പോസ്റ്റുകള്‍

malana cream എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

ഹിമാലയത്തിലെ ഏതന്‍സ്

ഇമേജ്
Malana , Himachal Pradesh ഹിമാലയത്തിന്റെ ഏതൻസ് എന്നറിയപ്പെടുന്ന ഈ ഗ്രാമം. പുറംലോകത്തിനു പരിചിതമായ മലാനക്രീം എന്ന ലഹരിയുടെ പേരിലാണ് നൂറ്റാണ്ടുകളായി ഹിമാലയത്തിന്റെ മഞ്ഞുപുകകളെ ലഹരി കലര്‍ത്തുന്ന ഒരു ഗ്രാമം. 2700 മീറ്റര്‍ ഉയരത്തില്‍ ഹിമാചല്‍പ്രദേശിലെ കുളു താഴ് വരയിലെ ഈ ഗ്രാമമാണ്. ഈ ഗ്രാമത്തിനടുത്തുള്ള ഒരു റോഡില്‍ എത്തിപ്പെടണമെങ്കില്‍ നാലു ദിവസത്തെ മലകയറ്റമുണ്ട്. കഞ്ചാവും മരുജുവാനയുമില്ലാതെ ഈ ഗ്രാമത്തിന് നിലനില്‍പ്പില്ല. കാരണം ഈ ഗ്രാമത്തിലെ ദൈവം ജമലൂ-വാണ്. നിയമങ്ങളും പരമ്പരാഗത സംസ്‌കാരവും പകര്‍ന്നു നല്‍കിയ കഞ്ചാവുവലി അവര്‍ക്ക് ഒരു അനുഷ്ഠാനമാണ്. ഹിമാലയൻ മലനിരകളാൽ ചുറ്റപ്പെട്ട ഗ്രാമം. പുറംലോകത്തിൽ നിന്ന് അകലം സൂക്ഷിക്കുന്ന മനുഷ്യർ. ലോകത്തിലെ ആദ്യത്തെ ജനാധിപത്യ ഗ്രാമങ്ങളിലൊന്ന്. നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങൾ. ജാംബ്‌ലു എന്ന ശക്തനായ ദേവതയാണ് മലാന നിവാസി(മലാനികൾ)കളുടെ ദൈവം. ജാംബ്‌ലു ദേവതയുടെ പ്രതിനിധികളായ ഗ്രാമസഭയാണ് മലാനയെ ഭരിക്കുന്നത്. രൂപത്തിൽ പോലും മറ്റു ഹിമാചൽ സ്വദേശികളിൽ നിന്നു വ്യത്യസ്തരായ മലാനികൾ വിശ്വസിക്കുന്നത് അവർ മഹാനായ അലക്സാണ്ടർ ചക്രവർത്തിയുടെ സൈനികരുടെ പിൻഗാമികളാണെന്നാണ്.