മോസ്കോ: ഭാരതീയര് യതിയെന്നും പാശ്ചാത്യര് ബിഗ്ഫൂട്ട് എന്നും വിളിക്കുന്ന ഭീമന് ഹിമമനുഷ്യന് സാങ്കല്പ്പിക കഥാപാത്രമാണെന്നത് പഴങ്കഥയാകുന്നു. യതിയുടെ സാന്നിധ്യം തെളിയിക്കുന്ന രേഖകളുമായി റഷ്യക്കാരായ ഒരു സംഘം ഗവേഷകരാണ് രംഗത്തെത്തിയിരിക്കുന്നത്.റഷ്യയിലെ കെമറോവ പ്രവിശ്യയിലുള്ള ഫോറിയ മലനിരകളില് താമസിക്കുന്നവര് ഏഴടിയിലധികം ഉയരമുള്ള മഞ്ഞുജീവി വളര്ത്തുമൃഗങ്ങളെ പിടിച്ചുകൊണ്ടുപോകുന്നുവെന്ന് നിരന്തരം പരാതിയുയര്ത്തിയ സാഹചര്യത്തിലാണ് നരവംശ ശാസ്ത്രജ്ഞനായ ഇഗോര് ബര്സ്താപിന്റെ നേതൃത്വത്തിലുള്ള ഗവേഷക സംഘം ഷോറിയ മലനിരകളിലെത്തിയത്. തുടര്ന്ന് ഇവര് നടത്തിയ അന്വേഷണത്തില് യതി താമസിച്ചിരുന്നുവെന്ന് കരുതപ്പെടുന്ന ഗുഹയും ഇതിന്റെ കൂറ്റന്കാല്പ്പാടുകളും രോമങ്ങളും കണ്ടെത്തുകയായിരുന്നു. നിയാണ്ടര്ത്താല് മനുഷ്യനില്നിന്നും ആധുനിക മനുഷ്യനിലേക്കുള്ള പ്രവാഹത്തിനിടയില് വേര്പിരിഞ്ഞ ഒരു കണ്ണിയാണ് യതിയെന്ന് ഡോ.ഇഗോര് അഭിപ്രായപ്പെടുന്നു. ഹിമ മനുഷ്യനെ സംബന്ധിച്ചുള്ള ഗവേഷണങ്ങള്ക്കായി റഷ്യന് സര്ക്കാര് സംഘത്തിന് ധനസഹായവും നല്കിയിരുന്നു. രോമാവൃതമായ കുറുകിയ കഴുത്തുമുള്ള നീണ്ട കരങ്ങളുമുള്ള ഭീമനാണ് യതിയെന്ന് ഗവേഷകര് പറയുന്ന...