മൊസാദിനെപോലെ ഇത്രയും കൃത്യതയുള്ള ഒരു ഭരണകൂട കൊലയാളി സംഘം ഇന്ന് ലോകത്ത് വേറെ ഉണ്ടോ എന്ന കാര്യം സംശയമാണ്. അത്ര കൃത്യമാണ് അവരുടെ ഓരോ മിഷനും . അങ്ങനെ ഉള്ളവയിൽ ഒന്നാണ് ദുബായിൽ വെച്ച് അതിവിദഗ്തമായി ഇസ്രായേൽ നടപ്പാക്കിയ ഹമാസ് നേതാവായ മഹ്മൂദ് അൽ മഹ്ബൂഹ് ന്റെ കൊലപാതകം . ➡മിഷൻ :- ഓപ്പറേഷൻ ദുബായ് ➡സ്ഥലം :- ദുബായ് ➡തീയതി :- 19 ജനുവരി 2010 ➡ലക്ഷ്യം :- മഹ്മൂദ്_അൽ_മഹ്ബൂഹ് ➡ആക്രമണ രീതി :- കൊലപാതകം ➡ആയുധം :- മസ്സിൽ റിലാക്സെന്റ് ഇഞ്ചക്ഷൻ ➡കൃത്യം നിർവഹിച്ചത് - ഇസ്രായേൽ-മൊസാദ് 2010 ജനുവരി 20. ഏകദേശം ഉച്ച നേരം. ദുബായ് എയർപോർട്ടിനു സമീപമുള്ള അൽ ബസ്റ്റാൻ റോട്ടാനാ നക്ഷത്ര ഹോട്ടലിലെ 230 ആം നമ്പർ മുറി രാവിലെ മുതൽ തുറന്നു കാണാത്തതിനാൽ ജീവനക്കാരിലൊരാൾ തട്ടിവിളിച്ചു. ഏറെ നേരം ശ്രമിച്ചിട്ടും മറുപടിയില്ല. അയാൾ മാനേജരെ വിവരമറിയിച്ചു. തുടർന്ന് ഡ്യൂപ്ലിക്കേറ്റ് ഇലക്ട്രോണിക് കീ കാർഡ് ഉപയോഗിച്ച് മുറി തുറന്നു. അവിടെ ബെഡിൽ ഒരാൾ കിടപ്പുണ്ടായിരുന്നു. ഇന്നലെ ചെക്ക് ഇൻ ചെയ്ത ആളാണ്. അവർ പരിശോധിച്ചു നോക്കി. ആൾ മരിച്ചിരുന്നു. ശരീരം മരവിച്ചിട്ടുണ്ട്. ബോഡി ഉടൻ ആശുപത്രിയിലേയ്ക്കു ...