Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

ആരാണ് “കരിന്തണ്ടന്‍” ?

താമരശ്ശേരി ചുരത്തിന്‍റെ നിര്‍മാണത്തിന് പിന്നിലെ ബുദ്ധി, ബ്രിട്ടീഷ്‌കാര്‍ ചതിച്ചുകൊന്ന കരിന്തണ്ടന്‍റെ കഥ.

കരിന്തണ്ടൻ 



   കോഴിക്കോട് താമരശ്ശേരി ചുരം നില്‍ക്കുന്നത് മൂന്ന് മലകളിലായാണ്. അതിന്‍റെ അടിവാരത്ത് ചിപ്പിലിത്തോട് ഭാഗത്ത് പണിയ കുടുംബത്തിലാണ് കരിന്തണ്ടന്‍ ജനിച്ചത്. പതിനേഴാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയില്‍ വയനാട് ചുരത്തിന്റെ അടിവാരത്ത് താമസിച്ച ഒരു സാധാരണ മണ്ണിന്‍റെ മകന്‍. താമരശ്ശേരി ചുരം നിര്‍മ്മാണത്തിന്‍റെ പുറകിലെ കേന്ദ്രബുദ്ധി.
  ഈ മൂന്ന് മലകള്‍ തന്നെയായിരുന്നു ഭാരതത്തെ കൊള്ളയടിച്ച ബ്രിട്ടീഷുകാര്‍ക്ക് മൈസൂരില്‍ പോയി ടിപ്പുവിനെ ഒതുക്കാനുള്ള തടസ്സവും. മലകളെ തമ്മില്‍ ബന്ധിപ്പിച്ച് ഒരു പാത വെട്ടി കോഴിക്കോട് നിന്നും സേനയെ മൈസൂരില്‍ എത്തിക്കാന്‍ ബ്രിട്ടീഷുകാര്‍ പണികള്‍ പലതും നോക്കി. എന്നാല്‍ റോഡിനു വേണ്ടി സര്‍വേ നടത്താന്‍ അവരുടെ എന്ജിനീയര്മാര്‍ക്ക് മല തടസ്സമായി നിന്നു.
    അങ്ങനെ ബ്രിട്ടീഷുകാര്‍ അന്തം വിട്ട് മലയടിവാരത്തില്‍ നില്‍ക്കവേയാണ് എന്നും ഒരു കറുത്തവന്‍ സുഖമായി മൃഗങ്ങളെയും മേച്ചുകൊണ്ടു മലമുകളിലേക്ക് പോവുകയും തിരിച്ചു വരുകയും ചെയ്യുന്നത് അവരുടെ ശ്രദ്ധയില്‍പെട്ടത്. ഇരുചെവി അറിയാതെ അവര്‍ കരിന്തണ്ടന്‍റെ സഹായം തേടി. വളരെ വിചിത്രമായ രീതിയിലായില്‍ കരിന്തണ്ടന്‍ എളുപ്പത്തില്‍ കയറാവുന്ന മലമടക്കുകള്‍ മാര്‍ക്ക് ചെയ്തു സായിപ്പിന് നല്‍കിയത്. വളരെ ലളിതമായ രീതിയാണ് കരിന്തണ്ടന്‍ കാഴ്ച വെച്ചത്. അയാള്‍ ആടുമാടുകളെ പേടിപ്പിച്ചു ഓടിച്ചു. മൃഗങ്ങള്‍ വളരെ പെട്ടെന്ന് ഏറ്റവും ലളിതവും കയറ്റം താരതമ്യേന കുറഞ്ഞതും ആയ വഴികളിലൂടെ മലമുകളിലേക്ക് ഓടിക്കയറി. ദിവസങ്ങള്‍ക്കുള്ളില്‍ പാത വെട്ടാനുള്ള മാര്‍ക്കിംഗ് വിദ്യാസമ്പന്നരായ എന്ജിനീയര്‍മാരെ ലജ്ജിപ്പിച്ചു കൊണ്ട് കരിന്തണ്ടന്‍ പൂര്‍ത്തിയാക്കി.
        അടിവാരത്ത് നിന്നും ലക്കിടിയിലെക്ക് നിസ്സാരമായ സമയം കൊണ്ട് റോഡ്‌ വെട്ടാന്‍ ഒരു കറുകറുത്ത ഇന്ത്യാക്കാരന്‍ മാര്‍ക്ക് ചെയ്തത് ബ്രിട്ടീഷ് എന്ജിനീയര്മാര്‍ക്കും കൂടെ വന്ന ശിങ്കിടികളായ നാടന്‍ കറുത്ത സായിപ്പന്മാര്‍ക്കും വല്ലാത്ത ക്ഷീണമായി. തങ്ങള്‍ പരാജയപ്പെട്ട സ്ഥലത്ത് ഒരു നാടന്‍ ആദിവാസി വളരെ നിസ്സാരമായി വിജയിച്ചത് അവരെ നാണം കെടുത്തി. കരിന്തണ്ടനാണ് വഴി മാര്‍ക്ക് ചെയ്തതെന്ന് നാളെ പുറം ലോകം അറിയാതിരിക്കാന്‍ അവര്‍ കരിന്തണ്ടനെ വകവരുത്താന്‍ തീരുമാനിച്ചു. എന്നാല്‍ നേര്‍ക്ക്‌ നേരെ കരിന്തണ്ടനോട് എട്ട് മുട്ടാന്‍ ധൈര്യമുള്ളവര്‍ ആരും ആകൂട്ടത്തില്‍ ഇല്ലായിരുന്നു. അതുകൊണ്ട് തന്നെ കരിന്തണ്ടനെ ചതിയില്‍ വക വരുത്താന്‍ സായിപ്പന്മാര്‍ തീരുമാനിച്ചു. അങ്ങനെ വൈകുന്നേരം മൃഗങ്ങളെയും കൊണ്ട് കരിന്തണ്ടന്‍ അടിവാരത്തെക്ക് തിരിച്ചു പോകുന്നത് ഒഴിവാക്കാന്‍ കാട്ട് ചോലയില്‍ കുളിക്കാന്‍ ഇറങ്ങിയ സമയം നോക്കി കരിന്തണ്ടന്‍ അഴിച്ചു വച്ച ആചാര വള സായിപ്പിന്റെ നിര്‍ദ്ദേശപ്രകാരം മോഷ്ടിക്കപ്പെട്ടു. അവര്‍ കണക്ക് കൂട്ടിയത് പോലെ തന്നെ വള ഇല്ലാതെ സമുദായാംഗങ്ങളുടെ മുന്നിലേക്ക് പോകാന്‍ പറ്റാത്ത കരിന്തണ്ടന്‍ നഷ്ടപ്പെട്ട വളയും തിരഞ്ഞുകൊണ്ട്‌ കാട്ടില്‍ തന്നെ രാത്രി കഴിച്ചു. ഇതിനിടയില്‍ രാത്രിയുടെ മറവു പറ്റി സായിപ്പ് എന്ജിനീയരുടെ കള്ള തോക്ക് കൊണ്ട് ആ മിടുക്കന്റെ ജീവന്‍ കവര്‍ന്നു.

ചങ്ങലമരം
    പതുക്കെ പതുക്കെ നാട്ടുകാരായ തൊഴിലാളികളില്‍ നിന്നും ജനം സത്യമറിഞ്ഞുവെങ്കിലും പിന്നോക്കക്കാരായ പണിയ വിഭാഗത്തിനു അന്നത്തെക്കാലത്ത് ഒരു ബ്രിട്ടീഷ്കാര്നെതിരെ എന്ത് ചെയ്യാന്‍ കഴിയും…? കടുത്ത ജാതി ചിന്തയും അനാചാരവും കൊടി കുത്തി വാണ കാലമായതു കൊണ്ട് മറ്റു നാട്ടുകാരും കരിന്തണ്ടനു വേണ്ടി സംസാരിച്ചില്ല. അങ്ങനെ പതുക്കെ പതുക്കെ കരിന്തണ്ടന്‍ വിസ്മൃതിയിലാണ്ടു. മറ്റൊരു നെറികേട് കൂടി പിന്നീട് ഭാരത മക്കള്‍ ആ പുണ്യാത്മാവിനോട് ചെയ്തു. ഇടയ്ക്കിടെ താമരശ്ശേരി ചുരത്തില്‍ ഉണ്ടാകുന്ന കുന്നിടിചിലുകളും വാഹനാപകടങ്ങളും കരിന്തണ്ടന്‍റെ ആത്മാവ് കോപിച്ചതാണ് എന്ന് വ്യാഖ്യാനിച്ച് ലക്കിടിയില്‍ കരിന്തണ്ടന്‍റെ ആത്മാവിനെ ആവാഹിചെന്ന പേരില്‍ ഒരു ചങ്ങലയെ മരത്തില്‍ ബന്ധിച്ചു. വിരോധാഭാസമെന്നു പറയട്ടെ ഈ ചങ്ങലമരം കൂടി ഇല്ലായിരുന്നുവെങ്കില്‍ കരിന്തണ്ടന്‍ പൂര്‍ണ്ണ വിസ്മൃതിയില്‍ ആയി പോവുമായിരുന്നു. ഈ മരം മാത്രമാണിപ്പോള്‍ ഭൂമിയില്‍ കരിന്തണ്ടനു ഉള്ള സ്മാരകം.

അഭിപ്രായങ്ങള്‍

  1. അജ്ഞാതന്‍2022, ജൂൺ 20 10:52 AM

    അദ്ദേഹത്തിനെ ഓർമിക്കാൻ അല്ലെങ്കിൽ വരും തലമുറ അറിയാൻ ആ മരം സത്യത്തിൽ ഉപകാരമായി, പ്രേതനമ്മാവ്‌ ഇവിടെ ഉണ്ട് എന്നും പറഞ്ഞ ആരോ പണിത ആ സ്മാരകം താമരശ്ശേരി ചുരം കയറുന്ന എല്ലാവർക്കും ഒരു ഓർമപ്പെടുത്തൽ ആൺ

    മറുപടിഇല്ലാതാക്കൂ
  2. അജ്ഞാതന്‍2023, ജൂലൈ 9 7:08 AM

    മണ്ടത്തരം പറയരുത്

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

മൈസൂർ മല്ലിഗെ അഥവാ Jasmine of Mysore

കുറ്റിപ്പുറം പാലം ഓര്‍മകളിലേക്ക് ഒരു അന്വേഷണം