Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

മൂന്നാം ലോകമഹായുദ്ധം എപ്പോൾ..? | Reason of iraq under attack


Bretton Woods Conference

     രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം 1944-ൽ അമേരിക്കയിൽ ബ്രെറ്റൺ വുഡ്സിൽ United Nations Monetary and Financial Conference എന്നൊരു സമ്മേളനം നടന്നു (Bretton Woods Conference). ആ സമ്മേളനത്തിൽ അമേരിക്കൻ ഡോളറിനെ വേൾഡ് റിസർവ് കറൻസിയായി പ്രഖ്യാപിക്കുകയുണ്ടായി. ലോകരാജ്യങ്ങൾക്ക് പൊതുവായി ഒരു കറൻസി എന്നതാണ് വേൾഡ് റിസർവ് കറൻസി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. അക്കാലത്ത് ലോക-ത്തിലെ 80% സ്വർണ്ണവും അമേരിക്കയുടെ പക്കലുണ്ടായിരുന്നു. അതുകൊണ്ട് അമേരിക്ക ഡോളർ അച്ചടിച്ചിരുന്നത് സ്വർണത്തിന്റെ മൂല്യത്തെ അടിസ്ഥാന -മാക്കിയായിരുന്നു. 35 ഡോളറിന് ഒരു ഔൺസ് സ്വർണ്ണം എന്ന നിരക്കി-ലായിരുന്നു അമേരിക്ക ഡോളർ അച്ചടിച്ചിരുന്നത്. ബ്രെറ്റൺ വുഡ്‌സ് എഗ്രിമെന്റ് പ്രകാരം അമേരിക്ക അവരുടെ പക്കലുള്ള സ്വർണ്ണത്തെക്കാൾ കൂടുതൽ ഡോളർ അച്ചടിക്കില്ലെന്ന വിശ്വാസത്തിൽ പല ലോകരാജ്യങ്ങളും ആ ഉടമ്പടിയിൽ ഒപ്പുവെച്ചു.
     പക്ഷെ 1960 കളിലെ വിയറ്റ്നാം യുദ്ധത്തിലെ അളവറ്റ ചെലവുകൾക്കായി അമേരിക്ക രഹസ്യമായി അവരുടെ പക്കലുള്ള സ്വർണ്ണത്തിന്റെ അളവി-നേക്കാൾ കൂടുതൽ ഡോളർ നോട്ടുകൾ അച്ചടിക്കാൻ തുടങ്ങി. അമേരിക്ക-യുടെ ധാരാളിത്തത്തിൽ സംശയാലുക്കളായ പല രാജ്യങ്ങളും  അവരുടെ പക്കലുള്ള ഡോളർ നോട്ടുകൾ അമേരിക്കക്ക് തന്നെ തിരികെ നൽകി പകരം സ്വർണ്ണം നൽകാൻ ആവശ്യപ്പെട്ടു. സ്വർണത്തിന്റെ അളവിൽ കൂടുതൽ ഡോളർ നോട്ടുകൾ അച്ചടിച്ചതുകൊണ്ട് ഒരു ഘട്ടത്തിന് ശേഷം അമേരിക്ക-യ്ക്കു സ്വർണ്ണം തിരികെ നൽകാൻ കഴിയാതെയായി. ഈ കടക്കെണിയിൽ അകപ്പെട്ട അമേരിക്ക 1971-ൽ പൊടുന്നനെ ഒരു നാൾ അമേരിക്കൻ ഡോളർ സ്വർണ മൂല്യത്തിൽ കണക്കാക്കുന്ന വ്യവസ്ഥ താത്കാലികമായി നിർത്തി വെക്കുന്നതായി പ്രഖ്യാപിച്ചു. താത്കാലികം എന്ന് പറഞ്ഞെങ്കിലും സത്യത്തിൽ അവർ അത് സ്ഥിരമാക്കുകയായിരുന്നു. അങ്ങനെ അമേരിക്കൻ ഡോളറിന് സ്വർണ്ണത്തിന്റെ മൂല്യമുണ്ടെന്ന് കരുതി അത് ധാരാളമായി ശേഖരിച്ചു വച്ച പല രാജ്യങ്ങളും വഞ്ചിതരായി വിഡ്ഢികളാക്കപ്പെട്ടു.

Henry A Kissinger (cropped).jpg
ഹെൻറി കിസ്സിഞ്ചർ
ഇതിനുശേഷം 1970 കളുടെ ആരംഭത്തിൽ അപ്പോഴത്തെ അമേരിക്കയുടെ സെക്രട്ടറി ഓഫ് സ്റ്റേറ്റ് ആയിരുന്ന ഹെൻറി കിസ്സിഞ്ചർ പെട്രോൾ-ഡോളർ എന്നൊരു പുതിയ പണവ്യവസ്ഥ മുന്നോട്ടു വച്ചു. ഇത് നടപ്പിലാക്കാനായി അമേരിക്ക സൗദി അറേബ്യയുമായി ഒരു ഉടമ്പടിയുണ്ടാക്കി. ഈ ഉടമ്പടി പ്രകാരം അമേരിക്ക സൗദിക്ക് ആയുധപരമായും സാമ്പത്തികപരമായും സൗദിക്കും സൗദിയിലെ എണ്ണക്കിണറുകൾക്കും സഹായവയും സംരക്ഷണവും നൽകാമെന്ന് ഉറപ്പു നൽകി പക്ഷെ അതിനു പകരമായി സൗദി അവരുടെ പക്കലുള്ള പെട്രോളിയം എണ്ണയെ മറ്റു ലോകരാജ്യങ്ങൾക്ക് ഡോളറിൽ മാത്രമേ
വിൽക്കാവൂ എന്ന നിബന്ധനയും മുന്നോട്ടുവച്ചു. ഈ ഉടമ്പടിക്ക് സൗദി സമ്മതിക്കുകയും അമേരിക്കയുമായി സന്ധിയിലേർപ്പെടുകയും ചെയ്തു. ഇതിന് ശേഷം അടുത്ത മൂന്നു വർഷങ്ങളിലായി ഭൂരിഭാഗം പെട്രോളിയം എണ്ണ ഘനന രാജ്യങ്ങളും ഈ പെട്രോൾ-ഡോളർ സന്ധിക്ക് സമ്മതിക്കുക-യുണ്ടായി. ഈ പെട്രോൾ-ഡോളർ ഡീലാണ് അമേരിക്കയെ പിൽക്കാലത്ത് വളരെ വലിയ സമ്പന്ന രാജ്യമാക്കി മാറ്റിയത്.


ലോകത്തുള്ള പെട്രോളിയം സ്രോതസ്സുകളിൽ 50%-വും ഉള്ളത് മിഡിൽ-ഈസ്റ്റ് അഥവാ മദ്ധ്യപൂർവേഷ്യയിലാണ്. അതേ സമയത്തിൽ സകല ലോക രാജ്യങ്ങൾക്കും പെട്രോളിയം എണ്ണ അത്യാവശ്യവുമാണ്. അതിനാൽ മറ്റ് ലോകരാജ്യങ്ങളുടെ കയ്യിൽ ടൺ കണക്കിന് സ്വർണ്ണ ശേഖരം ഉണ്ടായാലും അതുകൊടുത്ത് മിഡിൽ-ഈസ്റ്റിൽ ചെന്ന് എണ്ണ വാങ്ങാൻ സാധിക്കില്ല അത് അവർ അമേരിക്ക അച്ചടിച്ച ഡോളറിലാക്കി മാറ്റുന്നത് വരെ. അതിനാൽ തന്നെ സകല ലോകരാജ്യങ്ങളും ധാരാളം അമേരിക്കൻ ഡോളറുകൾ ശേഖരിച്ചു കുമിച്ചു കൂട്ടാൻ തുടങ്ങി. അതേ സമയം ഡോളർ അമേരിക്കക്ക് മാത്രമേ അച്ചടിക്കാനും പറ്റൂ. 

അമേരിക്കയുടെ പക്കൽ നിന്നും ഡോളർ വാങ്ങാനായി സകല ലോകരാജ്യ-ങ്ങളും മത്സരിച്ച് ഉത്പന്നങ്ങൾ, സേവനങ്ങൾ, സാങ്കേതികവിദ്യകൾ തുടങ്ങി-യവ ധാരാളമായി കയറ്റുമതി ചെയ്യുവാനും വിൽക്കുവാനും തുടങ്ങി, അതിനു പകരമായി അമേരിക്ക അവർക്ക് ഡോളർ നോട്ടുകൾ അച്ചടിച്ച് നൽകി.
അവർ ഡോളറുമായി മിഡിൽ-ഈസ്റ്റിൽ ചെന്ന് അതുകൊടുത്ത് എണ്ണ വാങ്ങാൻ തുടങ്ങി. സത്യത്തിൽ അമേരിക്കയുടെ പക്കലുള്ള വെറും കടലാസ് നോട്ടുകൾക്കായി മറ്റു രാജ്യക്കാർ അതിതീവ്രമായി അദ്ധ്വാനി-ക്കാൻ തുടങ്ങി പക്ഷെ അമേരിക്കക്ക് ഒരു അദ്ധ്വാനവും കൂടാതെ അവർക്ക് നോട്ടുകൾ മാത്രം അച്ചടിച്ചു കൊടുത്താൽ മതി.

അമേരിക്ക തന്റെ വാർഷിക ബജറ്റിൽ സൈനീക ശക്തിക്കും ആയുധ നിർമാണങ്ങൾക്കും മാത്രമായി ചിലവാക്കുന്ന തുക 700 ബില്യൺ അമേരിക്കൻ ഡോളറാണ്. അഥവാ അമേരിക്കക്ക് താഴെയുള്ള 7 വലിയ രാജ്യങ്ങളുടെ വാർഷിക സൈനിക ബജറ്റുകൾ മൊത്തത്തിൽ കൂട്ടിയാലും അമേരിക്കയുടെ മിലിറ്ററി ബജറ്റിനൊപ്പമെത്തില്ല.
ഇത്രയും വലിയ ആയുധ സൈനിക ശക്തി അമേരിക്കക്ക് എന്തിനാണെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? കാരണങ്ങൾ രണ്ടാണ്.

1. ലോകരാജ്യങ്ങളൊന്നും തന്നെ പെട്രോൾ-ഡോളർ ഉടമ്പടിയിൽ അമേരിക്കയെ എതിർക്കരുത്.

2. മിഡിൽഈസ്റ്റിലേ രാജ്യങ്ങളൊന്നും തന്നെ പെട്രോൾ-ഡോളർ സന്ധിയെ വിട്ട് വിലകിപ്പോകരുത്.

വിലക്കിപ്പോയാൽ എന്തു സംഭവിക്കും..?

എന്ത് സംഭവിക്കുമെന്ന് നമുക്കൊന്ന് പരിശോധിക്കാം. പക്ഷെ അതിനു മുമ്പ്  മുസ്ലിങ്ങളാൽ എത്ര തീവ്രവാദ ആക്രമണങ്ങൾ നടന്നിട്ടുണ്ടെന്ന സ്ഥിതിവിവരകണക്ക്  നമുക്കൊന്ന് പരിശോധിക്കേണ്ടതുണ്ട്. ഈ മുസ്ലിം തീവ്രവാദ ആക്രമണങ്ങൾക്ക് തുടക്കം കുറിക്കുന്നത് 1970-കൾ മുതലാണെന്ന് കാണാം അതിനു മുമ്പ് ഒന്നും ഇല്ലെന്നു തന്നെ പറയേണ്ടി വരും. എന്തു കൊണ്ടാണ് 1970-കൾ മുതൽ ? കാരണം അമേരിക്ക കാര്യങ്ങൾ നേരത്തെ തന്നെ മുൻകൂട്ടി കണ്ടിരുന്നു. മിഡിൽ-ഈസ്റ്റിലെ രാജ്യങ്ങൾ എപ്പോൾ വേണമെങ്കിലും തങ്ങളുടെ പെട്രോൾ-ഡോളർ സന്ധിയെ വിട്ട് വിലാകാമെന്ന് അവർക്കറിയാമായിരുന്നു. അങ്ങനെ അവർ വിലകിയാൽ ആ രാജ്യത്തെ എപ്പോൾ വേണമെങ്കിലും ആക്രമിച്ച് അധികാരം കൈപ്പറ്റണം. പക്ഷെ അങ്ങനെ അമേരിക്ക ചെയ്താൽ ലോകരാജ്യങ്ങൾ മൊത്തം അമേരിക്കയെ എതിർക്കും, ചോദ്യം ചെയ്യും. പക്ഷെ അങ്ങനെ ആരും അമേരിക്കയെ ചോദ്യം ചെയ്യുകയോ എതിർക്കുകയോ ചെയ്യരുത്, അതിനായി അമേരിക്ക ഒരു പദ്ധതിയിട്ടു. മിഡിൽ-ഈസ്റ്റിൽ പൊതുവായുള്ള കാര്യമാണ് ഇസ്ലാം മതം, ആ ഇസ്ലാം മതക്കാരെ തീവ്രവാദികളായി ചിത്രീകരിക്കുക. അങ്ങനെ ചെയ്താൽ നാളെ ഇറാഖിലെയോ ലിബിയയിലെയോ സിറിയയിലെയോ അല്ലെങ്കിൽ മറ്റേതെങ്കിലും മിഡിൽഈസ്റ്റ്‌ രാജ്യത്തിന്റെയൊ ഭരണാധികാരി ഇനി തങ്ങളുടെ രാജ്യത്തെ എണ്ണ ഡോളറിന് വിൽക്കുകയില്ലെന്ന് പറഞ്ഞു-വെന്നിരിക്കട്ടെ, അപ്പോൾ തീവ്രവാദികളെ ആക്രമിക്കാനെന്ന വ്യാജേന ആ രാജ്യത്തെ ആക്രമിച്ചു അധികാരം കൈപ്പറ്റാം. ഇതിനായിരിക്കണം അമേരിക്ക ഇസ്ലാമിക തീവ്രവാദം എന്ന  സൈക്കോളജിക്കൽ ഓപ്പറേഷൻ 1970-കൾ മുതൽക്കേ നടത്താൻ ആരംഭിച്ചത്. യഥാർത്ഥത്തിൽ ലോകത്തിൽ നടന്ന ഭൂരിപക്ഷം തീവ്രവാദ ആക്രമണങ്ങൾക്ക് പിന്നിലും അമേരിക്കയുടെ കറുത്ത കരങ്ങളുണ്ട്.

പക്ഷെ അക്കാലത്ത് അമേരിക്ക ഒരു രാജ്യത്തെ ആക്രമിക്കണമെങ്കിൽ അവർക്ക് മുന്നിലുള്ള ഒരു വലിയ വെല്ലുവിളിയായിരുന്നു ലോകത്തിലെ മറ്റൊരു സൂപ്പർ പവറായ സോവിയറ്റ് യൂണിയൻ. പക്ഷെ അക്കാലത്ത് തന്നെ സോവിയറ്റ് യൂണിയൻ പിളർന്നത് അമേരിക്കക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി. സോവിയറ്റ് യൂണിയൻ പിളർന്ന അതേ വർഷം തന്നെ അമേരിക്ക ഇറാഖിൽ ഗൾഫ് യുദ്ധം ആരംഭിച്ചു. ഇറാഖ് ജനതയുടെ പാർപ്പിടങ്ങൾ, കെട്ടിടങ്ങൾ, സ്ഥാപനങ്ങൾ, വ്യവസായശാലകൾ സകലതും അമേരിക്ക ബോംബുകളിട്ട് തകർത്ത് തരിപ്പണമാക്കി.


ഈ തകർക്കപ്പെട്ട കെട്ടിടങ്ങൾ പുനഃനിർമ്മിക്കാതിരിക്കാനായി അമേരിക്ക തങ്ങളുടെ സഖ്യ രാജ്യങ്ങളുമൊത്ത് ഇറാഖിൽ പലവിധത്തിലുള്ള സാമ്പത്തിക ഉപരോധങ്ങൾ ഏർപ്പെടുത്തി ഇറാഖിനെ ലോകരാജ്യങ്ങളിൽ നിന്നും ഒറ്റപ്പെടുത്തി. ഒരു രാജ്യത്തിനെതിരെ ഒന്നോ അതിലധികമോ രാജ്യങ്ങൾ പ്രയോഗിക്കുന്ന വാണിജ്യ-സാമ്പത്തിക വിലക്കുകളാണ്  സാമ്പത്തിക ഉപരോധം. സാമ്പത്തിക ഉപരോധങ്ങളിൽ എല്ലാവിധ അന്താരാഷ്ട്ര  വാണിജ്യ-വ്യാപാര വിലക്കുകൾ, പിഴകൾ, സർവ്വ സാമ്പത്തിക ഇടപാടുകൾക്കും നിയന്ത്രണം എന്നിവ ഉൾപ്പെടുന്നതാണ്. ഇറാഖിലെ ജനങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ ഫ്രീസ് ചെയ്യപ്പെട്ടു, ആർക്കും പണം ബാങ്കിൽ നിന്ന്  പിൻവലിക്കാനോ നിക്ഷേപിക്കാനോ സാധിച്ചില്ല. ഈ ഉപരോധം 1990-കൾ മുഴുവനും നില-നിന്നിരുന്നു. ഈ ഉപരോധം കൊണ്ടു മാത്രം ഇറാഖിൽ അഞ്ചു ലക്ഷത്തോളം കുട്ടികൾ പട്ടിണി മൂലം മരണമടയുകയുണ്ടായി.

ഗൾഫ് യുദ്ധത്തിന് ശേഷം ഇറാഖ് അമേരിക്കയുമായുള്ള എല്ലാ വിധ ബന്ധവും അവസാനിപ്പിക്കാൻ തീരുമാനിച്ചു. 2000 ത്തിൽ അപ്പോഴത്തെ  ഇറാഖ് പ്രസിഡന്റ്‌ സദ്ദാം ഹുസൈൻ പെട്രോൾ-ഡോളർ സന്ധിയെ റദ്ദാക്കി ഇറാഖിലെ എണ്ണ ഇനി മുതൽ  യൂറോപ്യൻ യൂണിയന്റെ (EU) ഔദ്യോഗിക കറൻസിയായ യൂറോക്ക് മാത്രമേ വിൽക്കുവെന്ന് പ്രഖ്യാപിച്ചു. ഇത് അമേരിക്കക്ക് പ്രത്യക്ഷത്തിൽ വലിയ ഭീഷണിയായി മാറി, ഇത് സംഭവ്യമായാൽ ഡോളറിന്റെ മൂല്യം കുത്തനെ ഇടിയുകയും  ഇത് മറ്റു മിഡിൽ-ഈസ്റ്റ് രാജ്യങ്ങൾ പെട്രോൾ-ഡോളർ സന്ധിയെ വിട്ടു വിലകാൻ ഇത് വഴിവെക്കുകയും ചെയ്യുമെന്നു മൂൻകൂട്ടിക്കണ്ട അമേരിക്ക ഇറാഖിനെ ആക്രമിച്ച്‌ അധികാരം കൈപ്പറ്റാൻ പദ്ധതിയിട്ടു. പക്ഷെ ഈ കാരണം പറഞ്ഞുകൊണ്ട് ഇറാഖിനെ ആക്രമിക്കാൻ അമേരിക്കക്ക് കഴിയില്ല, ലോക-രാജ്യങ്ങൾ അവർക്കെതിരെ തിരിയും. മറ്റ് ലോകരാജ്യങ്ങൾ തങ്ങളെ എതിർ-ക്കാതിരിക്കാനായി  അവർ ഒരു  പദ്ധതി മെനഞ്ഞു അതായിരുന്നു വേൾഡ് ട്രേഡ് സെന്റർ ആക്രമണം അഥവാ 9/11 ആക്രമണം. 

9/11 attack
9/11 ആക്രമണത്തിന് പിന്നിൽ  ഇറാഖിനെ മാത്രമായിരുന്നില്ല അമേരിക്ക ലക്ഷ്യം വച്ചത്, എണ്ണ സമ്പന്നമായ സകല മിഡിൽ-ഈസ്റ്റ് രാജ്യങ്ങളിലും അമേരിക്കയുടെ നിയന്ത്രണത്തിലുള്ള പാവ സർക്കാരിനെ സ്ഥാപിക്കുക എന്നതായിരുന്നു ഇതിന് പിന്നിലുണ്ടായിരുന്ന പ്രധാന ലക്ഷ്യം. യഥാർത്ഥത്തിൽ തന്നെ സ്വയം അടിച്ചിട്ട് മറ്റൊരുത്തൻ തന്നെ അടിച്ചെന്ന് പഴിചാരുക, ചുരുക്കത്തിൽ ഇതായിരുന്നു അമേരിക്കയുടെ പദ്ധതി.

9/11 ആക്രമണത്തിന് ഒസാമ ബിൽലാദന്റെ മേൽ പഴിചാരി അമേരിക്കയുടെ നേതൃത്വത്തിലുള്ള സഖ്യസേന അൽഖയ്ദ ഭീകരരെ വേട്ടയാടാൻ എന്ന വ്യാജേന  അഫ്ഗാനിസ്ഥാനെ പോയി ആക്രമിച്ചു. അഫ്ഗാൻ ഭരണകൂടത്തെ പുറത്താക്കി അവർ അധികാരം കൈപ്പറ്റി. സത്യത്തിൽ അമേരിക്കക്ക് കണ്ണുണ്ടായിരുന്നത് അഫ്ഗാനിസ്ഥാനിലെ ഒരു ലക്ഷം കോടി ഡോളറിനുമേൽ മതിപ്പുള്ള ധാതു സ്രോതസ്സുകളിലും വിശാലമായ ഓപ്പിയം കൃഷിയിലു.-മായിരുന്നു, അത് അവർ കൈക്കലാക്കി.

2003 Iraq war
അതുപോലെ അമേരിക്ക ഇറാഖിനെ ആക്രമിച്ചപ്പോൾ എന്തുകൊണ്ട് ലോകരാജ്യങ്ങളിലെ ജനങ്ങൾ അതിനെ എതിർത്തു ചോദ്യം ചെയ്തില്ല ??

കാരണം എല്ലാവരും കരുതിയിരുന്നത് അവിടെ  മാരകമായ ആണവായുധ-ങ്ങളും തീവ്രവാദികളും ഉണ്ടായിരിക്കാം അവരെ ആക്രമിക്കാനാണ് അമേരിക്ക ചെന്നതെന്ന്. ഇറാഖിന്റെ കൈയിൽ സമൂല നാശകാരികളായ ആയുധങ്ങൾ ഉണ്ടെന്നും ലോകസുരക്ഷ തകരാറിലാണെന്നും ഉള്ള അമേരിക്കൻ വാദത്തിലാണ്  2003 മാർച്ച് 20-നു അമേരിക്കയും ബ്രിട്ടനും പ്രധാന സഖ്യകക്ഷികളായ സേന ഇറാഖിനെ ആക്രമിക്കുകയും 2003 മേയ് 1-നു അധികാരം പിടിച്ചെടുക്കുകയും ചെയ്തത്. പക്ഷെ യുദ്ധത്തിനു ശേഷവും അമേരിക്കക്ക് തങ്ങളുടെ വാദം തെളിയിക്കാനായില്ല കാരണം അതൊരു പച്ചക്കള്ളമായിരുന്നു. ഇറാഖിന്റെ കനത്ത എണ്ണ സമ്പത്തിൽ അമേരിക്ക-ക്കുള്ള താത്പര്യമായിരുന്നു  യുദ്ധത്തിന് പിന്നിലുണ്ടായിരുന്ന യഥാർത്ഥ കാരണം.

ഇവിടെയാണ് അമേരിക്കയുടെ ഇസ്ലാമിക തീവ്രവാദം എന്ന സൈക്കോളജിക്കൽ ഓപ്പറേഷൻ വിജയിക്കുന്നത്, ആരും അതിനെ ചോദ്യം ചെയ്തില്ല, ഇത് അവരുടെ പദ്ധതി എളുപ്പത്തിലാക്കി, അവർ ഇറാഖിനെ ആക്രമിക്കുകയും  പിഞ്ചു കുഞ്ഞുങ്ങൾ ഉൾപ്പെടെ ഏകദേശം 20 ലക്ഷത്തോളം ജനങ്ങളെ ഇറാഖിൽ അമേരിക്ക കൊന്നൊടുക്കുകയും ചെയ്‌ത ശേഷം അമേരിക്ക അവരുടെ ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവ ഭരണകൂടത്തെ ഇറാഖിൽ സ്ഥാപിച്ചു. ഇത് തന്നെയാണ് അതിനു ശേഷം ലിബിയയിലും സംഭവിച്ചത്. ലിബിയയുടെ തലവനായിരുന്ന മുഹമ്മദ് ഖദ്ദാഫി തന്റെ രാജ്യത്തെ എണ്ണ ഇനിമുതൽ സ്വർണത്തിനു മാത്രമേ വിൽക്കുകയുള്ളൂ എന്ന് പ്രഖ്യാപിക്കുകയുണ്ടായി. അതിനു ഖദാഫിയെ അമേരിക്കയുടെ കിങ്കരന്മാർ തെരുവിലിട്ട് പട്ടിയെ കൊല്ലുന്ന പോലെ തല്ലിക്കൊല്ലുകയായിരുന്നു ചെയ്തത്.

അതിനു ശേഷം അമേരിക്ക ലക്ഷ്യമിട്ടത് സിറിയയെ ആണ് സിറിയയും അവരുടെ എണ്ണ വിൽക്കുന്നത് ഡോളറിനല്ല. പക്ഷെ സിറിയയെ ആക്രമിച്ച് സിറിയൻ ഭരണാധികാരി അസദിനെ ഉന്മൂലനം ചെയ്യുന്നതിന് മുമ്പ് റഷ്യ ഇടപെട്ട്  അമേരിക്കയെ തടുത്തു.

പക്ഷെ ഇവിടെ റഷ്യ എന്തിന് സിറിയയെ സംരക്ഷിക്കണം ??

അതിന്റെ ഉത്തരമറിയാൻ നിങ്ങളാദ്യം തിരിച്ചറിയേണ്ടത് അമേരിക്കയുടെ യഥാർത്ഥ ലക്ഷ്യത്തെയാണ്. അമേരിക്ക യഥാർത്ഥത്തിൽ ലക്ഷ്യം വെക്കുന്നത് സിറിയയെ മാത്രമല്ല ഇറാനെയും കൂടിയാണ്. അമേരിക്ക എന്തിനു വേണ്ടിയാണോ ഇറാഖ്, ലിബിയ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളെ ആക്രമിച്ചത് അതിനു വേണ്ടി തന്നെയാണ് അമേരിക്ക ഇറാനെയും  ലക്ഷ്യം വെക്കുന്നത്. ഇറാൻ വർഷങ്ങളായി  അവരുടെ എണ്ണ വിൽക്കുന്നത് അമേരിക്കൻ ഡോളറിനല്ല. ഇതിന്റെ പേരിൽ അമേരിക്ക ഇറാനെ ആക്രമിച്ചാൽ ഇറാന്റെ സഖ്യരാജ്യങ്ങളായ റഷ്യയും ചൈനയും അമേരിക്കയെ തിരിച്ചടിക്കുമെന്ന് നേരത്തെ തന്നെ അമേരിക്കയെ താക്കീത് ചെയ്തിരുന്നു. അത് മാത്രമല്ല സിറിയയും ഇറാനും കാലങ്ങൾക്ക് മുന്നേ ഒരു കൂട്ട് പ്രതിരോധ ഉടമ്പടിയിൽ ഒപ്പ് വച്ചിരുന്നു, അതു പ്രകാരം  അമേരിക്ക ഇറാനെ ആക്രമിക്കുകയാണെങ്കിൽ സിറിയൻ സൈന്യം ഇറാനുമായി ചേർന്ന് അമേരിക്കയെ നേരിടണം. അതുകൊണ്ട് അമേരിക്ക ഇറാനെ നേരിട്ട് ആക്രമിക്കുകയാണെങ്കിൽ പ്രത്യക്ഷത്തിൽ സിറിയ, റഷ്യ, ചൈന എന്നീ മൂന്ന് മറ്റ്  രാജ്യങ്ങളുമായി യുദ്ധം ചെയ്യേണ്ടി വരും അതൊരു മൂന്നാം ലോകമഹായുദ്ധത്തിൽ തന്നെ കലാശിക്കും. ഇതൊഴിവാക്കാനായി ആദ്യം അമേരിക്ക ശക്തരായ റഷ്യയുടെ സമ്പദ് വ്യവസ്ഥ ശിഥിലമാക്കാൻ തീരുമാനിച്ചു.

റഷ്യയുടെ സമ്പദ് വ്യവസ്ഥ ശിഥിലമായാൽ അമേരിക്ക ഇറാനെ ആക്രമിക്കുമ്പോൾ റഷ്യക്ക് തിരിച്ചടിക്കാനുള്ള ശേഷിയുണ്ടാവില്ല. പൊതുവെ അമേരിക്ക ഒരു രാജ്യത്തെ സാമ്പത്തികപരമായി തകർക്കാൻ തീരുമാനിച്ചാൽ തങ്ങളുടെ സഖ്യ രാജ്യങ്ങളുമൊത്ത് ആ രാജ്യത്തിനുമേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി ലോകരാജ്യങ്ങളിൽ നിന്നും ആ രാജ്യത്തെ ഒറ്റപ്പെടുത്തും. മുമ്പ് പറഞ്ഞതു പോലെ ഒരു രാജ്യത്തിനെതിരെ ഒന്നോ അതിലധികമോ രാജ്യങ്ങൾ പ്രയോഗിക്കുന്ന വാണിജ്യ-സാമ്പത്തിക വിലക്കുകളാണ് സാമ്പത്തിക ഉപരോധം. സാമ്പത്തിക ഉപരോധങ്ങളിൽ എല്ലാവിധ അന്താരാഷ്ട്ര  വാണിജ്യ-വ്യപാര വിലക്കുകൾ, പിഴകൾ, സർവ്വ സാമ്പത്തിക ഇടപാടുകൾക്കും നിയന്ത്രണം എന്നിവ ഉൾപ്പെടും. പക്ഷെ നിലവിൽ റഷ്യയുടെ മേൽ അമേരിക്കക്ക് സാമ്പത്തിക ഉപരോധം ഏർപ്പെടുത്താൻ സാധ്യമല്ല. കാരണം  റഷ്യയുടെ പക്കലുള്ള പ്രകൃതിവാതക സ്രോതസ്സുകളിൽ നിന്നാണ്  നിന്നാണ് അമേരിക്കയുടെ സഖ്യരാജ്യങ്ങളായ ഭൂരിഭാഗം യൂറോപ്പ്യൻ രാജ്യങ്ങൾക്കും പ്രകൃതിവാതക ഇന്ധനം  എത്തുന്നത്. അമേരിക്ക റഷ്യയുടെ മേൽ ഉപരോധം ഏർപ്പെടുത്തിയാൽ അമേരിക്കയുടെ സഖ്യ യൂറോപ്പ്യൻ രാജ്യങ്ങൾക്ക് ലഭിക്കുന്ന ഒഴിച്ചുകൂടാനാവാത്ത ഭൂരിഭാഗം  പ്രകൃതിവാതക ഇന്ധന ലഭ്യതയും നിലക്കും, ഇത് ആ രാജ്യങ്ങളെ വികസന-പരമായും സാമ്പത്തിക പരമായും വലിയതോതിൽ ബാധിക്കുകയും ആ രാജ്യങ്ങളുടെ വളർച്ചയെ വളരെ മന്ദീഭവിപ്പിക്കുകയും ചെയ്യും.

പക്ഷെ റഷ്യയുടെ മേൽ അമേരിക്കക്ക് ഉപരോധം ഏർപ്പെടുത്താൻ സാധിച്ചി-ല്ലെങ്കിൽ അമേരിക്ക ഇറാനെ ആക്രമിച്ചാൽ റഷ്യ പൂർവ്വാധികം ശക്തി-യോടെ അമേരിക്കയെ തിരിച്ചടിക്കും. ഇതൊഴിവാക്കാനായി അമേരിക്ക മറ്റൊരു  പദ്ധതി മെനഞ്ഞു. അമേരിക്കയുടെ സൗഹൃദ രാജ്യമായ ഖത്തറിൽ  ധാരാളം പ്രകൃതിവാതക സ്രോതസ്സുകളുണ്ട്. ആ പ്രകൃതിവാതക ശേഖരത്തെ ഒരു ഭീമൻ വിദൂര പൈപ്പ് ലൈനിലൂടെ യൂറോപ്പ്യൻ രാജ്യങ്ങളിലേക്ക് എത്തിക്കാമെന്നതായിരുന്നു ആ പദ്ധതി. ഈ പദ്ധതി നടപ്പിലാവുകയാണെങ്കിൽ അമേരിക്ക റഷ്യയുടെ മേൽ ഉപരോധം ഏർപ്പെടുത്തിയാലും യൂറോപ്പ്യൻ രാജ്യങ്ങൾക്ക് പ്രകൃതിവാതക ഇന്ധനം ലഭിച്ചു കൊണ്ടിരിക്കും. റഷ്യയുടെ മേൽ ഉപരോധം ഏർപ്പെടുത്താനും സാധിക്കും. ശേഷം അമേരിക്ക ഇറാനെ ആക്രമിച്ചാൽ റഷ്യക്ക് അവരെ എതിർക്കാനും കഴിയില്ല.

പക്ഷെ ഈ പൈപ്പ് ലൈൻ സ്ഥാപിക്കുക എന്നത് അമേരിക്കക്ക് അത്ര ലളിതമായ കാര്യമല്ല കാരണം ഈ പൈപ്പ് ലൈൻ യൂറോപ്പിലേക്ക് കടന്നു പോകേണ്ടത് സിറിയ വഴിയാണ്. പക്ഷെ സിറിയൻ ഭരണാധികാരി അസദ് സിറിയയിൽ പൈപ്പ് ലൈൻ സ്ഥാപിക്കാൻ അനുവദിച്ചില്ല, അതുകൊണ്ട് അമേരിക്ക സിറിയക്കെതിരെ പരോക്ഷമായി പോരിടാൻ തുടങ്ങി. സിറിയൻ ഭരണാധികാരി അസദിനെ ഉന്മൂലനം ചെയ്ത് അമേരിക്കയുടെ ചൊൽപ്പടിക്ക് നിൽക്കുന്ന പാവ ഭരണാധികാരിയെ അവിടെ നിയമിക്കുന്നത് വരെ അമേരിക്ക ഈ പോര് അവസാനിപ്പിക്കുകയില്ല. കാരണം എന്നാൽ മാത്രമേ അമേരിക്കക്ക്  അവരുടെ ഈ പൈപ്പ് ലൈൻ പദ്ധതി നടപ്പിലാക്കാൻ കഴിയൂ. അതു നടപ്പിലായാലേ അമേരിക്ക ഇറാഖിനെ ആക്രമിക്കുമ്പോൾ റഷ്യയുടെ ഭാഗത്ത് നിന്നും എതിർപ്പുണ്ടാവാതിരിക്കൂ. പിന്നെ ശേഷിക്കുന്നത് ചൈനയുടെ കാര്യമാണ്.

അമേരിക്ക എന്തുകൊണ്ടാണ് ആയുധ ബലത്തിൽ അമേരിക്കയുടെ ഏഴയലത്ത് പോലും എത്താത്ത നോർത്ത് കൊറിയയെ വലിയ ഭീഷണിയായി ചിത്രീകരിച്ച് എതിർക്കുന്നതെന്ന് നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ ?

 സത്യത്തിൽ അവർ ഭയക്കുന്നതും എതിർക്കുന്നതും നോർത്ത് കൊറിയയെ അല്ല ചൈനയെയാണ്, ചൈനയാണ് അവരുടെ ലക്ഷ്യം. അമേരിക്ക ഉത്തര കൊറിയയെ ഭീഷണിയായി ചിത്രീകരിക്കുന്നതിന് കാരണം നിലവിൽ അമേരിക്ക ഇറാനെ ആക്രമിക്കുകയാണെങ്കിൽ റഷ്യക്ക് ശേഷം അവർ നേരിടുന്ന ഏറ്റവും വലിയ ഭീഷണി ചൈനയാണ്. ചൈന അമേരിക്കയെ നേരിടുക അവരുടെ മാരകമായ ബാലിസ്റ്റിക് മിസൈൽ ആക്രമണ-ങ്ങളിലൂടെയായിരിക്കും, അതിനെ പ്രതിരോധിക്കാനായി നോർത്ത് കൊറിയക്കെതിരെയുള്ള മുൻകരുതല്ലെന്ന വ്യാജേന അവർ ചൈനയുടെ അതിർത്തിയിൽ ആന്റി മിസൈൽ സിസ്റ്റം സ്ഥാപിച്ചിട്ടുണ്ട് അത് അവർക്ക് ചൈനക്ക് നേരെ എപ്പോൾ വേണമെങ്കിലും പ്രയോഗിക്കാം. 

ചൈന അമേരിക്കക്ക് ഭീഷണിയാവാനുള്ള മറ്റൊരു പ്രധാന കാര്യം ചൈന  നിശബ്ദമായി നടപ്പിലാക്കാൻ ശ്രമിക്കുന്ന പെട്രോൾ-യുവാൻ പദ്ധതിയാണ്, ഈ പദ്ധതി നടപ്പിലായാൽ ചൈനക്ക് അവരുടെ സ്വന്തം കറൻസിയായ യുവാന് എണ്ണ വാങ്ങാൻ സാധിക്കും. പക്ഷെ കാര്യങ്ങൾ മൊത്തത്തിൽ വിശകലനം ചെയ്തു നോക്കുകയാണെങ്കിൽ ഇതുവരെ  അമേരിക്കക്ക് ഇറാനെതിരെ അവരുടെ ഒരു പദ്ധതിയും തന്നെ നടപ്പിലാക്കാൻ കഴിഞ്ഞിട്ടില്ല, റഷ്യയുടെ സമ്പദ് വ്യവസ്ഥയെ ശിഥിലമാക്കാൻ കഴിഞ്ഞില്ല, സിറിയൻ ഭരണാധികാരി അസദിനെയും ഇതുവരെ ഒന്നും ചെയ്യാൻ സാധിച്ചില്ല, ചൈനയെയും കാര്യമായി ഭീഷണിപ്പെടുത്താനൊന്നും കഴിഞ്ഞില്ല. അപ്പോൾ ഈ അവസ്ഥയിൽ അവർ ഇറാനെ ആക്രമിക്കുമോ ? ഇല്ലെന്നായിരിക്കും നിങ്ങൾ കരുതുക പക്ഷെ അമേരിക്ക അത് എപ്പഴേ  ഇറാനിൽ തുടങ്ങി കഴിഞ്ഞു. എങ്ങനെയെന്നോ ? ബ്രിട്ടീഷുകാർ ഇന്ത്യയിൽ പയറ്റിയ അതേ അടവ് ഉപയോഗിച്ചു തന്നെ.

ബ്രിടീഷുകാർ പ്രയോഗിച്ച ഭിന്നിപ്പിച്ചു ഭരിക്കുക എന്ന അതേ തന്ത്രം തന്നെയാണ് അമേരിക്ക ഇറാനിലും നടപ്പിലാക്കുന്നത്. മിഡിൽ-ഈസ്റ്റിൽ ഷിയാ, സുന്നി എന്നിങ്ങനെ രണ്ടു വിഭാഗം മുസ്ലിം രാജ്യങ്ങളുണ്ട്. അമേരിക്ക ആദ്യം ഇവർക്കിടയിൽ ഒരു കലഹത്തിനു തിരികൊളുത്തി വിട്ടു എന്നിട്ട് അവർ നേരെ സുഹൃത്തെന്ന വേഷമണിഞ്ഞു സുന്നി രാജ്യങ്ങളായ സൗദിയുടെയും ഖത്തറിന്റെയും പക്ഷത്തു ചേർന്ന് ഷിയാ രാജ്യമായ ഇറാനെതിരെ പരോക്ഷമായി പൊരിടാൻ തുടങ്ങി. ഇവരുടെ പദ്ധതി ആദ്യം സുന്നി രാജ്യങ്ങളെ ഉപയോഗിച്ച് ഷിയാ രാജ്യങ്ങളെ പിടിച്ചടക്കുകയും ശേഷം അവർ തന്നെ സുന്നി രാജ്യങ്ങളെ ആക്രമിച്ചു കീഴടക്കും ചെയ്യുക എന്നതാണ്. ഇറാഖ്, ലിബിയ, സിറിയ എന്നീ രാജ്യങ്ങളിൽ അമേരിക്ക എന്താണ് നടപ്പിലാക്കിയതെന്ന് നോക്കുക. അമേരിക്ക ഒരു രാജ്യത്തെ കൈപ്പറ്റണമെന്നു പദ്ധതിയിട്ടാൽ ആദ്യം അവരുടെ രഹസ്യാന്വേഷണ ഏജൻസിയായ CIA യുടെ ആളുകൾ ആ രാജ്യത്തിലേക്ക് നുഴഞ്ഞു കയറും, അവർ ആ രാജ്യത്തിലെ ജനങ്ങളെ കുറിച്ചും സ്ഥിതിഗതികളെ കുറിച്ചും ആഴത്തിൽ പഠനം നടത്തും. ഏത് രാജ്യത്തിലും ആ രാജ്യത്തെ ഗവണ്മെന്റിനെ എതിർക്കുന്ന ഒരു വിഭാഗം ആൾക്കാരുണ്ടാവും. ഈ CIA യുടെ ചാരന്മാർ പിന്നീട് ആ വിഭാഗം ആൾക്കാരുടെ പക്ഷത്തു ചേർന്ന് പ്രവത്തിക്കാൻ തുടങ്ങും. ചാരന്മാർ ഇവർക്ക് വൻതോതിൽ ആയുധങ്ങളും സമ്പത്തും നൽകി സഹായിക്കാൻ തുടങ്ങും. ശേഷം പതിയെ ഇവരുമൊത്ത് ഗവണ്മെന്റിനെതിരെ അവർ വലിയ സമരങ്ങൾ അഴിച്ചുവിടാൻ തുടങ്ങും.

ഇത് അമേരിക്കയും അവരുടെ സഖ്യരാജ്യങ്ങളും അവരുടെ മാധ്യമങ്ങൾ ഉപയോഗിച്ച് ആ രാജ്യത്തെ ജനങ്ങൾ അവരുടെ സ്വേച്ഛാധിപതിയായ ഭരണാധികാരിക്കെതിരെ പോരാടുന്നുവെന്നപോലെ ഒരു വ്യാജവാർത്ത പരക്കെ ജനങ്ങളിലേക്ക് പ്രചരിപ്പിക്കും. ശേഷം അമേരിക്ക അവരുടെ പണം കൊടുത്ത് ഏർപ്പാടാക്കിയ ഒരു കൂലിപ്പടയെ ആ രാജ്യത്ത് നുഴഞ്ഞു കയറ്റി അവരെ ഉപയോഗിച്ച് ആ സമരങ്ങളിൽ കുറേ ജനങ്ങളെ വെടിവെച്ചു കൊന്നൊടുക്കും ഇതിനെതിരെ ഭരണകൂടം പ്രതികരിക്കുമ്പോൾ ഈ സംഭവത്തെ വളച്ചൊടിച്ച് അമേരിക്കയടങ്ങുന്ന വെസ്റ്റേൺ മാധ്യമങ്ങളിൽ ആ രാജ്യത്തെ ഭരണാധികാരി അവരുടെ നാട്ടിലെ പാവം ജനങ്ങളെ ക്രൂരമായി കൊന്നൊടുക്കുന്നുവെന്ന് പ്രചരിപ്പിക്കാൻ തുടങ്ങും. പിന്നെ അടുത്ത ഘട്ടം, അമേരിക്കൻ പ്രസിഡന്റ്‌ പത്രസമ്മേളനത്തിൽ ആ രാജ്യത്തെ ജനങ്ങളെ ആ സ്വേച്ഛാധിപതിയായ ഭരണാധികാരിയുടെ പക്കൽ നിന്നും രക്ഷിക്കുമെന്ന് പ്രഖ്യാപിക്കുന്നു. പക്ഷെ ഇതിലെ സത്യാവസ്ഥ അറിയാത്ത മാധ്യമങ്ങളാൽ ബ്രെയിൻവാഷ് ചെയ്തെടുത്ത അമേരിക്കൻ പട്ടാളത്തെ അവർ അവിടേക്ക് യുദ്ധത്തിനയച്ച് ആ പട്ടാളത്തെ ഉപയോഗിച്ച് തന്നെ അവർ ആ ഭരണാധികാരിയെ ഉന്മൂലനം ചെയ്യും. ശേഷം അവിടെ അവരുടെ ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവ ഭരണാധികാരിയും ഭരണകൂടത്തെയും സ്ഥാപിക്കും. ഇത് തന്നെയാണ് അഫ്‌ഗാനിസ്ഥാൻ, ഇറാഖ്, ലിബിയ ഇവിടെയൊക്കെ സംഭവിച്ചതും നിലവിൽ സിറിയയിൽ സംഭവിച്ചു കൊണ്ടിരിക്കുന്നതും.

ISIS, മുജാഹിദീൻ തുടങ്ങി പല തീവ്രവാദ സംഘടനകളും യഥാർത്ഥത്തിൽ അമേരിക്കയുടെ സൃഷ്ടികളാണ്. പ്രധാനമായും സുന്നി രാജ്യങ്ങളിൽ നിന്നുമായിരിക്കും ഈ തീവ്രവാദ സംഘടനകളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുക. ഒരു ദിവസത്തിന് 100 ഡോളർ എന്ന നിരക്കുകളിലായിരിക്കും ഇവർക്കുള്ള  വേതനം. നിലവിൽ ഇറാനിൽ ഗവണ്മെന്റിനെതിരെ ഒരു സമരം ഇതിനകം തന്നെ തുടക്കം കുറിച്ചിട്ടുണ്ട്. ഇങ്ങനൊരു വാർത്ത കേൾക്കുമ്പോൾ തന്നെ നിങ്ങൾക്ക് കാര്യങ്ങൾ ബുദ്ധിയിൽ ഉദിക്കണം, അടുത്തടുത്തതായി നടക്കാൻ പോകുന്ന കാര്യങ്ങളും വ്യത്യസ്തമാവില്ല. അടുത്ത് നടക്കാൻ പോകുന്ന പല  സമരങ്ങളിലും നിരവധിപേർ കൊല്ലപ്പെട്ടേക്കാം, ആ പഴി മൊത്തം വെസ്റ്റേൺ മാധ്യമങ്ങൾ നേരെ കൊണ്ടിടുക ഇറാൻ ഭരണാധികാരിയുടെ തലയിലായിരിക്കും. തുടർന്ന് വെസ്റ്റേൺ മാധ്യമങ്ങൾ അയാളെ സ്വേച്ഛാധിപതിയായ ഒരു ഹിറ്റ്ലറെപ്പോലെ ചിത്രീകരിക്കാൻ തുടങ്ങും. ഇത് കണ്ണുമടച്ചു വിശ്വസിക്കുന്ന കുറേ അമേരിക്കൻ പട്ടാളക്കാരെ  don't നാട്ടുകാരെ രക്ഷിക്കാനെന്ന വ്യാജേന അവിടേക്ക് യുദ്ധത്തിനയക്കുകയും അവരെ വച്ചു തന്നെ ആ ഭരണാധികാരിയെ കൊലപ്പെടുത്തുകയും ചെയ്യും. ഇറാന് ഇങ്ങനെ സംഭവിച്ചാൽ അതിനെതിരെ റഷ്യയും ചൈനയും യുദ്ധം പ്രഖ്യാപിക്കുന്നതോടെയായിരിക്കും മൂന്നാം ലോകമഹായുദ്ധം ആരംഭിക്കുക.


Author : UNKNOWN

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് “കരിന്തണ്ടന്‍” ?

മൈസൂർ മല്ലിഗെ അഥവാ Jasmine of Mysore

കുറ്റിപ്പുറം പാലം ഓര്‍മകളിലേക്ക് ഒരു അന്വേഷണം