പോസ്റ്റുകള്‍

treasure എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

ഒരു നിധിവേട്ടയുടെ ചരിത്രം !!! THE CURSE OF OAK ISLAND

1795 ലെ ഒരു രാത്രി . കാനഡയിലെ  Nova Scotia യിലെ  കടല്‍ തീരം . Daniel McGinnis എന്ന  ചെറുപ്പകാരന്‍ (18)  തന്‍റെ ഫിഷിംഗ്  ബോട്ടില്‍  ഏകനായി  ഇരിക്കുകയാണ്  .  എങ്ങും  ഇരുട്ട്  തന്നെ . തിരിച്ച് വീട്ടിലേക്ക് പോകാന്‍ തയ്യാറെടുക്കുമ്പോള്‍  ആണ്  ഡാനിയേല്‍ ആ കാഴ്ച്ച  കണ്ടത് !  അങ്ങ്  എതിര്‍ വശത്ത്  കടലില്‍  നിന്നും  ഒരു  വെളിച്ചം !  ഇടക്ക്  മിന്നുന്നുണ്ടോ  എന്നൊരു  സംശയം . അതെ അത്  അനങ്ങുന്നുണ്ട് . തൊട്ടടുത്തുള്ള  ഒരു ചെറു ദ്വീപില്‍  നിന്നാണ്  ആ വെളിച്ചം  വരുന്നത് .  ആരോ  പന്തമോ റാന്തലോ മറ്റോ  കത്തിച്ച്  പിടിച്ചിട്ടുണ്ട് .  ആ തുരുത്തില്‍  ആരും താമസിക്കുന്നില്ല  എന്ന്  ഡാനിനു അറിയാം . പിന്നെ  ആരാണ്  ? പക്ഷെ ഇപ്പോള്‍  അങ്ങോട്ട്‌  പോകുന്നത്  ബുദ്ധിയല്ല  . വെളുക്കട്ടെ  എന്നിട്ട്  നോക്കാം എന്നുറച്ച്  വീട്ടിലേക്ക് തിരിച്ചു .അറിയാനുള്ള  ആകാംക്ഷ മൂലം   അതിരാവിലെ  തന്നെ  ആ ചെറുപ്പകാരന്‍ ദ്വീപിലേക്ക്  തിരിച്ചു . താന്‍ സ്ഥിരമായി ബോട്ടില്‍  പോകുമ്പോള്‍  കാണാറുള്ള ഓക്ക്  മരത്തിന്‍റെ  അടുക്കല്‍  നിന്നാണ്  രാത്രിയില്‍  വെളിച്ചം  വന്നതെന്ന്  ഡാനിനു അറിയാമായിരുന്നു . അവിടെ ചെന്നപ്പോള്‍  ആദ്യം പ്രത്യേകിച്ചൊന്നും