പോസ്റ്റുകള്‍

ജനുവരി, 2020 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

ഇസ്രായേൽ - പാലസ്തിൻ ചരിത്രങ്ങൾ (ഭാഗം :1) | Israel - Palastein History (Part -1)

ഇമേജ്
AUTHOR : അറിയില്ല ഒരു പോസ്റ്റിൽ ഒതുക്കുവാൻ സാധിക്കാത്തതിനാൽ  പല   ഭാഗങ്ങളായി കൊടുക്കുകയാണ്. ഇസ്രായേൽ എന്ന രാജ്യം രൂപീകരിക്കാൻ ഇടയായ സാഹചര്യങ്ങളും  ഇസ്രായേലും, പാലസ്തീനും തമ്മിലുള്ള പ്രശ്നങ്ങളും എന്തൊക്കെയാണ് ? പാലസ്തിൻ എന്നൊരു രാജ്യം ഇന്ന് നിലവിലുണ്ടോ ? നിലവിൽ ഇസ്രായേൽ എന്നും പാലസ്തിൻ എന്നും വിളിക്കുന്ന പ്രദേശങ്ങൾ ചരിത്രപരമായി ഒട്ടനവധി അധിനിവേശങ്ങളുടെ കഥ പറയുന്നുണ്ട്. ഭൂമി ശാസ്ത്രപരമായി ആഫ്രിക്കൻ ഭൂഖണ്ഡങ്ങളുടെയും യൂറോപ്പിന്റെയും ഏഷ്യയുടെയും ഒക്കെ മധ്യത്തിലും അടുത്തും കിടക്കുന്ന പ്രദേശങ്ങൾ ആയതിനാലാവാം ഒരുപക്ഷെ ഇത്രയധികം അധിനിവേശങ്ങൾ ഇവിടെ നടക്കാൻ ഇടയായത്. ലോകത്തിൽ ഏറ്റവും കൂടുതലായി ചിതറിക്കപ്പെട്ട ഒരു ജനതയാണ് യഹൂദർ.  ബിബ്ലിക്കൽ കാലഘട്ടത്തിൽ ഇന്ന് ഇസ്രായേൽ എന്നും പാലസ്തിൻ എന്നും വിളിക്കുന്ന പ്രദേശങ്ങളിൽ രണ്ടു രാജ്യങ്ങൾ നില നിന്നിരുന്നതായി ഹീബ്രു ബൈബിളിന്റെ അടിസ്ഥാനത്തിൽ പറയപ്പെടുന്നു. ഇന്നുള്ള പാലസ്തിൻറെയും ഇസ്രായേലിന്റെയും വടക്കുള്ള പ്രദേശങ്ങളിൽ ഇസ്രായേൽ എന്ന രാജ്യവും (അന്ന് സമറിയ), തെക്കൻ പ്രദേശങ്ങളിൽ  ജൂദാ  രാജ്യവും നിലവിലുണ്ടായിരുന്നു. Cyrus the great ബിസി 72

മൂന്നാം ലോകമഹായുദ്ധം എപ്പോൾ..? | Reason of iraq under attack

ഇമേജ്
Bretton Woods Conference      രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം 1944-ൽ അമേരിക്കയിൽ ബ്രെറ്റൺ വുഡ്സിൽ United Nations Monetary and Financial Conference എന്നൊരു സമ്മേളനം നടന്നു (Bretton Woods Conference). ആ സമ്മേളനത്തിൽ അമേരിക്കൻ ഡോളറിനെ വേൾഡ് റിസർവ് കറൻസിയായി പ്രഖ്യാപിക്കുകയുണ്ടായി. ലോകരാജ്യങ്ങൾക്ക് പൊതുവായി ഒരു കറൻസി എന്നതാണ് വേൾഡ് റിസർവ് കറൻസി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. അക്കാലത്ത് ലോക-ത്തിലെ 80% സ്വർണ്ണവും അമേരിക്കയുടെ പക്കലുണ്ടായിരുന്നു. അതുകൊണ്ട് അമേരിക്ക ഡോളർ അച്ചടിച്ചിരുന്നത് സ്വർണത്തിന്റെ മൂല്യത്തെ അടിസ്ഥാന -മാക്കിയായിരുന്നു. 35 ഡോളറിന് ഒരു ഔൺസ് സ്വർണ്ണം എന്ന നിരക്കി-ലായിരുന്നു അമേരിക്ക ഡോളർ അച്ചടിച്ചിരുന്നത്. ബ്രെറ്റൺ വുഡ്‌സ് എഗ്രിമെന്റ് പ്രകാരം അമേരിക്ക അവരുടെ പക്കലുള്ള സ്വർണ്ണത്തെക്കാൾ കൂടുതൽ ഡോളർ അച്ചടിക്കില്ലെന്ന വിശ്വാസത്തിൽ പല ലോകരാജ്യങ്ങളും ആ ഉടമ്പടിയിൽ ഒപ്പുവെച്ചു.      പക്ഷെ 1960 കളിലെ വിയറ്റ്നാം യുദ്ധത്തിലെ അളവറ്റ ചെലവുകൾക്കായി അമേരിക്ക രഹസ്യമായി അവരുടെ പക്കലുള്ള സ്വർണ്ണത്തിന്റെ അളവി-നേക്കാൾ കൂടുതൽ ഡോളർ നോട്ടുകൾ അച്ചടിക്കാൻ തുടങ്ങി. അമേരിക്ക-യുടെ ധാരാളിത്തത്ത

മൈസൂർ മല്ലിഗെ അഥവാ Jasmine of Mysore

ഇമേജ്
മൈസൂർ മല്ലിഗെ പതിനഞ്ചുവര്ഷം മുന്പ് വിവാദമായ ഒരു ബ്ലൂഫിലിമാണ്. ഇത് അതിന്റെ ചരിത്രം തേടിപ്പോയ ഒരു ഷോര്‍ട്ട് ഫിലിമിന്റെ കഥയാണ്‌. ജാസ്മിന്‍ ഓഫ് മൈസൂര്‍ (മൈസൂരിലെ മുല്ലപ്പൂവ്) എന്ന പേരില്‍ ഭാരത്‌ മൂര്‍ത്തി എന്ന സംവിധായകന്‍ ആണ് ഈ ഷോര്‍ട്ട്ഫിലിം എടുത്തത്‌. അതിനകം തന്നെ ഒരു കള്‍ട്ട് സ്റ്റാറ്റസ് കൈവരിച്ച ഈ വീഡിയോ എങ്ങനെ ഇന്ത്യന്‍ പൊതു ബോധത്തെയും സൈബര്‍ ലോകത്തിന്റെ വിവിധ വശങ്ങളെയും സ്വാധീനിച്ചു എന്നാണ് അത്പറയുന്നത്. From the Documentary 2001ല്‍ കീറിപറിഞ്ഞ കൊച്ചു പുസ്തകവും VCRകാസറ്റുകളും യുവാക്കളുടെ ഇടയില്‍ നിന്നും പതിയെ അവസാനിക്കുകയായിരുന്നു. മമ്മൂട്ടിയുടെ ഭാഷയില്‍ പറഞ്ഞാല്‍ അജന്തയില്‍ ആദിപാപം കണ്ട പിള്ളേരുടെ തലമുറ ഉയര്‍ന്നുവന്നു. ലൈംഗികത എന്ന വാക്ക് നമുക്ക് ഇന്ന് മലയാളത്തിന്റെ പ്രമുഖ മാസികകളില്‍ കാണാം. എന്നാല്‍ അന്ന് കാര്യങ്ങള്‍ കുറേ കൂടി ബുദ്ധിമുട്ടായിരുന്നു. മൈസൂരിലെ എന്ജിനീയറിംഗ് വിദ്യാര്‍ഥികളായ പ്രഥ്വിയും ചേതനയും അവരുടെ സ്വകാര്യ നിമിഷങ്ങള്‍ ഷൂട്ട്‌ ചെയ്ത മെമ്മറി കാര്‍ഡിലെ വീഡിയോ, സിഡിയിലേക്ക് പകര്‍ത്താന്‍ ഒരു സുഹൃത്തിന്റെ സഹായത്തോടെ ശ്രമിച്ചതില്‍ നിന്നുമാണ് ഇതിനാസ്പദമായ സംഭവ