Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

ഓപ്പറേഷൻ എന്റബെ അഥവാ തണ്ടർബോള്ട്ട്



      ഇസ്രായേലിന്റെ മൊസാദ് എന്ന ചാരസംഘടനയെക്കുറിച്ചറിവില്ലാത്തവര്‍ ചുരുക്കമായിരിക്കും. ലോകത്തിലെ തന്നെ ഏറ്റവും കാര്യക്ഷമവും ശക്തവുമായ ചാരസംഘടനയാണത്. അമേരിക്കയുടെ സി ഐ ഏ, റഷ്യയുടെ കെജിബി, ബ്രിട്ടന്റെ എം16 തുടങ്ങിയ പല വിഖ്യാത ചാരസംഘടന കളെക്കാളും സുശക്തവും കണിശമാര്‍ന്നതും പ്രഹരശേഷിയുള്ളതുമായ സംഘടനയാണ് മൊസാദ്. മൊസാദിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഒരു റസ്ക്യൂ മിഷൻ ആയിരുന്നു #ഓപ്പറേഷൻ_എന്റബെ  അഥവാ #തണ്ടർബോള്ട്ട്


Entebbe Airport

➡തിയതി  :- 1976 ജൂലൈ 4
➡സ്ഥലം    :- എന്റബെ വിമാനത്താവളം, ഉഗാണ്ട
➡ഫലം       :- വൻവിജയം


     1976 ജൂണ്‍ 27 ഞായറാഴ്ച . എയര്‍ ഫ്രാന്‍സിന്‍റെ 139 ആം നമ്പര്‍ വിമാനം ഇസ്രായേലിലെ ടെല്‍ അവീവില്‍ നിന്നും 246 യാത്രക്കാരുമായി പറന്നുയര്‍ന്നു.

Air France 139
പിന്നീട് പാരീസില്‍ ഇറങ്ങിയ വിമാനം ഉച്ചക്ക് 12.30 നു വീണ്ടും 58 യാത്രകരെയും കൂട്ടി ആകാശ വിതാനത്തില്‍ എത്തി .എന്നാല്‍ ഇരുപത്തി ഒന്ന് വര്‍ഷങ്ങളുടെ പ്രവര്‍ത്തി പരിചയം ഉണ്ടായിരുന്ന ക്യാപ്റ്റന്‍ ‍ മഷേല്‍ ബാകോസയും മറ്റ് 12 ജീവനക്കാരും ഒരിക്കലും കരുതിയിരുന്നില്ല , വിമാനത്തിലെ തങ്ങളുടെ മാന്യ അതിഥികളില്‍ നാല് പേര്‍ Popular Front for the Liberation of Palestine ( P.F.L.P ) എന്ന തീവ്രവാദ സംഘടനയുടെ ആളുകള്‍ ആയിരുന്നു എന്ന് ! രണ്ടു പാലസ്തീനികളും രണ്ടു ജര്‍മ്മന്‍ ദമ്പതികളും ആയിരുന്നു (Wilfried Böse and Brigitte Kuhlmann ) അവര്‍ . പാരിസിലെ തികച്ചും ദുര്‍ബലമായിരുന്ന സുരക്ഷാ പരിശോധനകളെ സമര്‍ഥമായി പറ്റിച്ച് യന്ത്ര തോക്കുകളും ഗ്രനേഡുകളും അവര്‍ വിമാനത്തില്‍ കയറ്റിയിരുന്നു . അതിനാല്‍ തന്നെ പാരിസില്‍ നിന്നും പറന്നുയര്‍ന്ന് മിനിട്ടുകള്‍ക്കകം തന്നെ വിമാനം തങ്ങളുടെ വരുതിയില്‍ ആക്കുവാന്‍ അവര്‍ക്ക് സാധിച്ചു .
       വിമാനവുമായി ബന്ധം വിച്ഛേദിക്കപ്പെട്ടു നിമിഷങ്ങള്‍ക്കകം എയര്‍ ട്രാഫിക് കണ്ട്രോള്‍ റൂമില്‍ നിന്നും ഇസ്രായേല്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് വിവരങ്ങള്‍ ലഭിച്ചു . വിമാനം ഒന്നുകില്‍ തകര്‍ന്നു വീണിരിക്കാം അല്ലെങ്കില്‍ ഹൈജാക്ക് ചെയ്യപ്പെട്ടിരിക്കാം. 94 ഇസ്രയേല്‍ പൗരന്മാരുള്ള വിമാനം ഇസ്രായേലിനും പ്രധാനമന്ത്രി ഇസഹാക്ക് റബീനും  തീര്‍ത്തും നിസാരമല്ല . അത്കൊണ്ട് തന്നെ ഇസ്രയേല്‍ എന്തിനെയും നേരിടാന്‍ തയാറെടുത്തു കഴിഞ്ഞു. ഇതിനിടെ തിവ്രവാദികള്‍ വിമാനം ലിബിയയിലെ ബെന്‍ഖസിലേക്ക് തിരിക്കുവാന്‍ പൈലറ്റിനോട് ആവശ്യപ്പെട്ടു. കൂടുതല്‍ ഇന്ധനം നിറയ്ക്കുക യായിരുന്നു തീവ്രവാദികളുടെ ആദ്യ ആവശ്യം. ഏകദേശം ഏഴു മണിക്കൂറു കളോളം വിമാനം ലിബിയയില്‍ കിടന്നു. ഇതിനിടെ ബ്രിട്ടനില്‍ ജനിച്ച ജൂതവനിത ടിശുമാസേല്‍ തനിക്കു ഗര്‍ഭചിത്രം വന്നു എന്ന് തീവ്രവാദികളെ കളവു പറഞ്ഞു വിശ്വസിപ്പിച്ചതിനാല്‍ അവരെ പോകുവാന്‍ റാഞ്ചികള്‍ അനുവദിച്ചു.
      പക്ഷെ ലിബിയൻ എകാധിപതി മുഹമ്മദ് ഗദ്ദാഫി അപകടം മണത്തു കാരണം കളി ഇസ്രായേലിനോട് ആണ് അവരോട് ഏറ്റു മുട്ടിയാല്‍ അത് തന്റെ അവസാനത്തിലേ ചെന്നു അവസാനിക്കൂ എന്നറിയാവുന്ന ഗദ്ദാഫി രാജ്യം വിട്ടു പോകാന്‍ അവരോട് അവശ്യപെട്ടു (അത് ശരി ആയ തീരുമാനമായിരുന്നു. പിന്നെയും 40 വര്‍ക്ഷം അയാള്‍ക്ക് ലിബിയയുടെ ഏകാധിപതിയായായി തുടരാന്‍ കഴിഞ്ഞു).
       അവിടെ നിന്നും തിരിച്ച തീവ്രവാദികള്‍ ചുറ്റും ഉള്ള രാജ്യങ്ങള്‍ ആയ ഇറാക്ക്, സിറിയ, ഇജിപ്റ്റ് തുടങ്ങിയ എല്ലാ രാജ്യങ്ങളുമായി ബന്ധപെട്ടു. അവരാരും അഭയം നല്കാന്‍ തയ്യാറായില്ല എന്നാല്‍ #ഉഗാണ്ടൻ എകാധിപതി #ഈദി_അമീൻ തിവ്രവാദികള്‍ക്കു അഭയം നല്‍കാന്‍ തയ്യാറായി. കാരണം മുന്‍പ് ഇസ്രായേലുമായി തൊടുത്തു നാണം കെട്ട ഈദി അമിന്‍ അവര്‍ക്കിട്ടു പണിയാന്‍ ഇതിനെക്കാളും നല്ല അവസരം കിട്ടില്ല എന്ന് മനസിലാക്കി. എന്നാല്‍ ഈ തിരുമാനം തന്റെ ഏകാധിപത്യത്തിന്റെ ശവപ്പെട്ടിയില്‍ അടിക്കുന്ന ആണിയാണെന്ന് അയള്‍ അറിഞ്ഞില്ല.
         അമീന്റെ പിന്തുണ കിട്ടിയ ശേഷം തീവ്രവാദികൾ 28 ജൂണ്‍ 1976 തിങ്കളാഴിച്ച ഉച്ചകഴിഞ്ഞു 3.15ന് ഉഗാണ്ട ലക്ഷ്യമാക്കി പറന്നു . ഉഗാണ്ടയില്‍ പറന്ന് ഇറങ്ങിയ തിവ്രവാദികള്‍ ബന്ദികളെ വിട്ടയക്കാനുള്ള 2 ഡിമാന്റ് മുന്നോട്ട് വെച്ചു.
1) ഇസ്രയേലിന്റെ തടവിലുള്ള നാൽപതിലധികം തീവ്രവാദികളെ വിട്ടയക്കുക.
2) 5+ മില്യൺ$
  എന്നാൽ രാജ്യസുരക്ഷയെ സംബന്ധിക്കുന്ന ഒരു കാര്യത്തിലും, വിട്ടുവീഴ്ചയെപ്പറ്റി ചിന്തിക്കുകപോലും ചെയ്യാത്ത ഇസ്രയേൽ ഉടൻ തന്നെ രക്ഷാപ്രവർത്തനം എന്ന ഒരേയൊരു പരിഹാരത്തിലേക്ക്‌ എത്തി….! പക്ഷെ അതിന് അവര്‍ക്ക് സമയം ആവശ്യമായിരുന്നു. അത്കൊണ്ട് തന്നെ തീവ്രവാദികള്‍ക്ക് വഴങ്ങുന്നു എന്ന രീതിയില്‍ ചര്‍ച്ച മുന്നോട്ട് കൊണ്ടുപോകാന്‍ ഇസ്രായേല്‍ തിരുമാനിച്ചു.
      1976 ജൂലായി 1 ഇസ്രായേല്‍ പൗരന്മാര്‍ ഒഴിച്ചു ബാക്കി എല്ലാവരെയും വിട്ടയക്കാന്‍ ഈദി അമീനും തിവ്രവാദികളും തിരുമാനിച്ചു. കാരണം മറ്റുള്ള രാജ്യക്കാരും കൂടി  ചേര്‍ന്ന് തങ്ങളെ അക്രമിക്കുമെന്നു അവര്‍ ഭയപെട്ടു .എന്നാല്‍ ഇസ്രായേലിന് അതിന് കഴിയില്ല എന്നും അവര്‍ വിശ്വസിച്ചു ; കാരണം 4000 കിലോമിറ്റര്‍ ദുരെ ആണ് ഇസ്രയേല്‍  മാത്രമല്ല ഈജിപ്റ്റ്, സുഡാന്‍, സൌദി അറേബിയ, കെനിയ എന്നി രാജ്യങ്ങളുടെ അതിര്‍ത്തിയില്‍ കുടി മാത്രമേ ഉഗാണ്ടയില്‍ ഇസ്രായേലിന് എത്താന്‍ കഴിയുകയുള്ളു. ഇതില്‍ കെനിയ ഒഴിച്ചു ബാക്കി എല്ലാ രാജ്യങ്ങളും ഇസ്രയേലിനെ ശത്രു പക്ഷത്തു കാണുന്നവര്‍ ആണ് അവര്‍ ഇസ്രായേലിന്റെ ഒരു പരാജയത്തിനു വേണ്ടി കാത്തിരിക്കുന്നവര്‍ ആണ് അതുകൊണ്ട് തന്നെ ആക്രമണം ഒരിക്കലും ഉണ്ടാകില്ല എന്ന് തീവ്രവാദികൾ കരുതി . എന്നാല്‍ ഇസ്രയേല്‍ അല്ലെ രാജ്യം തിവ്രവാദികളും ഇദി അമിനും ചിന്തിച്ചു നിര്‍ത്തിയിടത്തു നിന്നു തന്നെ ഇസ്രയേല്‍ ചിന്തിച്ചു തുടങ്ങി ‍ .
        ഇസ്രയേലുകാരെ ഒഴിച്ചു ബാക്കി എല്ലാവെരെയും വിട്ടയക്കുവാനുള്ള തിരുമാനം അവര്‍ക്ക് കിട്ടിയ പിടിവള്ളി ആയിരുന്നു .നിമിഷങ്ങള്‍ക്ക് ഉള്ളില്‍ത്തന്നെ മോസാദിന്റെ ചാരന്‍മാര്‍ അവരെ എല്ലാവരെയും കണ്ടു വിവരങ്ങള്‍ തിരക്കി. അതില്‍ നിന്ന് അവര്‍ക്ക് തിവ്രവാദികളെ കുറിച്ച് വ്യക്തമായ ധാരണകിട്ടി അവര്‍ എല്ലാവരും കുടി 10 പേര്‍ ഉണ്ടെന്നതും  കൂടാതെ പുറത്തു 100+ ഉഗാണ്ടന്‍ സൈന്യം ഉണ്ടെന്നതും. മാത്രമല്ല എല്ലാ തിവ്രവാദികളുടെയും കയ്യില്‍ മിഷ്യന്‍ ഗണ്‍ ഉണ്ട്, അറയില്‍ സ്പോടക വസ്തുക്കള്‍ അടങ്ങിയ ബാഗ്‌ ഉണ്ടെന്നും രാത്രി 12 മണിക്ക് അവർ പുറത്തു പോകുമെന്നും, 1 മണിക്ക് മുന്‍പ് എല്ലാവരും ഉറങ്ങണം എന്നുള്ളതും മനസിലാക്കി പിന്നീട്  മോസാദിന്റെ ചാരന്മാര്‍ മോചിക്കപ്പെട്ട ബന്ദികളുടെ സഹായത്താല്‍ തീവ്രവാദികളുടെ ഛായാ ചിത്രവും തയാറാക്കി ഒപ്പം ബന്ദികളെ പാര്‍പ്പിച്ച എന്‍ഡവര്‍ എയര്‍പോര്‍ട്ടിന്റെ പഴയ ടെര്‍മിനലിന്റെ ബ്ലു പ്രിന്റും വ്യക്തമായ വിവരങ്ങള്‍ അടങ്ങിയ ഫയലും ഇസ്രയേല്‍ ഡിഫന്‍സ് ഓഫീസില്‍ എത്തി .

         ഒരു രാത്രി കുടി അവസാനിക്കുന്നു ഇനി ഒരു ദിവസം മാത്രമേ മുന്നിലുള്ളു. ബന്ദികള്‍ ഓരോരുത്തരും മരണത്തെ പുല്‍കാന്‍ മനസ് പാകപ്പെടുത്തി തുടങ്ങി. ജന്മനാടായ ഇസ്രയേല്‍ തങ്ങളെ ഉപേഷിച്ചു എന്ന് തന്നെ അവര്‍ കരുതി തോക്കും മറ്റും സ്പോടക വസ്തുക്കളുമായി തിവ്രവാദികളും ഉഗാണ്ടന്‍ പട്ടാളക്കാരും ചുറ്റും നടക്കുന്നു. ഇതേ സമയം ഇസ്രയേല്‍ ബന്ദികളുടെ മോചന ത്തിനായുള്ള ശ്രമങ്ങള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ നടന്നുകൊണ്ടിരുന്നു. ബന്ദികളുടെ മോചനത്തിനായി ഇസ്രായേലിലെ മുതിര്‍ന്ന കമന്റോ ആയ ഡെപ്യൂട്ടി കാമാൻഡര്‍ മുകി ബസാര്‍ വ്യക്തമായ പദ്ധതി തയാറാക്കി . ബസറും സഹ പ്രവര്‍ത്തകരായ ജോനാഥാൻ നെഹന്യാവും ജോഷുവ ഷാനിയും ചേര്‍ന്ന് സൈനിക നിക്കത്തിനായുള്ള രൂപ രേഖ തയാറാക്കുന്ന തിരക്കിലായി.
മൊസാദ് രൂപകല്‍പ്പന ചെയ്ത ഓപ്പറേഷന്‍ടീമിനെ മൂന്നായി തിരിച്ചു.
1. ഗ്രൌണ്ട് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോല്‍
    ഡാന്‍ ഷൊമ്രോണിന്റെ നേതൃത്വത്തിലുള്ള ഈ വിഭാഗത്തിന്റെ ചുമതല കമാന്ദോകള്‍ ആക്രമിക്കുന്ന സമയത്ത് എയര്‍പോര്‍ട്ടിന്റെ സുരക്ഷിതത്വം സപ്പോര്‍ട്ട് നല്‍കല്‍ എന്നിവയായിരുന്നു.
2. അസാള്‍ട്ട് യൂണിറ്റ്.
   യോനാതന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള രണ്‍റ്റാമത്തെ വിഭാഗത്തിന്റെ ചുമതല തീവ്രവാദികളെ കൊന്ന്‍ ബന്ദികളെ മോചിപ്പിച്ച് സുരക്ഷിതമായി വിമാനത്തിലെത്തിക്കുക എന്നുള്ളതായിരുന്നു.
3. സെക്യൂറിംഗ് യൂണിറ്റ്
    റണ്‍വേ ക്ലിയര്‍ ആക്കുകയും തങ്ങളെ പിന്തുടര്‍ന്ന്‍ വരാന്‍ സാധ്യതയുള്ള ഉഗാണ്ടന്‍ യുദ്ധവിമാനങ്ങളെ നശിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ഈ ടീമിന്റെ ചുമതല.
     അവർ അതെല്ലാ വളരെ കൃത്യമായ് തന്നെ പ്ലാന്‍ ചെയ്യുകയും ജൂലൈ നാലിനു അര്‍ദ്ധരാത്രിയോടെ ലോകം കണ്ട ഐതിഹാസികമായ ആ കമാന്‍ഡോ ഓപ്പറേഷന്‍ ആരംഭിക്കുകയും ചെയ്തു.
     ആദ്യം ഉഗാണ്ടയിലെക്കുള്ള യാത്ര. അതിന് അമേരിക്കയുടെ കൈയില്‍ നിന്നും ഇസ്രയേല്‍ വാങ്ങിയ 4 c 130 ഹെർക്കുലിസ് ട്രാന്സ്പോര്ട്ട്ം ഫ്ലൈറ്റ് ദൌത്യത്തിനായി തിരഞ്ഞെടുത്തു. പക്ഷെ ഉഗാണ്ടയിലേക്ക് എത്തണമെങ്കില്‍ സൌദി ,ഇജിപ്റ്റ് ,സുഡാന്‍ കെനിയ എന്നി രാജ്യങ്ങളുടെ വ്യോമാതിര്‍തി കളിലൂടെ വേണം പോകാന്‍ . ആദ്യത്തെ 3 രാജ്യങ്ങള്‍ ഇസ്രയേലിനെ ശത്രു പക്ഷത്തു കാണുന്ന രാജ്യങ്ങള്‍ ആണ് അത്കൊണ്ട് തന്നെ അവരില്‍ നിന്നും ഒരു സഹായവും ലഭിക്കില്ല അവരുടെ വൈമാനിക പാതയിലൂടെ പോകാന്‍ അവര്‍ അനുവദിക്കുകയും ഇല്ല. എന്നാൽ പൈലറ്റായ ജോഷുവ ഷാനിയുടെ മനസ്സില്‍ മറ്റൊരു പാത തെളിഞ്ഞു. പണ്ട് തങ്ങളുടെ പിതാക്കാന്‍മാര്‍ ഈജിപ്റ്റിന്റെ അടിമത്തത്തില്‍ നിന്നും മോചനം നേടി കടന്നു വന്ന ചെങ്കടലിന് മുകളിലുടെ മറ്റുള്ളവരുടെ കണ്ണ് വെട്ടിച്ചു പറക്കുക. വെറും 30 മീറ്റര്‍ മാത്രം ഉയരത്തിലാണ് അവര്‍ പറന്നത്. കാഷ്വാലിറ്റിയോ മറ്റോ ഉണ്ടായാല്‍ നേരിടാനുള്ള സര്‍വ്വ മെഡിക്കല്‍ സന്നാഹവും അറേഞ്ച് ചെയ്തിരുന്നു.

  അങ്ങനെ ആദ്യ കാര്‍ഗോ വിമാനം കെനിയയിലെ നെയ്റോബി ജോമോകെന്യാട്ടാ അന്താരാഷ്ട്രവിമാനത്താവളത്തില്‍ ലാന്‍ഡു ചെയ്തു. രണ്ടാമത്തെ കാര്‍ഗോ വിമാനമാകട്ടെ എന്റബേ ടെര്‍മിനലിനെ ചുറ്റി വട്ടമിട്ടുപറക്കുവാനാരംഭിച്ചു. സുരക്ഷാടീമിന്റെ വിമാനമായിരിക്കും അതെന്ന്‍ ഉഗാണ്ഡന്‍ ഭടന്മാര്‍ ധരിച്ചു. ഇനി അവിടെ നിന്ന് ഉഗാണ്ടയിലെക്ക് കടക്കണം. ബന്ദികളെ പാര്‍പ്പിച്ചിരിക്കുന്ന ഉഗാണ്ടയിലെ എന്‍ടെവര്‍ എയര്പോർട്ടിന് 2 ഭാഗങ്ങള്‍ ഉണ്ട്. ആദ്യഭാഗം പഴയ ടെര്മിനല്‍ .അവിടെ നിന്നും 2.5 കിലോമിറ്റര്‍ മാറി പുതിയ ടെര്‍മിനല്‍.

പഴയ ടെര്മിനല്‍
 പഴയ ടെര്‍മിനലില്‍ ആണ് തിവ്രവദികള്‍ ബന്ദികളെ താമസിപ്പിച്ചിരിക്കുന്നത്. അതിനാല്‍ വിമാനം ഇറക്കാന്‍ ഏറ്റവും ഉചിതം പുതിയ ടെര്‍മിനല്‍ ആണ് .ചിലപ്പോള്‍ റണ്‍വേയില്‍ ലൈറ്റുകള്‍ ഉണ്ടാകില്ല അങ്ങനെ എങ്കില്‍ റണ്‍വേ പുര്‍ണമായും മനസ്സില്‍ ഉറപ്പിച്ചു ഇരുട്ടത്ത്‌ വിമാനം ഇറക്കണം. ഏറ്റവും അപകടം പിടിച്ച ദ്വത്യം പൈലറ്റായ ജോഷുവ ഷാനി ധൈര്യപൂർവം ഏറ്റെടുത്തു. ഷാനി പറത്തുന്ന ആദ്യ വിമാനം റണ്‍വേയില്‍ ഇറങ്ങി 7 മിനീട്ടിനു ശേഷമെ അടുത്ത വിമാനം ഇറക്കാന്‍ പാടുള്ളൂ. ഈ സമയത്തിനുള്ളില്‍ തീവ്രവാദികളെ ആക്രമിച്ചു കിഴ്പെടുത്തണം. ആദ്യ വിമാനം റണ്‍വേയില്‍ ‍ ഇറങ്ങിയാല്‍ 30 സൈനികര്‍ ബന്ദികളെ പര്‍പ്പിച്ചിരിക്കുന്ന ടെര്‍മിനലിലേക്ക് പോകണം.

          100 കണക്കിന് ഉഗാണ്ടന്‍ സൈനികരുടെ കണ്ണ് വെട്ടിച്ചു അവിടെ എത്താന്‍ എളുപ്പമല്ല .അപ്പോൾ മുഖി ബസരുടെ തലയില്‍ ഒരു ആശയം തെളിഞ്ഞു .ഉഗാണ്ടന്‍ പ്രസിഡണ്ട്‌ ആയ ഈദി അമീന്‍ ഉപയോഗിക്കുന്ന തരത്തിലുള്ള കറുത്ത മേഴ്സിഡസ്  ബെൻസ് കാറും അതിന് അകമ്പടി പോകാനായി ഉഗാണ്ടന്‍ പട്ടാളക്കാര്‍ ഉപയോഗിക്കുന്ന തരത്തിലുള്ള 3 പട്ടാള ജീപ്പും തയാറാക്കി ഇതിലുടെ ഉഗാണ്ടന്‍ പട്ടാളകാരുടെ മുന്നിലുടെ പോയാല്‍ അവര്‍ ഒരിക്കലും തടയില്ല. കുട്ടത്തിലെ ഏറ്റവും ബുദ്ധിപരമായ നിക്കം എന്ന് കരുതിയ പദ്ധതി. ടെര്‍മനല്‍ ബില്ഡിഗിന് അടുത്ത് എത്തിയാല്‍ 30 സൈനികര്‍ 3 ഭാഗമായി തിരിഞ്ഞു തിവ്രവദികളെ വധിച്ചു ബന്ദികളെ രക്ഷിക്കുക .അതിന്റെ നേതൃത്വം ജോനാഥൻ നെഹന്യാഹു ഏറ്റെടുത്തു. ബന്ദികളെ രക്ഷിച്ചാല്‍ ഉടനെ മറ്റ് വിമാനങ്ങള്‍ എത്തണം എല്ലാവരെയും കയറ്റി അവ ഇസ്രായേലിലേക്ക് പറക്കണം.
    ജോനാഥൻ നെഹാന്യവുവിന്റെ നേതൃത്വത്തിൽ സൈന്യം പരിശിലനം ആരംഭിച്ചു. ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ തിവ്രവാദികളെ വധിച്ചു ബന്ദികളെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ. ഷിമോണ്‍ പെരസിനോട് അനുമതി നല്‍കാന്‍ സൈനികര്‍ അഭ്യര്‍ഥിച്ചു വൈകിട്ട് 6 മണിക്ക് നിശ്ചയിച്ചിരിക്കുന്ന സര്‍വ്വ കക്ഷിയോഗത്തിലെ തിരുമാനം അനുസരിച്ചേ അനുമതി നല്‍കാന്‍ കഴിയൂ എന്ന് ഷിമോണ്‍ പെരസ് അറിയിച്ചു. എന്നാല്‍ സമയം പോകും തോറും പദ്ധതി പരാജയപെടാനുള്ള സാധ്യത കുടികൊണ്ടിരിക്കുകയാണെന്ന് മേജര്‍ ടെപ്യുട്ടി കമ്മണ്ടെര്‍ ഹെകുട്ടിയേല്‍ ആദം ഷിമോണ്‍ പെരസിനെ അറിയിച്ചു. രാത്രി 12 മണിക്ക് മുന്‍പേ എന്‍ടവര്‍ എയര്‍പോര്‍ട്ടില്‍ എത്താന്‍ കഴിഞ്ഞാലെ തിവ്രവദികളെ ഞെട്ടിച്ചു കൊണ്ട് അക്രമം നടത്താന്‍ സാധിക്കു 12 ശേഷം അവര്‍ വിശ്രമികാന്‍ പോകും പിന്നെ ഒരു അക്രമം വലിയ അപകടം ക്ഷണിച്ചുവരുത്തും എന്ന് ഷിമോന്‍ പെരസിനെ ബോധ്യപെടുത്തി ഷിമോണ്‍ ഇസ്രയേല്‍ പ്രധാനമന്ത്രിയുമായി ബെന്ധപ്പെട്ടു ഇരുവരും ചേര്‍ന്ന് നടത്തിയ ചര്‍ച്ച യില്‍ ഓപ്പറേഷന്‍ തന്‍ടെര്‍ ബോള്‍ട്ട് എന്ന് പേരിട്ട് ഓപ്പറേഷന്‍ അനുമതി നല്കാന്‍ തിരുമാനിച്ചു .സര്‍വ്വക്ഷി യോഗത്തില്‍ എല്ലാ നേതാക്കളെയും കൊണ്ട് സമ്മതിപ്പിക്കുന്ന കാര്യം ഷിമോണ്‍ പെരസ് ഏറ്റെടുത്തു .
       സര്‍വ്വ സജികരണങ്ങളുമായി 4 ഇസ്രയേല്‍ വിമാനങ്ങല്‍ പറന്നു ഉയര്‍ന്നു ചെങ്കടലിന് മുകളിലുടെ അവര്‍ ഉഗാണ്ട ലക്ഷ്യമാക്കി നിങ്ങി മറ്റുള്ള രാജ്യങ്ങളുടെ റഡാര്‍ സംവിധാങ്ങളെ കളിപ്പിക്കാനുള്ള സാങ്കേതിക വിദ്യ വിമാനങ്ങളില്‍ ഉള്‍പെടുത്തിരുന്നു . ജോഷുവ ഷാനി എന്നാ സൈനിക പൈലറ്റാണ് ആദ്യ വിമാനം പറത്തുന്നത് യാത്രയുടെ പുര്‍ണ്ണ ചുമതല ഷാനിക്ക് ആയിരുന്നു അതില്‍ മുകി ബസരുടെ നേതൃത്വത്തില്‍ ‍ ഉള്ള 30 കാമാണ്ടോകള്‍ പോരാട്ടത്തിനുള്ള അവസാന തയ്യാറെടുപ്പ് നടത്തികൊണ്ടിരുന്നു 10 പേര്‍ ഉള്ള 3 സംഖങ്ങളായി തിരിഞ്ഞു 7 വാതിലുകള്‍ ഉള്ള ടെര്‍മിനല്‍ ബില്‍ടിങ്ങിലെ ആദ്യ 3 വാതിലുകളില്‍ ആക്രമണം നടത്തണം. 3 മത്തെ വാതിലിനു ഉള്ളില്‍ ആണ് ബന്ദികളെ താമസിപ്പിച്ചിരിക്കുന്നത് അതുകൊണ്ട് അവിടുത്തെ ആക്രമണം വളരെ ശ്രദ്ദയോടെ വേണം ചെറിയ ഒരു അശ്രദ്ധമതി എല്ലാം നശിക്കാൻ.  അതിനാല്‍ ദൗത്യത്തില്‍ പങ്കെടുക്കുന്ന ഓരോ സൈനികരും തിവ്രവദികളുടെ മുഖം മനസ്സില്‍ പതിപ്പിക്കാന്‍ ശ്രമിച്ചു തമ്മില്‍ തമ്മില്‍ ഓരോ തിവ്രവദി കളുടെയും സ്വഭാവത്തെ കുറിച്ച് പറഞ്ഞു പഠിച്ചു ദൗത്യത്തില്‍ പരാജയ ത്തിന്റെ പഴുത് അടക്കാന്‍ ശ്രമിച്ചു .
   ഈ സമയം ഇസ്രയേല്‍ സര്‍വ്വ കക്ഷി യോഗത്തില്‍ ഉഗാണ്ടയില്‍ ബന്ദിക്കപെട്ടവരുടെ കാര്യത്തില്‍ എന്ത് തിരുമാനം എടുക്കണമെന്ന ചര്‍ച്ച നടക്കുകയാണ് പ്രതിരോധ മന്ത്രി ഷിമോണ്‍ പെരസ് സൈനിക നടപടി ആണ് അഭികാമ്യം എന്ന് വാദിച്ചു.
     എല്ലാ മുതിര്‍ന്ന എല്ലാ സൈനിക ഉദ്യോഗസ്ഥരും അതിനോട് യോചിച്ചു എന്നാല്‍ പ്രതിപക്ഷ കക്ഷികള്‍ അതിനെ എതിര്‍ത്തു ഒടുവില്‍ ഷിമോണ്‍ പെരസ് സൈനിക നടപടികളുടെ എല്ലാം ഉത്തരവാദിത്തവും ഏറ്റെടുത്തു സൈനിക നടപടികള്‍ക്ക് ഉള്ള അംഗീകാരം വാങ്ങി നൽകി. സമയം രാത്രി 11 മണി . 72 ടണ്‍ ഭാരമുള്ള ഉപകരണങ്ങളും 30 സൈനികരുമായി എന്‍ടവേയര്‍ എയര്‍പോര്‍ട്ടിന്റെ റണ്‍വേയില്‍ പറന്ന് ഇറങ്ങണം. റണ്‍വേയില്‍ ലൈറ്റുകള്‍ ഒന്നും ഉണ്ടാകില്ല അതുകൊണ്ട് ഇരുട്ടത്ത്‌ ഇറങ്ങാന്‍ പ്രത്യേക പരിശിലനം പൈലറ്റായ ഷാനി നേടിയിരുന്നു വിമാനം എന്‍ടവേയര്‍ എയര്‍പോര്‍ട്ടിന്റെ റണ്‍വേയിക്ക് മുകളില്‍ എത്തി .ഭാഗ്യം റണ്‍വേയിക്ക് ലൈറ്റുകള്‍ എല്ലാം തെളിഞ്ഞു കിടക്കുന്നു അല്പം മുന്‍പ് ബ്രിട്ടീഷ്‌ എയര്‍ വെയ്സിന്റെ വിമാനം ഇന്ധനം നിറയ്ക്കാനായി ലാന്‍ഡ് ചെയ്തായിരുന്നു .അതിന് വേണ്ടി തെളിയിച്ചതാണ് ആ വെട്ടം  .
   റഡാര്‍ സാങ്കേതിക വിദ്യയെ കളുപ്പിക്കാനുള്ള സാങ്കേതിത വിദ്യ വിമാനത്തില്‍ ഉള്ളതുകൊണ്ട് ആരുടെയും ശ്രദ്ദയില്‍ പെടാതെ വിമാനം റണ്‍വേയില്‍ ഇറക്കാന്‍ കഴിഞ്ഞു. ഉഗാണ്ടന്‍ പട്ടാളക്കാരുടെ വേഷമണിഞ്ഞ കമാണ്ടോകള്‍ മുകി ബസര്‍ന്റെയും ജോനാഥൻ  നെഹാന്യവിന്റെയും നേതൃത്വത്തില്‍ കറുത്ത മെഴ്സിടന്‍സ് കാറിലും അകംപടി വാഹനങ്ങളായ ജീപ്പുകളിലും മുന്നോട്ട് നീങ്ങി. തങ്ങളുടെ പ്രെസിഡന്റും അകംപടി വാഹങ്ങളും കടന്ന് വരുന്നു എന്ന് അവര്‍ ആദ്യം തെറ്റിദ്ധരിച്ചു എങ്കിലും തൊട്ടടുത്ത നിമിഷം ഉഗാണ്ടൻ പട്ടാളക്കാർ തോക്ക് ചൂണ്ടി .തങ്ങളുടെ ഏറ്റവും ബുധിപരപമായ നിക്കം എന്ന് അവര്‍ സ്വയം അഭിമാനിച്ച നീക്കം പാളി കാരണം ദിവസങ്ങള്‍ക്ക് മുന്‍പ് അമിന്‍ തന്റെ കാര്‍ മാറ്റിയിരുന്നു മാത്രമല്ല മൌരെഷ്യയില്‍ ഉള്ള പ്രസിഡണ്ട്‌ ഇവിടെ എത്താനും സാധിതയില്ല .ഇക്കാര്യത്തില്‍ സംശയം തോന്നിയ സൈനികരില്‍ ഒരാള്‍ വാഹനവ്യുഹത്തിനു നേരെ തോക്ക് ചൂണ്ടി എന്നാലും കാര്യങ്ങള്‍ ഇസ്ര്യയെലിനു അനുകുലമായിരുന്നു. ജോനാഥൻ തോക്ക് ചുണ്ടി നില്‍ക്കുന്ന സൈനികനെ വെടി വെയക്കാന്‍ ഓർഡര്‍ നല്‍കി . അതൊടെ കമാന്‍ഡോ ടീം സൈലന്‍സര്‍ പിടിപ്പിച്ച തോക്കുപയോഗിച്ച് അവരെ വെടിവച്ചുവീഴ്ത്തി. എന്നാല്‍ ഒരു സൈനികന്റെ റൈഫിളില്‍ നിന്നും വെടിയൊച്ച മുഴങ്ങിയത് തീവ്രവാദികളെ അലര്‍ട്ടാക്കി. എങ്കിലും നിമിഷങ്ങള്‍ക്കുള്ളില്‍ ഇസ്രായേലി കമാന്‍ഡോ ടീം ടെര്‍മിനലിനുള്ളിലേയ്ക്ക് ഇരച്ചു കയറി.
     പെട്ടന്ന്‍ തന്നെ തിരിച്ചടി ഉണ്ടായി ബന്ദികളെ ഞെട്ടിച്ചു കൊണ്ട് ആക്രമണം നടത്താനുള്ള പദ്ധതി പൊളിഞ്ഞു എന്നിട്ടും മുന്‍കുട്ടി തിരുമാനിച്ച പോലെ അവർ വെടി ഉയര്‍ത്തു. ഇസ്രയേല്‍ സൈനികര്‍ ബന്ദികളെ പാര്‍പ്പിച്ചിരുന്ന കെട്ടിടത്തിലേക്ക് നീങ്ങി ബസറും കുട്ടരും കണ്ട്രോള്‍ ടവറില്‍ നില ഉറപിച്ച ഉഗാണ്ടന്‍ സൈനികരെ നേരിട്ടു ഇതേ സമയം ജോനാഥന്റെ  നേതൃത്വത്തിലുള്ള സൈന്യം ബന്ദികളെ പാർപ്പിച്ചിരുന്ന റൂമിലേക്ക് ഇരച്ചെത്തി ഹീബ്രു ഭാഷയിലും ഇംഗ്ലീഷിലുമായി‍ തങ്ങള്‍ ഇസ്രായേലി രക്ഷാസേനയാണെന്നും എല്ലാവരും കമിഴുന്നു തറയില്‍കിടക്കുവാനും മെഗാഫോണിലൂടെ നിര്‍ദ്ദേശിക്കുകയും നിമിഷങ്ങള്‍കൊണ്ട് തീവ്രവാദികളെ വെടിവച്ചുവീഴ്ത്തു കയും ചെയ്തു. ഇതേ സമയം തന്നെ മുകി ബസരുടെ നേതൃത്വത്തിലുള്ള സൈന്യം മുകളിലത്തെ നിലയില്‍ എത്തി അവിടെ ഉള്ള തീവ്രവാദികളെയും 3 ഉഗാണ്ടന്‍ സൈനികരേയും വധിച്ചു. ബന്ദികളുടെ റുമില്‍ ഒരു തീവ്രവാദികളും ഇല്ല എന്ന് ഉറപ്പ് വരുത്തി ജോനാഥൻ തിരഞ്ഞപ്പോൾ  ഒരാള്‍ ചാടി എഴുനേറ്റു കസേരയില്‍ ഇരുന്നു ഒട്ടും വൈകാന്‍ ജോണി സമ്മതിച്ചില്ല ആ നിമിഷം അവനെയും വെടി വെച്ചിട്ടു ബന്ദികൾക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല ഇസ്രായേലി സൈനികരാണ് തങ്ങളുടെ മുന്നില്‍ നില്‍ക്കുന്നതെന്ന് . ജോനാഥാൻ നെഹാന്യവ് ബന്ദികളില്‍ ഒരാളായ സാറ ഡേവിഡ്‌സന്‍ എന്ന് സ്ത്രിക്കു നേരെ കൈ നിട്ടി വരൂ നമ്മുക്ക് ഇസ്രയേലിലേക്ക് മടങ്ങാം എന്ന് പറഞ്ഞു.
     ആ സമയം പുറത്തു റണ്‍വേയില്‍ ഒരു ഇസ്രയേല്‍ വിമാനം കുടി വന്നിറങ്ങിയ ഉടന്‍ ബന്ദികൾ എല്ലാവരോടും പുറത്തു ഇറങ്ങി വിമാനത്തില്‍ കയറാന്‍ നിര്‍ദേശം നല്‍കി. ബന്ദികള്‍ വേഗം പുറത്തു ഇറങ്ങി വിമാനത്തില്‍ കടന്നു. പക്ഷെ അപ്പോഴും പോരാട്ടം അവസനിച്ചിരുന്നില്ല. ഈ സമയം റണ്‍ വേയില്‍ കാത്തുകിടന്ന രണ്ടാമത്തെ ഹെര്‍ക്കുലീസ് വിമാനത്തില്‍ നിന്നും പുറത്തുവന്ന കമാന്‍ഡോ ടീംസ് റണ്‍ വേയിലുണ്ടായിരുന്ന റഷ്യന്‍ നിര്‍മ്മിത മിഗ് 17 വിമാനങ്ങളെല്ലാം തന്നെ വെടിവച്ചു തകര്‍ത്തിരുന്നു. വിവരമറിഞ്ഞു കുതിച്ചെത്തിയ ഉഗാണ്ടന്‍ സൈനികരേയും കാലപുരിക്കയച്ചു. എങ്കിലും ടവറിന്റെ മുകളില്‍ നിന്ന് ഒരു വെടിയുണ്ട ജോനാഥന്റെ ശരീരത്തു തുളച്ചു കയറി. ഈ മിഷനില്‍ ബന്ദികളിലൊരാളും ഇസ്രായേലി മിഷന്‍ ടീമിലൊരാളും വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു. ഉഗാണ്ടന്‍ സൈനികരുടെ വെടിവയ്പ്പില്‍ ടീം രണ്ടിന്റെ ലീഡര്‍ ആയിരുന്ന യോനാതന്‍ നെതന്യാഹു ആയിരുന്നു വീരമൃത്യു വരിച്ചത്. അപ്പോഴേക്കും 200 സൈനികരെയും വഹിച്ചു കൊണ്ടുള്ള മൂന്നാമത്തെ വിമാനവും പറന്നു ഇറങ്ങി. പാഞ്ഞു വന്ന ഇസ്രയേല്‍ സൈനികര്‍ക്ക് മുന്നില്‍ ഉഗാണ്ടന്‍ സൈനികര്‍ ഇയാം പാറ്റകളെ പോലെ പിടഞ്ഞു വീണു. വിമാനത്താവളത്തില്‍ ഉണ്ടായിരുന്ന ബാക്കിയുള്ള ഉഗാണ്ടൻ സൈന്യം പിന്‍ തുടര്‍ന്ന് ആക്രമിക്കാന്‍ സാധ്യത ഉള്ളത് കൊണ്ട് ഉഗാണ്ടന്‍ എയര്‍ഫോഴ്സിന്റെ അവിടെ കിടന്ന എല്ലാ വിമാനങ്ങളും ഇസ്രായേലി സൈന്യം തകര്‍ത്തു.
   മിഷന്‍ തുടങ്ങി 53 ആം മിനിട്ടില്‍ ഇസ്രായേലി ടീം എന്റബേ വിട്ട് പറന്നുയര്‍ന്നു. നെയ്റോബിയില്‍ നിന്നും വിമാനത്തില്‍ ഇന്ധനം നിറച്ച് അവര്‍ സുരക്ഷിതമായി ഇസ്രായേലിലേയ്ക്ക് പറന്നു. ബന്ദികളെ എല്ലാം കയറ്റി ലന്റെ ചെയ്തു 53 മിനിറ്റ് കൊണ്ട് പോരാട്ടം അവസാനിപ്പിച്ച്‌ തങ്ങളുടെ ദൗത്യസങ്കം വിജയികളായി തിരിച്ചു വരുന്നു എന്ന വാര്‍ത്ത അറിഞ്ഞു ഇസ്രയേലിലെ ടെല്‍ അവിവ് എയര്‍പോര്‍ട്ടിലേക്ക് ആളുകള്‍ ഒഴുകി എത്തി തിവ്രവാദി എന്ന് തെറ്റി ധരിച്ചു ഇസ്രായേലി സൈന്യം വധിച്ച ജോര്‍ജ് ജാക്കിനും ജോണി നെഹാന്യഹുവിനും നിത്യ ശാന്തി നേര്‍ന്നു ലോക രാജ്യങ്ങള്‍ ഇസ്രായേലിന്റെ വിജയത്തില്‍ പങ്ക് ചേര്‍ന്നു. ലോകം അവിശ്വസനീയതയോടെയാണ് പിറ്റേന്ന്‍ ഈ റസ്ക്യൂമിഷന്‍ വാര്‍ത്ത ശ്രവിച്ചത്. പലസ്തീന്‍ തീവ്രവാദികള്‍ക്കും ഈദി അമീന്‍ എന്ന സ്വേച്ഛാദിപതിക്കും മുഖമടച്ചുകിട്ടിയ പ്രഹരമായിരുന്നു ഇത്. ഇസ്രായേലിനെ സഹായിച്ചു എന്ന കുറ്റത്തിനു ഈദി അമീന്‍ രാജ്യത്തുള്ള കെനിയക്കാരോടാണ് പകരം വീട്ടിയത്. നൂറുകണക്കിനു കെനിയക്കാരാണ് തുടര്‍ദിവസങ്ങളില്‍ ഉഗാണ്ടയില്‍ കൊല്ലപ്പെട്ടത്. മാത്രമല്ല കെനിയയെ സൈനികമായി ആക്രമിക്കാനും ഈദി അമീന്‍ മുതിര്‍ന്നു. എന്നാല്‍ അമേരിക്കന്‍ സൈനികവ്യൂഹം കെനിയന്‍ തീരത്തേയ്ക്ക് നീങ്ങിയതോടെ ഈദി അമീന്‍ കെനിയന്‍ ആക്രമണത്തില്‍ നിന്നും പിന്മാറി. മറ്റൊരു രാജ്യത്തിന്റെ സൈനികപരമാധികാരത്തിന്‍ മേലുള്ള കടന്നുകയറ്റത്തെ യു എന്‍ സെക്രട്ടറി ജനറലും അറബ് രാഷ്ട്രങ്ങളും ഒക്കെ അപലപിച്ചെങ്കിലും ഇസ്രായേല്‍ അതൊന്നും കാര്യമാക്കിയില്ല.

   മൊസാദിന്റെ ചരിത്രത്തിലെ ഏറ്റവും തിളക്കമുള്ള അധ്യായങ്ങളിലൊന്നാണ് ഓപ്പറേഷന്‍ എന്റബേ അഥവാ ഓപ്പറേഷന്‍ തണ്ടര്‍ബോള്‍ട്ട് എന്ന ഈ മിഷന്‍.
അങ്ങനെ ലോക ചരിത്രത്തിലെ ഏറ്റവും വലിയ  കമാൻഡോ ഓപ്പറേഷന്‍ സ്വന്തം പേരിലാക്കാൻ   ഇസ്രായേലി സൈനികർക്കും ലോകത്തിലെ ഏറ്റവും ശക്തമായ ചാരസംഘടനയെന്ന ലേബലിലേക്ക് മൊസാദിന് ഉയരാനും ഈ മിഷൻ ഇടയാക്കി.


നബി:- നെറ്റിൽ നിന്നും മറ്റ് പലയിടത്ത് നിന്ന് എടുത്തതും വായിച്ചറിഞ്ഞതുമായ കാര്യവുമാണ്.

#copypaste

A 1994 photograph of the old terminal with a U.S. Air Force C-130 Hercules
parked in front.Bullet holes from the 1976 raid are still visible.

Rescued passengers welcomed at Ben Gurion Airport

Wall plaque on display at the old terminal building.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് “കരിന്തണ്ടന്‍” ?

മൈസൂർ മല്ലിഗെ അഥവാ Jasmine of Mysore

കുറ്റിപ്പുറം പാലം ഓര്‍മകളിലേക്ക് ഒരു അന്വേഷണം