പോസ്റ്റുകള്‍

cypruss shost plane എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

പ്രേത വിമാനം

ഇമേജ്
2005 ആഗസ്ത്‌ 14. ഗ്രീസിന്റെ തലസ്ഥാനമായ ഏഥൻസ്‌ നഗരം. സമയം രാവിലെ 10:40. നഗരത്തിനു മുകളിൽ ഒരു ബോയിംഗ്‌ 737 വിമാനം വട്ടമിട്ടു പറക്കുന്നതായി റിപ്പോർട്ട്‌ കിട്ടിയതിനെ തുടർന്ന് തെരച്ചിലിന്‌ പുറപ്പെട്ട-തായിരുന്നു ഗ്രീക്ക്‌ വ്യോമസേനയുടെ രണ്ട്‌ എഫ്‌ 16 ഫൈറ്റർ വിമാനങ്ങൾ. എയർ ട്രാഫിക്‌ കണ്ട്രോളിൽ നിന്നും തുടർച്ചയായി സന്ദേശങ്ങൾ അയച്ചിട്ടും ആ യാത്രാവിമാനത്തിൽ നിന്നും യാതൊരു മറുപടിയും ലഭിച്ചിരുന്നില്ല. 9/11 സംഭവത്തിന്‌ ശേഷം ലോകത്തിലാകമാനം വ്യോമയാന മേഘലയിലെ ഭീകരാക്രമണ ഭീഷണികളെ ഗൗരവമായി കണ്ടു തുടങ്ങിയ സമയം. സമാനമായ എന്തെങ്കിലും അട്ടിമറികൾക്കുള്ള സാധ്യതകൾ തള്ളിക്കളയാൻ കഴിയില്ല. ഗ്രീക്ക്‌ സുരക്ഷാ സേന ജാഗരൂകരായി. "ഫ്ലൈറ്റ്‌ 522 നിങ്ങൾക്ക്‌ കേൾക്കാമോ.?" എയർ ട്രാഫിക്‌ കണ്ട്രോൾ വീണ്ടും ആവർത്തിച്ചു. പക്ഷെ നിശബ്ദത മാത്രമായിരുന്നു മറുപടി. ................................................................................................................................................................... സൈപ്രസ്സിലെ ലാർന്നാക്കാ എയർ പോർട്ട്‌. ആഗസ്ത്‌ 14. നേരം പുലർന്നിട്ട്‌ അധിക സമയമായിട്ട