിറകുവിരിച്ചു നില്‍ക്കുന്ന ആ പരുന്തിന്റെ ചിത്രത്തിലുണ്ട് എല്ലാം. ഏതു ലോകരാജ്യങ്ങളിലെ രഹസ്യവും റാഞ്ചാന്‍ നടക്കുന്ന പരുന്തുകളാണവര്‍. ഇസ്രയേല്‍ എന്ന ചെറിയരാജ്യത്തിന്റെ സുരക്ഷ മൊത്തമായി വഹിക്കുന്ന അതിബുദ്ധിമാന്മാര്‍ നിറഞ്ഞ ചാരസംഘടന അതാണ് മൊസാദ്. 1949 ഡിസംബര്‍ 13ന് രൂപീകരിച്ചതു മുതല്‍ ഇന്നുവരെ ബുദ്ധിയിലും ശക്തിയിലും മൊസാദിനെ കടത്തിവെട്ടുന്ന ഒരു ചാരസംഘടന ഉണ്ടായിട്ടില്ല. സോവിയറ്റ് യൂണിയന്റെ ചാരസംഘടനയായ കെ.ജി.ബി, അമേരിക്കയുടെ സി.ഐ.എ എന്നിവയുടെയെല്ലാം സ്ഥാനം മൊസാദിനു പിന്നില്‍ മാത്രമായിരുന്നു. അമേരിക്കയും റഷ്യയും ലോകശക്തി കളായിരിക്കുമ്പോഴാണിതെന്നോര്‍ക്കണം. അത്യാധുനീക രഹസ്യായുധങ്ങളുടെ നിര്‍മാണത്തിലും ഉപയോഗത്തിലും മൊസാദ് ഏവരെയും കടത്തിവെട്ടി. ഭീകരവാദത്തിനെതിരായ പ്രവര്‍ത്തന ങ്ങളില്‍ മൊസാദ് എന്നും മുന്നിലായിരുന്നു. കഴിഞ്ഞ ഏഴു ദശാബ്ദക്കാലത്തെ പ്രവര്‍ത്തനങ്ങള്‍ ഇതു തെളിയിക്കുന്നതാണ്. അതി സങ്കീര്‍ണമായ പല ഓപ്പറേഷനുകളും ഏറ്റെട...