പോസ്റ്റുകള്‍

malayalam ants എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ലോകം വിറപ്പിച്ച കൊതുകിന്റെ പൂർവികർ

കൊതുക് എന്ന ഷഡ്‌പദത്തെ അറിയാത്തവർ ലോകത്തു ആരും കാണില്ല എന്നൽ  കൊതുകിന്റെ പൂർവികർ എന്ന് കരുതുന്ന രക്തദാഹികളെ കുറിച്ചുള്ള അറിവ് പരിമിതമാണ്. ഏകദേശം 10 ലക്ഷം വര്ഷങ്ങൾ...

ഉറുമ്പുകൾ

ഇമേജ്
Myrmecia pyriformis ant Queen ലോകത്തിലെ ഏറ്റവും അപകടകാരിയായ ഉറുമ്പ് ഓസ്ട്രേലിയയുടെ തീരപ്രദേശത്താണുള്ളത്. പേര് മിർമിസിയ പെരിഫോർമിസ് ബുൾഡോഗ് ഉറുമ്പുകൾ എന്നറിയപ്പെടുന്ന ഉറുമ്പു കുടുംബത്തിലെ അംഗങ്ങളാണ് ഇവർ. മാരകവിഷമുള്ള ഈ ഉറുമ്പിന് മനുഷ്യരെ കൊല്ലാനുള്ള ശേഷിയുണ്ട്. ഈ ഉറുമ്പുകളുടെ കടിയേറ്റ് മനുഷ്യർക്ക് ജീവൻ നഷ്ടമായ നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ഓട്ടക്കാരൻ ****** Sahara silver ants ഏറ്റവും വേഗതയുള്ള ഉറുമ്പ് സഹാറ സിൽവർ ഉറുമ്പാണ്. മണിക്കൂറിൽ ഒന്നേമുക്കാൽ കിലോ മീറ്റർ വേഗത്തിൽ ഓടാൻ ഇവർക്കു കഴിയും. ഈ വേഗത അത്ര കുറവാണെന്നു കരുതരുതേ. സ്വന്തം ശരീരത്തിന്റെ നീളത്തിന്റെ നൂറിരട്ടി ദൂരം ഒരു സെക്കന്റിൽ ഓടാൻ ഇവർക്കു കഴിയും. മനുഷ്യന് സ്വന്തം നീളത്തിൽ വെറും ആറിരട്ടി ദൂരം മാത്രമേ സെക്കന്റിൽ ഓടാനാവൂ! എത്രയുറുമ്പുകൾ? ******** ഭൂമിയിൽ ആകെയെത്ര ഉറുമ്പുകൾ ഉണാചടാവും? ഒരു പ്രദേശത്തു കാണുന്ന ഉറുമ്പുകളുടെ എണ്ണം വച്ച് ശാസ്ത്രജ്ഞർ ഭൂമിയിലെ ആകെ ഉറുമ്പിന്റെ എണ്ണം കണക്കാക്കിയിട്ടുണ്ട്. എത്രയെന്നോ? പത്ത് quadrillion. അതായത് 10 എഴുതി 15 പൂജ്യം ഇടുന്ന സംഖ്യ!10,000,000,000,000,000 വമ്പൻ ...