പോസ്റ്റുകള്‍

Science എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

ഇരുണ്ട ദ്രവ്യം (DARK MATTER ) - ഇനിയും പിടിതരാത്ത ഒരു പ്രഹേളിക

ഇമേജ്
      ഇപ്പോൾ നിലവിലുള്ള സിദ്ധാന്തങ്ങൾ പ്രകാരം പ്രപഞ്ചത്തിലെ 5% മാത്രമാണ് സാധാരണ ദ്രവ്യം , 27% ഇരുണ്ട ദ്രവ്യം , 68% ഇരുണ്ട ഊർജം. സാധാരണ ദ്രവ്യം എന്നാൽ പ്രോട്ടോണും ന്യൂട്രോണും എലെക്ട്രോണും ഒക്കെ ചേർന്ന ബാര്യോനിക് മാറ്റർ (Baryonic Matter). മനുഷ്യനെയും മറ്റു ജീവികളെയും സൂര്യനെയും , പ്രപഞ്ചത്തിലെ മറ്റെല്ലാ ദൃശ്യ വസ്തുക്കളെയും (Observable Objects) നിർമിച്ചിരിക്കുന്നത് സാധാരണ ദ്രവ്യം കൊണ്ടാണ് .     സാധാരണ ദ്രവ്യത്തെ കാണാം സാധാരണ ദ്രവ്യ വസ്തുക്കൾ തമ്മിൽ പ്രതിപ്രവർത്തിക്കും. ഇവ പ്രകാശം പുറപ്പെടുവിക്കും ആഗിരണം ചെയുകയും ചെയ്യും .പക്ഷെ ഇരുണ്ട ദ്രവ്യത്തിന് ദ്രവ്യമാനം (mass) മാത്രമേയുളൂ. അത് സാധാരണ ദ്രവ്യവുമായി ഗുരുത്വ ബലത്തിലൂടെയല്ലാതെ മറ്റൊരു രീതിയിലും പ്രതിപ്രവർത്തിക്കില്ല . അപ്പോൾ ഇരുണ്ട ദ്രവ്യം എന്താണ് എന്ന ചോദ്യത്തിനുള്ള ഏറ്റവും ലളിതമായ ഒറ്റവാക്യത്തിലുള്ള ഉത്തരം ഇതാണ്. ഇരുണ്ട ദ്രവ്യം :-- സാധാരണ ദ്രവ്യവുമായി ഗുരുത്വ ബലത്തിലൂടെയല്ലാതെ മറ്റൊരു രീതിയിലും പ്രതിപ്രവർത്തിക്കാത്ത എല്ലാ ദ്രവ്യവും ഇരുണ്ട ദ്രവ്യം ആയി കണക്കാക്കപ്പെടുന്നു .    എന്താണ് ഈ ഇരുണ്ട ദ്രവ്യം എന്ന് ഇപ്പോഴും കൃത്യമ

പുരാതന ഇന്ത്യയിലെ പ്രപഞ്ച ശാസ്ത്ര കല്പനകൾ (Cosmological concepts of Ancient India)

ഇമേജ്
എല്ലാ പുരാതന സംസ്കാരങ്ങൾക്കും അവരുടേതായ പ്രപഞ്ച സിദ്ധാന്തങ്ങളും ,കല്പനകളും ഉണ്ടായിരുന്നു. അതാതു സംസ്കാരങ്ങളുടെ അറിവും ,ഭാവനയും ,ചിന്തകളും ,തത്വജ്ഞാനവുമാണ് ആ സിദ്ധാന്തങ്ങളിലും കല്പനകളിലും നിഴലിച്ചിരുന്നത് .അത് ടെലിസ്കോപ്പുകളോ മറ്റു വാനനിരീക്ഷണയന്ത്രങ്ങളോ ഒന്നും ഇല്ലായിരുന്നു .അവനവന്റെ കണ്ണും ,ബുദ്ധിയും ചിന്തകളും ,യുക്തിയും മാത്രമായിരുന്നു സിദ്ധാന്തങ്ങളുടെയും കല്പനകളുടെയും അടിസ്ഥാനം .അതിനാൽ തന്നെ പല പുരാതന പ്രപഞ്ച സിദ്ധാന്തങ്ങളും ഇന്നത്തെ ദ്രിഷ്ട്ടിയിൽ തികഞ്ഞ മിഥ്യാധാരണകളാണ്. മറ്റു പുരാതന സംസ്കാരങ്ങളെപ്പോലെ ഭാരതീയ ചിന്തകരും എന്താണീ കാണുന്ന പ്രപഞ്ചമെന്നും ,അതെങ്ങനെയുണ്ടായി എന്നും അതിനെ നിയന്ത്രിക്കുന്ന നിയമങ്ങൾ എന്താണെന്നും ഗാഢമായി ചിന്തിക്കുകയുണ്ടായി. പുരാതന ഇന്ത്യയിലെ ഋഷിമാർ കാര്യകാരണങ്ങളെക്കുറിച്ച മുൻവിധികളില്ലാതെ ചിന്തിക്കുന്നതിൽ ആഗ്ര ഗണ്യരായിരുന്നു . ഇന്നേക്കും 3500 കൊല്ലം മുൻപ് രചിച്ചതെന്നു  പാശ്ചാത്യരും പൗരസ്ത്യരുമായ ചിന്തകരും ഭാഷാശാസ്ത്ര വിദഗ്ധരും കരുതുന്ന ഋക് വേദത്തിൽ തന്നെ നമ്മുടെ പൂർവികരുടെ പ്രപഞ്ചത്തെയും അതിന്റെ ഉത്പത്തിയെയും പറ്റിയുള്ള ധാരണകൾ വ്യക്തമാക്കപ്പെട്ടിട്

Suspended animation

ഇമേജ്
ശരീരത്തിന്റെ ബാഹ്യമായ പ്രവർത്തങ്ങൾ പൂർണമായി നിർത്തി വെക്കുകയും, ഒഴിച്ചുകൂടാനാവാത്ത ശ്വാസോച്ച്വാസം, ഹൃദയമിടിപ്പ് എന്നീ പ്രവർത്തനങ്ങൾ  താലക്കാലികമായും നിർത്തി വച്ച് ഏതാണ്ടു മരിച്ചപോലെ കഴിയുന്നതിനെ ആണു Suspended animation എന്ന് പറയുന്നതു. അനുകൂല സാഹചര്യത്തിൽ എല്ലാ ശാരീരിക പ്രവർത്തനങ്ങളും പുനരാരംഭിക്കും. ചിലതരം ജീവികൾ സ്വാഭാവീകമായും ഇങ്ങനെ ചയ്യാറുണ്ട്. ഈയിടെയായി സോഷ്യൽ മീഡിയയിൽ വൈറലായിരുന്ന മണ്ണിനടിയിൽനിന്നു ജീവനുള്ള  മീനെ പുറത്തെടുക്കുന്നത് മിക്കവാറും കണ്ടിരിക്കുമല്ലോ. ചിലതരം മീനുകൾ, തവളകൾ, പല്ലികൾ, എട്ടുകാലികൾ ഒക്കെ ഇങ്ങനെ സ്വാഭാവീകമായും Suspended animation ഇൽ വരാറുണ്ട്. കാലാസ്ഥയെ അതിജീവിക്കാനാണ്‌ ഇങ്ങനെ ചെയ്യുന്നത്. വരൾച്ചയോ , മഞ്ഞു വീഴ്ചയോ ഒക്കെ വരുമ്പോൾ ജീവികൾ Suspended animation ഇൽ ആയിപ്പോവും. ( എല്ലാ ജീവികളും അല്ല. അതിനു കഴിവ് ആർജിച്ച ജീവി വിഭാകം മാത്രം. അല്ലാത്തവ മരിച്ചും പോകും.) ആഫ്രിക്കയിലെ ലുങ്ങ്ഫിഷ് നു 5 വർഷം വരെ വെള്ളം കൂടാതെ Suspended animation ഇൽ കഴിയുവാൻ സാധിക്കും. നമ്മുടെ നാട്ടിലെ വരാൽ / മുഴി / മുശി / കാരി എന്നൊക്കെ അറിയപ്പെടുന്ന മീനും ഇതുപോലെ കഴിയും. വരൾച്ചയിൽ

യതി സങ്കല്പ്പം യാഥാര്ത്ഥ്യമാകുന്നു

ഇമേജ്
മോസ്കോ: ഭാരതീയര് യതിയെന്നും പാശ്ചാത്യര് ബിഗ്ഫൂട്ട്‌ എന്നും വിളിക്കുന്ന ഭീമന് ഹിമമനുഷ്യന് സാങ്കല്പ്പിക കഥാപാത്രമാണെന്നത്‌ പഴങ്കഥയാകുന്നു. യതിയുടെ സാന്നിധ്യം തെളിയിക്കുന്ന രേഖകളുമായി റഷ്യക്കാരായ ഒരു സംഘം ഗവേഷകരാണ്‌ രംഗത്തെത്തിയിരിക്കുന്നത്‌.റഷ്യയിലെ കെമറോവ പ്രവിശ്യയിലുള്ള ഫോറിയ മലനിരകളില് താമസിക്കുന്നവര് ഏഴടിയിലധികം ഉയരമുള്ള മഞ്ഞുജീവി വളര്ത്തുമൃഗങ്ങളെ പിടിച്ചുകൊണ്ടുപോകുന്നുവെന്ന്‌ നിരന്തരം പരാതിയുയര്ത്തിയ സാഹചര്യത്തിലാണ്‌ നരവംശ ശാസ്ത്രജ്ഞനായ ഇഗോര് ബര്സ്താപിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘം ഷോറിയ മലനിരകളിലെത്തിയത്‌. തുടര്ന്ന്‌ ഇവര് നടത്തിയ അന്വേഷണത്തില് യതി താമസിച്ചിരുന്നുവെന്ന്‌ കരുതപ്പെടുന്ന ഗുഹയും ഇതിന്റെ കൂറ്റന്കാല്പ്പാടുകളും രോമങ്ങളും കണ്ടെത്തുകയായിരുന്നു. നിയാണ്ടര്ത്താല് മനുഷ്യനില്നിന്നും ആധുനിക മനുഷ്യനിലേക്കുള്ള പ്രവാഹത്തിനിടയില് വേര്പിരിഞ്ഞ ഒരു കണ്ണിയാണ്‌ യതിയെന്ന്‌ ഡോ.ഇഗോര് അഭിപ്രായപ്പെടുന്നു. ഹിമ മനുഷ്യനെ സംബന്ധിച്ചുള്ള ഗവേഷണങ്ങള്ക്കായി റഷ്യന് സര്ക്കാര് സംഘത്തിന്‌ ധനസഹായവും നല്കിയിരുന്നു. രോമാവൃതമായ കുറുകിയ കഴുത്തുമുള്ള നീണ്ട കരങ്ങളുമുള്ള ഭീമനാണ്‌ യതിയെന്ന്‌ ഗവേഷകര് പറയുന്ന

നമ്മൾ നക്ഷത്ര ധൂളികളാൽ നിർമിതമാണോ ??

ഇമേജ്
അതെ നമ്മൾ നക്ഷത്രങ്ങളിൽ നിന്നുള്ള മൂലകങ്ങളാൽ ആണ് ഉണ്ടായത്. ബിഗ്‌ബാങ് വഴി ഉണ്ടായി എന്ന് കരുതപ്പെടുന്ന നമ്മുടെ ഈ പ്രപഞ്ചത്തിൽ ആദ്യം ഹൈഡ്രജൻ, പിന്നെ അൽപ്പ സ്വല്പ്പം ഹീലിയവും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെ ഉണ്ടായ ഹൈഡ്രജനും, ഹീലിയവും സ്വയം ഗ്രാവിറ്റിയിൽ ഒന്നിച്ചുകൂടി നക്ഷത്രങ്ങൾ ഉണ്ടായി. ആ നക്ഷത്രങ്ങൾക്കുള്ളിൽ അത്യാധിക മർദത്തിൽ ഫ്യഷൻ വഴി ഭാരം കൂടിയ മൂലകങ്ങൾ ഉണ്ടായി. പീരിയോഡിക് ടേബിളിൽ 26 ( Fe ) Iron വരെയുള്ള മൂലകങ്ങൾ നക്ഷത്രത്തിനുള്ളിൽ നക്ഷത്രമായിരിക്കുമ്പോൾത്തന്നെ ഫ്യഷൻ വഴി ആണ് ഉണ്ടായത്. എന്നാൽ 26 നു മുകളിൽ ആറ്റമിക് നമ്പർ ഉള്ള ചെമ്പു, വെള്ളി, സ്വർണം തുടങ്ങിയ എല്ലാ മൂലകങ്ങളും ''നക്ഷത്ര സ്ഫോടന'' സമയത്താണ് ഉണ്ടാവുന്നത്. നമ്മുടെ ശരീരത്തിൽ 60% വെള്ളം ആണ്. അതിൽ വെറും 11% മാസ്സ് മാത്രമേ ഹൈഡ്രജൻ ഉള്ളൂ. ബാക്കി 89% വും മാസ്സ് ഓക്സിജൻ ആണ്. മുൻപ് പറഞ്ഞതുപോലെ ഹീലിയത്തിനു മുകളിൽ ഭാരമുള്ള മൂലകങ്ങളൊക്കെ നക്ഷത്രങ്ങളിൽ ആണ് രൂപം കൊണ്ടത്. അപ്പോൾ വെള്ളത്തിലെ ഓക്സിജനും നക്ഷത്രത്തിനുള്ളിൽ ഫ്യൂഷൻ വഴി ആണ് ഉണ്ടായത്. അങ്ങനെ നമ്മുടെ ശരീരത്തിലെ വെള്ളമൊഴികെയുള്ള 40% മൂലകങ്ങളും, വെള്ളത

ഇന്‍റെര്സ്റ്റെല്ലാര്‍ സിനിമയുടെ വിശദീകരണം

ഇമേജ്
ഇന്റർസ്റ്റെല്ലാർ എന്ന സിനിമയുടെ ക്ലൈമാക്സ് ഒട്ടേറെ പേരെ വല്ലാതെ കുഴക്കിയ ഒന്നാണ്. സിനിമയുടെ കഥ, അതിന്റെ വിഷ്വൽ ഇഫക്റ്റ്സിൽ ഉപയോഗിച്ചിരിക്കുന്ന മറ്റ് സങ്കല്പങ്ങൾ എന്നിവ ഒരു പുസ്തകം എഴുതാൻ മാത്രം സങ്കീർണമാണ് എന്നതിനാൽ അതിന് മുതിരുന്നില്ല. താത്പര്യമുള്ളവർക്ക് Kip Thorne എഴുതിയ The Science of Interstellar എന്ന പുസ്തകം വായിക്കാവുന്നതാണ്. സിനിമയുടെ ക്ലൈമാക്സിൽ പരാമർശിക്കപ്പെടുന്ന ഫൈവ് ഡയമെൻഷണൽ സ്പെയ്സ് എന്ന സങ്കല്പം വിശദീകരിക്കാനുള്ള ശ്രമം മാത്രമാണിവിടെ നടത്തുന്നത്. ഡയമെൻഷനുകളെ കുറിച്ച്  ഒരു ചെറിയ മുഖവുര ആവശ്യമുണ്ട്. സ്പെയ്സിലെ ഒരു കുത്തിന് (പോയിന്റ്) സീറോ ഡയമെൻഷൻ ആണെന്ന് പറയാം. അതായത് അതിന് നീളം, വീതി, ഉയരം എന്നിങ്ങനെയുള്ള പ്രത്യേകതകളൊന്നും ഇല്ല. സ്വാഭാവികമായും ഇങ്ങനെ ഒരു സംഗതി തിയറിയിൽ മാത്രം സാധ്യമാകുന്ന ഒന്നാണ്. കാരണം എത്ര കൂർത്ത പെൻസിൽ കൊണ്ട് ഒരു കുത്തിട്ടാലും, അതിന് ചെറുതെങ്കിൽ പോലും പൂജ്യമല്ലാത്തൊരു നീളവും വീതിയും ഒരു തന്മാത്രയുടെ അത്രയെങ്കിലും ഉയരവും ഉണ്ടാകും. അതുകൊണ്ട്, ഫൈവ് ഡയമെൻഷനെന്നല്ല, സീറോ ഡയമെൻഷൻ പോലും നമ്മുടെ മസ്തിഷ്കത്തിന് സങ്കല്പിക്കാൻ കഴിയുന്ന കാര്യമല്ല എന്ന യാഥ