പോസ്റ്റുകള്‍

Kennedy എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

ഇല്യൂമിനറ്റി - നിങ്ങൾ വിശ്വസിക്കാത്ത സത്യങ്ങൾ

ഇമേജ്
ഇല്യൂമിനറ്റി - നിങ്ങൾ വിശ്വസിക്കാത്ത സത്യങ്ങൾ A WONDERFUL , WORTH READING ARTICLE BY Vincent Velookkaran Antony  എന്താണ് ഇല്യൂമിനറ്റി? കേൾക്കുന്നതൊക്കെ നേരാണോ? ഇല്യൂമിനറ്റി എന്താണ് എന്ന് പൂര്‍ണ്ണമായി വിശദീകരിക്കുക പ്രയാസമാണ്. എന്തെന്നാല്‍ രഹസ്യാത്മകമായി പ്രവര്‍ത്തിക്കുന്ന, ഒരു അതിപുരാതന സംഘടനയെ, വളരെ കാലങ്ങള്‍ക്കു ശേഷം, അപ്പോള്‍ ലഭ്യമായ പരിമിതമായ അറിവുകള്‍ വെച്ചുകൊണ്ട്, പൂര്‍ണ്ണമായി ആവിഷ്കരിക്കുക പ്രയാസമാണ്. ഇല്യൂമിനറ്റിയും, ഭാരതവും. ഈ പ്രസ്ഥാനത്തിന്‍റെ തുടക്കം അശോകചക്രവര്‍ത്തിയിയുടെ കലിംഗ യുദ്ധസമയത്തു തന്നെയാണ് എന്നതാണ്, ശ്രദ്ധേയമായ ഒരു നിഗമനം. ആ കലഘട്ടം വരെ ശാസ്ത്രം ആർജിച്ച് എടുത്തു വെച്ച എല്ലാ അറിവുകളും, ഭാവിയിലെ മാനവകുലത്തിന്‍റെ പുരോഗതിക്ക് ഉപകരിക്കുന്ന രീതിയില്‍ മാത്രം എടുക്കാനും, പുതിയ അറിവുകൾ കണ്ടുപിടിക്കാനും, വേണ്ടി അശോകചക്രവര്‍ത്തി നിയോഗിച്ച, നമുക്ക് അജ്ഞാതരായ, അക്കാലത്തെ ഒമ്പത് അജ്ഞാതരായ മനുഷ്യർ, ഉൾപെടുന്ന ഒരു രഹസ്യ സംഘമായിട്ടാണ് ഇല്യൂമിനാറ്റി ആരംഭിക്കുന്നതത്രേ. ഈ അനുമാനങ്ങളെയൊക്കെ വളരെ ആഴത്തില്‍ വിശകലനം ചെയ്യേണ്ടതുണ്ട്. എന്നാലും ഇപ്പോള്‍ നിങ്ങള്‍ അവയെ പറ്റി അറിഞ