Adolf Hitler ലോകത്തിലെ ഏറ്റവും വലിയ ഫാസിസ്റ്റ് ആയ ഹിറ്റ്ലറിന്റെ ക്രൂരതയുടെ മുഖം എല്ലാവര്ക്കും അറിയാം. എന്നാല് ഹിറ്റ്‌ലറിനെ കുറിച്ച് അ ധികമാര്ക്കും അറിയാത്ത പത്ത് കാര്യങ്ങളിതാ 1. 1939 ല് ഹിറ്റ്ലർ സമാധാനത്തിനുള്ള നോബൽ പ്രൈസിന് നാമ നിർദ്ദേശം ചെയ്യപ്പെട്ടിരുന്നു ബ്രാന്റ് എന്ന സ്വീഡിഷ് പാലമെന്‍റ് അംഗമാണ് ഹിറ്റ്ലറിനെ നാമനിര്ദ്ദേശം നടത്തിയത്. ആന്റി ഫാസിസ്റ്റ് ആയ അദ്ദേഹം ഒരു തമാശയായാണ് ഹിറ്റ്ലറിന്റെ പേര് നിർദ്ദേശിച്ചത്. എന്നാല് നിര്ദ്ദേശം നോബല് കമ്മിറ്റി അംഗീകാരത്തിനായുള്ളവരുടെ പട്ടികയിലേക്ക് ഹിറ്റ്ലറിന്റെ പേരും സ്വീകരിച്ചു. 2. ഹിറ്റ്ലറിന്റെ ആദ്യ പ്രണയം ഒരു ജൂതസ്ത്രീയോടായിരുന്നു പക്ഷെ പേടി കാരണം ഒരിക്കല് പോലും അവരോട് അത് തുറന്ന് പറയാന് ഹിറ്റ്ലറിന് സാധിച്ചിരുന്നില്ല. വെറും പതിനാറ് വയസ്സുണ്ടായിരുന്ന ഹിറ്റ്ലര് അന്ന് നിരവധി പ്രണയ കവിതകള് എഴുതുമായിരുന്നു . പ്രണയ നൈരാശ്യം കാരണം ആത്മഹത്യയെ കുറിച്ച് പോലും ഹിറ്റ്ലർ ചിന്തിച്ചിരുന്നു. 3. ഹിറ്റ്ലര് തന്റെ സേനാംഗങ്ങള്ക്ക് ലൈംഗിക കളിപ്പാട്ടങ്ങള് നല...