പോസ്റ്റുകള്‍

physics എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ലോകം വിറപ്പിച്ച കൊതുകിന്റെ പൂർവികർ

കൊതുക് എന്ന ഷഡ്‌പദത്തെ അറിയാത്തവർ ലോകത്തു ആരും കാണില്ല എന്നൽ  കൊതുകിന്റെ പൂർവികർ എന്ന് കരുതുന്ന രക്തദാഹികളെ കുറിച്ചുള്ള അറിവ് പരിമിതമാണ്. ഏകദേശം 10 ലക്ഷം വര്ഷങ്ങൾ...

ഇരുണ്ട ദ്രവ്യം (DARK MATTER ) - ഇനിയും പിടിതരാത്ത ഒരു പ്രഹേളിക

ഇമേജ്
      ഇപ്പോൾ നിലവിലുള്ള സിദ്ധാന്തങ്ങൾ പ്രകാരം പ്രപഞ്ചത്തിലെ 5% മാത്രമാണ് സാധാരണ ദ്രവ്യം , 27% ഇരുണ്ട ദ്രവ്യം , 68% ഇരുണ്ട ഊർജം. സാധാരണ ദ്രവ്യം എന്നാൽ പ്രോട്ടോണും ന്യൂട്രോണും എലെക്ട്രോണും ഒക്കെ ചേർന്ന ബാര്യോനിക് മാറ്റർ (Baryonic Matter). മനുഷ്യനെയും മറ്റു ജീവികളെയും സൂര്യനെയും , പ്രപഞ്ചത്തിലെ മറ്റെല്ലാ ദൃശ്യ വസ്തുക്കളെയും (Observable Objects) നിർമിച്ചിരിക്കുന്നത് സാധാരണ ദ്രവ്യം കൊണ്ടാണ് .     സാധാരണ ദ്രവ്യത്തെ കാണാം സാധാരണ ദ്രവ്യ വസ്തുക്കൾ തമ്മിൽ പ്രതിപ്രവർത്തിക്കും. ഇവ പ്രകാശം പുറപ്പെടുവിക്കും ആഗിരണം ചെയുകയും ചെയ്യും .പക്ഷെ ഇരുണ്ട ദ്രവ്യത്തിന് ദ്രവ്യമാനം (mass) മാത്രമേയുളൂ. അത് സാധാരണ ദ്രവ്യവുമായി ഗുരുത്വ ബലത്തിലൂടെയല്ലാതെ മറ്റൊരു രീതിയിലും പ്രതിപ്രവർത്തിക്കില്ല . അപ്പോൾ ഇരുണ്ട ദ്രവ്യം എന്താണ് എന്ന ചോദ്യത്തിനുള്ള ഏറ്റവും ലളിതമായ ഒറ്റവാക്യത്തിലുള്ള ഉത്തരം ഇതാണ്. ഇരുണ്ട ദ്രവ്യം :-- സാധാരണ ദ്രവ്യവുമായി ഗുരുത്വ ബലത്തിലൂടെയല്ലാതെ മറ്റൊരു രീതിയിലും പ്രതിപ്രവർത്തിക്കാത്ത എല്ലാ ദ്രവ്യവും ഇരുണ്ട ദ്രവ്യം ആയി കണക്കാക്കപ്പെടുന്നു .    എന്താണ് ഈ ഇര...

ഇന്‍റെര്സ്റ്റെല്ലാര്‍ സിനിമയുടെ വിശദീകരണം

ഇമേജ്
ഇന്റർസ്റ്റെല്ലാർ എന്ന സിനിമയുടെ ക്ലൈമാക്സ് ഒട്ടേറെ പേരെ വല്ലാതെ കുഴക്കിയ ഒന്നാണ്. സിനിമയുടെ കഥ, അതിന്റെ വിഷ്വൽ ഇഫക്റ്റ്സിൽ ഉപയോഗിച്ചിരിക്കുന്ന മറ്റ് സങ്കല്പങ്ങൾ എന്നിവ ഒരു പുസ്തകം എഴുതാൻ മാത്രം സങ്കീർണമാണ് എന്നതിനാൽ അതിന് മുതിരുന്നില്ല. താത്പര്യമുള്ളവർക്ക് Kip Thorne എഴുതിയ The Science of Interstellar എന്ന പുസ്തകം വായിക്കാവുന്നതാണ്. സിനിമയുടെ ക്ലൈമാക്സിൽ പരാമർശിക്കപ്പെടുന്ന ഫൈവ് ഡയമെൻഷണൽ സ്പെയ്സ് എന്ന സങ്കല്പം വിശദീകരിക്കാനുള്ള ശ്രമം മാത്രമാണിവിടെ നടത്തുന്നത്. ഡയമെൻഷനുകളെ കുറിച്ച്  ഒരു ചെറിയ മുഖവുര ആവശ്യമുണ്ട്. സ്പെയ്സിലെ ഒരു കുത്തിന് (പോയിന്റ്) സീറോ ഡയമെൻഷൻ ആണെന്ന് പറയാം. അതായത് അതിന് നീളം, വീതി, ഉയരം എന്നിങ്ങനെയുള്ള പ്രത്യേകതകളൊന്നും ഇല്ല. സ്വാഭാവികമായും ഇങ്ങനെ ഒരു സംഗതി തിയറിയിൽ മാത്രം സാധ്യമാകുന്ന ഒന്നാണ്. കാരണം എത്ര കൂർത്ത പെൻസിൽ കൊണ്ട് ഒരു കുത്തിട്ടാലും, അതിന് ചെറുതെങ്കിൽ പോലും പൂജ്യമല്ലാത്തൊരു നീളവും വീതിയും ഒരു തന്മാത്രയുടെ അത്രയെങ്കിലും ഉയരവും ഉണ്ടാകും. അതുകൊണ്ട്, ഫൈവ് ഡയമെൻഷനെന്നല്ല, സീറോ ഡയമെൻഷൻ പോലും നമ്മുടെ മസ്തിഷ്കത്തിന് സങ്കല്പിക്കാൻ കഴിയുന്ന കാര്യമല്ല എന്ന...