പോസ്റ്റുകള്‍

egypt history എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

തൂത്തൻഖാമുനും മായയും

ഇമേജ്
'ആദ്യം എനിക്കൊന്നും കാണാന്‍ വയ്യായിരുന്നു. കല്ലറയില്‍ നിന്ന് വരുന്ന ചുടുകാറ്റില്‍ മെഴുകുതിരികള്‍ ആളിക്കത്തുന്നുണ്ടായിരുന്നു. അല്പം കഴിഞ്ഞ് അരണ്ട ആ വെളിച്ചവുമായി എന്റെ കണ്ണുകള്‍ പൊരുത്തപ്പെട്ടപ്പോള്‍ മഞ്ഞുപടലങ്ങള്‍ക്കിടയിലൂടെ ഒരു കല്ലറയുടെ അകം തെളിഞ്ഞു വന്നു. വിചിത്രമായ മൃഗങ്ങള്‍, പ്രതിമകള്‍, സ്വര്‍ണ്ണം, എങ്ങും പൊന്നിന്റെ തിളക്കം മാത്രം.. ഞാന്‍ പകച്ചു നില്‍ക്കെ ഒപ്പമുള്ള കാര്‍ണര്‍വണ്‍ പ്രഭു ചോദിക്കുന്നത് കേട്ടു. 'എന്തെങ്കിലും കാണാമോ?' വാക്കുകള്‍ക്കായി തപ്പിത്തടഞ്ഞുകൊണ്ട് ഞാന്‍ എങ്ങിനെയോ പറഞ്ഞു. 'കാണാം. വിസ്മയകരമായ കാഴ്ചകള്‍!'  Thuthankhamun Death Mask Howard Carter രാജാക്കന്മാരുടെ താഴ്‌വര എന്നറിയപ്പെടുന്ന പ്രദേശത്ത് ഏറ്റവും ഒടുവിലായി 1922ല്‍ കണ്ടെത്തിയ തൂത്തന്‍ഖാമന്‍ എന്ന ഫറോവയുടെ ശവകുടീരത്തെപ്പറ്റി ബ്രിട്ടീഷ് ആര്‍ക്കിയോളജിസ്റ്റ് ഹൊവാര്‍ഡ് കാര്‍ട്ടര്‍ രേഖപ്പെടുത്തിയതാണിത്. ആ നിലവറയ്ക്കകത്തെ മൂന്ന് സ്വര്‍ണ്ണപേടക ങ്ങളിലൊന്നില്‍ ഒരു മമ്മിയുടെ രൂപത്തില്‍ തൂത്തന്‍ഖാമന്റെ ശവശരീരമുണ്ടായിരുന്നു!. Stripped of all its jewels, the mummy of Tutankhamun remai

ഡൊറോത്തി ഈഡി: പുനർജനിച്ച ഫറവോ കന്യക

ഇമേജ്
 ഡൊറോത്തി. ഈ പേര് പലയിടത്തും കേട്ടിട്ടുണ്ടാവും എല്ലാരും. ഇതും ഒരു ഡൊറോത്തിയുടെ കഥയാണ്. വെറും കഥയല്ല.     1904 ൽ ലണ്ടൻ നഗരത്തിനു അടുത്താണ് ഡൊറോത്തി ജനിച്ചത്. മൂന്നു വയസ്സു വരെ ഏതൊരു കുട്ടിയെയും പോലെ അവളും ജീവിച്ചു. മൂന്നാം വയസിൽ അവൾക് ഒരു അപകടം ഉണ്ടായി. അപകടമെന്നു പറഞ്ഞാൽ പടിക്കെട്ടുകളിൽ നിന്നു അവൾ താഴെ വീണു. പക്ഷെ അത് നിസാരം ആയിരുന്നില്ല. അച്ഛനും അമ്മയും നിലവിളിയോടെ വന്നു അവളെ കോരി യെടുത്തപ്പോഴേക്കും ശ്വാസം നിലച്ചിരുന്നു. എങ്കിലും അവർ ഡോക്ടറെ വിളിച്ചു. ഡോക്ടർ എത്തി. പക്ഷെ ഒന്നും ചെയ്യാനില്ലായിരുന്നു. മരണം സ്ഥിരീകരിച്ചു. മൃതദേഹം അടക്കം ചെയ്യാനുള്ള ഒരുക്കങ്ങൾക്കായി ഡോക്ടർ ഒരു നഴ്‌സിനെ വിളിക്കാൻ പോയി. നഴ്സുമായി തിരിച്ചെത്തിയ ഡോക്ടർ പകച്ചു പോയി. അല്പം മുൻപ് താൻ മരിച്ചു പോയെന്നു കണ്ടു ബോധ്യപ്പെട്ടു വിധിയെഴുതിയ കുഞ്ഞ് ഒന്നും സംഭവിക്കാത്ത പോലെ കട്ടിലിൽ എഴുന്നേറ്റ് ഇരിക്കുന്നു! പക്ഷെ അവിടം മുതൽ കാര്യങ്ങൾ മാറി മറിയുകയായിരുന്നു.                 ഡൊറോത്തി ആളാകെ മാറി തുടങ്ങി. ആർക്കും മനസിലാകാത്ത കാര്യങ്ങൾ പറയുക, ചെറിയ ശബ്ദങ്ങൾ കേട്ടാൽ പോലും പേടിക്കുക, ഉൾവലിഞ്ഞു കഴിയുക. അങ്ങനെ വിചിത്ര സ്വഭാവങ്