"ഞാന്‍ നൃത്തംചെയ്യാന്‍ വരുന്നില്ല” “എല്ലാവരും നന്നായി നൃത്തം ചെയ്യുമ്പോള്‍ ഞാന്‍ കാരണം നമ്മുടെ നൃത്ത മത്സരം മോശമാവരുത്” സ്റ്റേജില്‍ കയറേണ്ട സമയം ആയപ്പോള്‍ അവള്‍ ടീച്ചറെ അറിയിച്ചു. “നീ നൃത്തം ചെയ്യും അതും ഏറ്റവും മുന്പില്‍ നിന്ന് കൊണ്ട്” അവളുടെ ടീച്ചര്‍ അതിനു മറുപടി കൊടുത്തു .അവള്ക് ഏറ്റവും പ്രിയപ്പെട്ട ടീച്ചര്‍ അവളുടെ സ്വന്തം ടീച്ചര്‍ പറഞ്ഞത് കൊണ്ട് മാത്രം അവള്‍ സ്റ്റേജിലേക്ക് പേടിച്ചു പേടിച്ചു നടന്നു കയറി.അവള്‍ വന്നപ്പോ എല്ലാവരും അല്പം പിന്നിലേക്ക് മാറി കൊടുത്തു. കൂട്ടുകാര്ക്കു ഒപ്പം നിന്ന് കൊണ്ട് അവള്‍ നൃത്തം ചെയ്തു. നൃത്തം നടന്നുകൊണ്ടിരുന്നപ്പോള്‍ കാണികളില്‍ എല്ലാ വരുടെയും കണ്ണുകള്‍ ആ ബാലികയില്‍ മാത്രം ആയിരുന്നു. നൃത്തം കഴിഞ്ഞപ്പോള്‍ നിലക്കാത്ത കയ്യടി. എല്ലാവരും സ്റ്റേജിനു പുറകിലോട്ടു ഓടി അവളെ ഒന്ന് അഭിനന്ദിക്കാന്‍. അത്രമാത്രം മനോഹരമായി അവള്‍ നൃത്തം ചെയ്തു. അതും രണ്ട് കൈകള്‍ ഇല്ലാഞ്ഞിട്ടു പോലും. ജെസിക്ക കോക്സ്. അമേരിക്കയിലെ എരിസോണ(Arizona)-യില്‍ ഫിലിപ്പൈന്‍ വംശജരായ വില്യം കോക്സ് ഐനെസ കോക്സ് ദമ്പതികള്ക്ക് പിറന്ന രണ്ടാമത്തെ കുട്ടി ജെസിക്ക കോക്സ്ന(...