ഹോമി ജെഹാംഗീർ ഭാഭ പത്തൊൻപത് ഇരുപത് നൂറ്റാണ്ടുകളിൽ ഭാരതം ജന്മം നൽകിയ ശാസ്ത്ര പ്രതിഭകൾ അനവധിയാണ് ..ശ്രീനിവാസ രാമാനുജൻ, ജഗദീഷ് ചന്ദ്രബോസ്, സുബ്രമണ്യം ചന്ദ്രശേഖർ ,വിക്രം സാരാഭായ് ,സി .വി.രാമൻ, ഇസിജി സുദർശൻ അങ്ങിനെ ധാരാളം .... പക്ഷേ ,ഈ മഹാരഥന്മാരുടെ പ്രതിഭയുടെ ഫലം രുചിക്കാനൊ, വേണ്ട രീതിയിൽ അത് പ്രയോജനപ്പെടുത്താനോ നമുക്ക് കഴിഞ്ഞില്ല .....സുബ്രമണ്യം ചന്ദ്രശേഖരിനെയും , ഹര ഗോവിന്ദ് ഖുരാനയെയും അമേരിക്ക സ്വന്തമാക്കി ... അവരുടെ നോബൽ സമ്മാനങ്ങൾ, അമേരിക്കയുടെ അക്കൌണ്ടിൽ ചേർക്കപ്പെട്ടു.... നോബൽ സമ്മാന നിർണയത്തിൽ, അമേരിക്കക്ക് സ്വാധീനം ഉണ്ടാകുന്നതിനു മുൻപായത് കൊണ്ട് സി.വി.രാമന് ഫിസിക്സിനുള്ള സമ്മാനം കിട്ടി... ടാകിയോനുകളുടെ ഗവേഷണത്തിൽ നിർണായക മുന്നെറ്റം നടത്തിയ ജോർജ് സുദർശന്, അമേരിക്കൻ പൌരത്വം സ്വീകരിക്കാതിരുന്നത് കൊണ്ട് മാത്രം നോബൽ നിഷേധിക്കപ്പെട്ടു. അതുപോലെ ,നമുക്ക് നിഷേധിക്കപ്പെട്ട ഒരു ശാസ്ത്ര നോബൽ സമ്മാനമാണ് ഹോമി ജഹാംഗീർ ഭാഭയുടെത്. മാത്രവുമല്ല, ഇന്നും അജ്ഞാതമായി തുടരുന്ന, മറ്റൊരു ദുരൂഹ മരണത്തിലെ ദുരന്തനായകനായി ആ ജീനിയസ് നമ്മെ വേട്ടയാടുന്നു... സമ്പന...