Bretton Woods Conference രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം 1944-ൽ അമേരിക്കയിൽ ബ്രെറ്റൺ വുഡ്സിൽ United Nations Monetary and Financial Conference എന്നൊരു സമ്മേളനം നടന്നു (Bretton Woods Conference). ആ സമ്മേളനത്തിൽ അമേരിക്കൻ ഡോളറിനെ വേൾഡ് റിസർവ് കറൻസിയായി പ്രഖ്യാപിക്കുകയുണ്ടായി. ലോകരാജ്യങ്ങൾക്ക് പൊതുവായി ഒരു കറൻസി എന്നതാണ് വേൾഡ് റിസർവ് കറൻസി എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. അക്കാലത്ത് ലോക-ത്തിലെ 80% സ്വർണ്ണവും അമേരിക്കയുടെ പക്കലുണ്ടായിരുന്നു. അതുകൊണ്ട് അമേരിക്ക ഡോളർ അച്ചടിച്ചിരുന്നത് സ്വർണത്തിന്റെ മൂല്യത്തെ അടിസ്ഥാന -മാക്കിയായിരുന്നു. 35 ഡോളറിന് ഒരു ഔൺസ് സ്വർണ്ണം എന്ന നിരക്കി-ലായിരുന്നു അമേരിക്ക ഡോളർ അച്ചടിച്ചിരുന്നത്. ബ്രെറ്റൺ വുഡ്‌സ് എഗ്രിമെന്റ് പ്രകാരം അമേരിക്ക അവരുടെ പക്കലുള്ള സ്വർണ്ണത്തെക്കാൾ കൂടുതൽ ഡോളർ അച്ചടിക്കില്ലെന്ന വിശ്വാസത്തിൽ പല ലോകരാജ്യങ്ങളും ആ ഉടമ്പടിയിൽ ഒപ്പുവെച്ചു. പക്ഷെ 1960 കളിലെ വിയറ്റ്നാം യുദ്ധത്തിലെ അളവറ്റ ചെലവുകൾക്കായി അമേരിക്ക രഹസ്യമായി അവരുടെ പക്കലുള്ള സ്വർണ്ണത്തിന്റെ അളവി-നേക്കാൾ കൂടുതൽ ഡോളർ നോട്ടുകൾ അച്ചടിക്കാൻ തുടങ്ങ...