■ നിരോധിച്ചത് - സുപ്രീം കോടതി Aug 22-2017 ■എന്താണ് തലാഖ് ? ☆ ഒരു അറബി പദമാണ് തലാഖ് ☆ ഒരു മുസ്ലീം സമുദായത്തില്‍ പെട്ട വ്യക്തി തന്‍റെ ഭാര്യയെ '' ഞാന്‍ നിന്നെ വിവാഹ മോചനം ചെയ്തിരിക്കുന്നു '' എന്ന് മൂന്ന് തവണ ആവര്‍ത്തിച്ചു പറയുന്നതിലൂടെ ദാമ്പത്യ ബന്ധം അവസാനിപ്പിക്കുന്നതിനെ മുത്തലാഖ് എന്നു പറയുന്നു ■ഇസ്ലാം ആചാരപ്രകാരം ഒരു പുരുഷന്‍ തന്‍റെഭാര്യയെ വിവാഹമോചനം ചെയ്യും മുന്‍പ് തങ്ങള്‍ തമ്മിലുള്ള പ്രശ്നം മുതിര്‍ന്നവരേയും മറ്റും അറിയിക്കേണ്ടതും അനുരഞ്ജനത്തിന് ശ്രമിക്കേണ്ടതുമാണ് . ഇതിനു ശേഷം വൈവാഹിക ബന്ധം തുടരാന്‍ സാധ്യമല്ലെങ്കില്‍ മൂന്ന് മാസം കാലാവധിക്ക് ശേഷമാണ് മൊഴി ചൊല്ലേണ്ടത് . ആദ്യ തവണ മൊഴി ചൊല്ലിയിരുന്ന ശേഷം ഒരു മാസം കാത്തിരുന്ന് രണ്ടാം തവണ മൊഴി ചൊല്ലും ,തുടര്‍ന്ന് ഒരു മാസത്തിനു ശേഷം മൂന്നാം തവണ മൊഴി ചൊല്ലാം . പക്ഷേ ദമ്പതികള്‍ ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചാല്‍ ആദ്യത്തെ തലാഖ് അസാധുവാകും . ഈ കാലയളവില്‍ ഭാര്യക്ക് ഭര്‍ത്താവിന്‍റ് വീട്ടില്‍ താമസിക്കാനും കഴിയും. എന്നാല്‍ ഭാര്യാഭര്‍തൃബന്ധം പുലര്‍ത്താന്‍ പാടുള്ളതല്ല.പക്ഷേ മുത്തലാഖ് ഈ നിബന്ധനകള്‍ പാലിക്കാതെ ഒരേ സമയം മൂന്ന് ത...