പോസ്റ്റുകള്‍

present India എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

പിൻകോഡുകൾക്ക് പിന്നിലുള്ള കഥ

ഇമേജ്
രാജ്യത്തുള്ള പോസ്റ്റ് ഓഫീസുകൾ തിരിച്ചറിയാൻ ഇന്ത്യൻ പോസ്റ്റൽ സർവ്വീസ് 1972 ഓഗസ്റ്റ് 15 ന് പിൻകോഡ് സംവിധാനം നിലവിൽ വരുത്തി. പോസ്റ്റൽ ഇൻഡക്സ് നമ്പർ എന്നതാണ് ഇതിന്റെ പൂർണ്ണ രൂപം. കമ്മ്യൂണിക്കേഷൻ മന്ത്രാലയത്തിലെ അന്നത്തെ അഡിഷണൽ സെക്രട്ടറി ആയിരുന്ന ശ്രീറാം ബിക്കാജി വേലങ്കറാണ് ഇന്ത്യന്‍ പിന്‍കോഡിന്റെ ഉപഞ്ജാതാവ് . ഈ ഒരു സംവിധാനം നിലവിൽ വരുന്നതിന് മുന്നേ "വഴി" എന്നാണ് സ്ഥലം അറിയുവാൻ ചേർത്തിരുന്നത്. അതായത് കലൂർ, കൊച്ചി വഴി എന്നാണ് കത്തുകളിൽ എഴുതിയിരുന്നത്. പിൻകോഡിലെ അക്കങ്ങൾ എന്താണ് സൂചിപ്പിക്കുന്നത്? Postal Index Number പിന്‍കോഡിലെ ആദ്യത്തെ അക്കം പ്രദേശത്തിനെ സൂചിപ്പിക്കുന്നു. ഇന്ത്യയില്‍ ആകെ ഒമ്പത് പിന്‍ പ്രദേശങ്ങളാണുള്ളത്. അതില്‍ എട്ടെണ്ണം ഭൂമിശാസ്ത്രപരമായ പ്രദേശങ്ങളേയും ഒരെണ്ണം ആര്‍മി പോസ്റ്റല്‍ സര്‍വീസിനേയും സൂചിപ്പിക്കുന്നു. 1 - ഡെല്‍ഹി, ഹരിയാന, പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ജമ്മു-കശ്മീര്‍, ചണ്ഢീഗഡ് 2 - ഉത്തര്‍ പ്രദേശ്, ഉത്തരാഖണ്ഡ് 3 - രാജസ്ഥാന്‍, ഗുജറാത്ത്, ദാമന്‍ & ദിയു, ദാദ്ര & നാഗര്‍ ഹവേലി 4 - ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗോവ 5 - ആന

"റോ" യും ബംഗ്ലാദേശ് വിമോചനവും.

ഇമേജ്
സെപ്റ്റംബർ 21, "റോ" സ്ഥാപന ദിനം . ================================== ഡിസംബർ 14, 1971 . ഹാഷിംപുരയിലെയും ഗുവഹാത്തിയിലെയും ഇന്ത്യൻ വ്യോമസേനാ താവളത്തിൽ ഒരു സന്ദേശമെത്തി. ധാക്കയിലെ പ്രതിരോധപരമായി യാതൊരു പ്രാധാന്യവും ഇല്ലാതിരുന്ന നഗരമധ്യത്തിലുള്ള ഒരു കൊളോണിയൽ കെട്ടിടം ഉടൻ തന്നെ ലക്ഷ്യം വയ്ക്കണം. ഇന്ത്യൻ വ്യോമത്താവളങ്ങളിൽ നിന്നുയർന്ന മിഗ് 21 വിമാനങ്ങൾ ധാക്കയിലെ ആ കെട്ടിടം ബോംബുകൾ വർഷിച്ചു തരിപ്പണമാക്കി. ബോംബുകൾ വീഴുന്ന സമയത്തു കിഴക്കൻ പാക്കിസ്ഥാൻറെ കാബിനെറ്റ്, യുദ്ധത്തിൽ കീഴടങ്ങൽ ഒഴിവാക്കാൻ വേണ്ട നടപടികളെ കുറിച്ചു ചർച്ച ചെയ്യാൻ അടിയന്തിരമായി വിളിച്ചു ചേർത്ത മീറ്റിങ് നടക്കുകയായിരുന്നു ആ കെട്ടിടത്തിൽ. ആക്രമണത്തിൽ നിന്നും കിഴക്കൻ പാക്കിസ്ഥാൻ മേധാവിയായിരുന്ന എം എം എം മാലിക്കും കൂടെയുണ്ടായിരുന്നവരും തലനാരിഴക്ക് രക്ഷപെട്ടു വെങ്കിലും അധികം താമസിയാതെ മാലിക് തൻറെ രാജി സമർപ്പിച്ചു. രണ്ടു ദിവസം കൂടി കഴിഞ്ഞപ്പോൾ പാക്കിസ്ഥാൻ നിരുപാധികം ഭാരത സൈന്യത്തിന് മുൻപിൽ കീഴടങ്ങി. കുറച്ചു കാലത്തേക്കെങ്കിലും പ്രതിരോധ ഗവേഷകരെയും ചരിത്രകാരന്മാരെയും കുഴക്കിയിരുന്ന ചോദ്യമായിരുന്നു പാക്കിസ്

മുത്തലാഖും ഇന്ത്യയും ചരിത്രവും

■ നിരോധിച്ചത് - സുപ്രീം കോടതി Aug 22-2017 ■എന്താണ് തലാഖ് ? ☆ ഒരു അറബി പദമാണ് തലാഖ് ☆ ഒരു മുസ്ലീം സമുദായത്തില്‍ പെട്ട വ്യക്തി തന്‍റെ ഭാര്യയെ '' ഞാന്‍ നിന്നെ വിവാഹ മോചനം ചെയ്തിരിക്കുന്നു '' എന്ന് മൂന്ന് തവണ ആവര്‍ത്തിച്ചു പറയുന്നതിലൂടെ ദാമ്പത്യ ബന്ധം അവസാനിപ്പിക്കുന്നതിനെ മുത്തലാഖ് എന്നു പറയുന്നു ■ഇസ്ലാം ആചാരപ്രകാരം ഒരു പുരുഷന്‍ തന്‍റെഭാര്യയെ വിവാഹമോചനം ചെയ്യും മുന്‍പ് തങ്ങള്‍ തമ്മിലുള്ള പ്രശ്നം മുതിര്‍ന്നവരേയും മറ്റും അറിയിക്കേണ്ടതും അനുരഞ്ജനത്തിന് ശ്രമിക്കേണ്ടതുമാണ് . ഇതിനു ശേഷം വൈവാഹിക ബന്ധം തുടരാന്‍ സാധ്യമല്ലെങ്കില്‍ മൂന്ന് മാസം കാലാവധിക്ക് ശേഷമാണ് മൊഴി ചൊല്ലേണ്ടത് . ആദ്യ തവണ മൊഴി ചൊല്ലിയിരുന്ന ശേഷം ഒരു മാസം കാത്തിരുന്ന് രണ്ടാം തവണ മൊഴി ചൊല്ലും ,തുടര്‍ന്ന് ഒരു മാസത്തിനു ശേഷം മൂന്നാം തവണ മൊഴി ചൊല്ലാം . പക്ഷേ ദമ്പതികള്‍ ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചാല്‍ ആദ്യത്തെ തലാഖ് അസാധുവാകും . ഈ കാലയളവില്‍ ഭാര്യക്ക് ഭര്‍ത്താവിന്‍റ് വീട്ടില്‍ താമസിക്കാനും കഴിയും. എന്നാല്‍ ഭാര്യാഭര്‍തൃബന്ധം പുലര്‍ത്താന്‍ പാടുള്ളതല്ല.പക്ഷേ മുത്തലാഖ് ഈ നിബന്ധനകള്‍ പാലിക്കാതെ ഒരേ സമയം മൂന്ന് ത

റെഡ് സ്ട്രീറ്റ് : ഇന്ത്യയുടെ ചുവന്ന തെരുവ് - PART-2

ഇമേജ്
ഇന്ത്യയുടെ ആത്മീയ തലസ്ഥാനം, വിശുദ്ധ നഗരം, പുണ്യപാവനമായ ഗംഗ നദീതീരത്തെ സാംസ്കാരിക നഗരം എന്നിങ്ങനെ വാരാണാസിക്ക് വിശേഷണങ്ങൾ അനവധിയുണ്ട്. എന്നാൽ ഇപ്പോൾ ഈ മഹത്വപൂര്ണമായ നഗരത്തിന് വിശുദ്ധവേശ്യാലയം എന്ന പേര് കൂടി നൽകേണ്ടിയിരിക്കുന്നു. പുണ്യവും പാപവും ഒരേ നഗരത്തിൽ വസിക്കുമ്പോൾ ഉണ്ടാകുന്ന വൈരുദ്ധ്യം ഇപ്പോൾ  വാരാണാസിക്ക് സ്വന്തം. ഗുഡിയ എന്ന ഡോക്യുമെന്ററി കാമഭ്രാന്തൻമാരുടെ കൈകളിലെ പാവക്കുട്ടിയായി മാറുന്ന വാരണാസിയിലെ പെൺകുട്ടികളുടെ ജീവിതത്തെ ലോകത്തിന് മുന്നിൽ തുറന്നു കാണിക്കുകയാണ്. ബ്ലഷ് ഒർജിനൽസ് അവതരിപ്പിക്കുന്ന ഈ യഥാർത്ഥ വെളിപ്പെടുത്തലുകൾ മാംസക്കച്ചവടക്കാർക്ക് അടിയുറവ് വെച്ച പിഞ്ചോമനകളുടെയും പെൺകുട്ടികളുടെയും ജീവിതമാണ് . ജനിച്ചു വീഴുന്ന കുഞ്ഞുങ്ങളെ ചോരയുടെ മനം മാറുന്നതിന് മുൻപ് തന്നെ കൊണ്ട് വന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ഇരയാക്കുകയും ഹോർമോൺ കുത്തിവെച്ച് അവരുടെ ബുദ്ധി നശിപ്പിച്ച് വെറും ലൈംഗീക ഉപകാരണങ്ങളാക്കി മാറ്റുകയും ചെയ്യുന്നു.കൈയൂക്കുള്ളവൻ കാര്യക്കാരൻ എന്നാണല്ലോ? ഈ കാമഭ്രാന്തൻമാരുടെ കൈയൂക്കിന് മുന്നിൽ ഈ കുട്ടികളുടെ മാതാപിതാക്കളും പോലീസുകാരും നിസഹായരായി നിൽക്കുകയാണ്. ഇന്ത്യയ

റെഡ് സ്ട്രീറ്റ് : ഇന്ത്യയുടെ ചുവന്ന തെരുവ് - PART-1

ഇമേജ്
പ്രണയമാണ് യാത്രയോട് സമയം രാത്രി 11 മണി, ഇനി ഒരിക്കലും ഈ മണ്ണിലേക്കില്ല, ഹൃദയം തകരുന്നത് പോലെ, നെഞ്ചിൻ കൂടിനകത്ത്‌ ആരോ ശക്തമായി മര്ധിക്കുന്നത് പോലെ ചൗധരിയുടെ ടാക്സി ഇന്ത്യയുടെ ആ ചുവന്ന തെരുവോരത്തിലൂടെ നീങ്ങി കൊണ്ടേ ഇരുന്നു. കണ്ണ് നിറയുന്നുണ്ട് , ശരീരമാകെ ഒരു തരിപ്പ്. ചൗധരി എന്തൊക്കയോ വിവരിക്കുന്നുണ്ട് ഒന്നും കേൾക്കാൻ ഞാൻ കൂട്ടാക്കിയില്ല, എന്റെ കണ്ണുകൾ ആ തെരുവോരത്തെ വലയം വെച്ചു. ഒരായിരം കെട്ടിടങ്ങൾ തിങ്ങി നിൽക്കുന്നു, എല്ലാ കെട്ടിടങ്ങൾളും മുഷിഞ്ഞിരിക്കുന്നു അഴുക് പറ്റി പിടിച്ചിരിക്കുന്നു, മഞ്ഞ നിറമാണ് മിക്കതിനും. അടി വസ്ത്രങ്ങളും മറ്റും ഉണ്ണാക്കനായി കെട്ടിടങ്ങളുടെ ജനാലയിലും, മറ്റും തൂക്കിയിട്ടിരിക്കുന്നു. സ്ട്രീറ്റ് ലൈറ്റിന്റെ മഞ്ഞ പ്രകാശത്തെ കീറി മുറിച്ചു കൊണ്ട് ചൗധരി വളയം തിരിച്ചു കൊണ്ടേ ഇരുന്നു. എങ്ങും പുകയും പൊടിയും, വണ്ടികളുടെ ഹോർണടി ശബ്ദവും, വഴി വീഥികളിൽ നിന്നുമുള്ള ഒച്ചയേറിയ സംഭാഷണങ്ങളാലും അന്തരീക്ഷം ആകെ ശബ്ദ നിബിഡമാണ്. എങ്ങും കൊച്ചു കടകളും, വഴി വാണിഭക്കാരും, അതിൽ പ്രധാനികൾ പാനിപൂരി വില്പനക്കാരും, പാൻ വാലകളുമാണ് . എങ്ങു നിന്നോ നേർത്ത ശബ്ദത്തിൽ പഴയ കാല ഹിന്ദി പാട്ടുകൾ ഒഴു