പോസ്റ്റുകള്‍

flying saucer എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

പറക്കും തളിക കെട്ടുകഥയോ അതോ യാഥാർത്ഥ്യമോ ?

ഇമേജ്
പറക്കും തളിക എന്നാൽ അന്യഗ്രഹ ജീവികൾ ഭൂമി ന്ദർശിക്കുവാൻ വരുന്നതാണെന്നാണ് പണ്ട് മുതലുള്ള വിശ്വാസം. ഇന്ത്യൻ, ഈജിപ്ഷ്യവ് ഗ്രീക്ക് പുരാണങ്ങളിലെല്ലാം ഈ പറക്കും തളികകളെപ്പറ്റിയുള്ള പരാമർശങ്ങൾ കാണാം. ഒന്നും രണ്ടും ലോക മഹാ യുദ്ധങ്ങളിൽ ധാരാളം പൈലറ്റ്മാർ തങ്ങളുടെ വിമാനത്തെ പറക്കും തളികകൾ അനുധാവനം ചെയ്തതായി രേഖപ്പെടുത്തിയിട്ടുണ്ട്. ബഹിരാകാശ യാത്രികർ പലരും ഇത് വളരെ വ്യക്തതയോടെ പരാമർശിച്ചിട്ടുണ്ട്. യഥാർത്ഥത്തിൽ അന്യഗ്രഹ ജീവികളുണ്ടോ ? സഹസാബ്ദങ്ങൾ പഴക്കമുള്ള വിശ്വാസമാണ് അന്യഗ്രഹത്തിൽ നിന്നും ജീവജാലങ്ങൾ ഭൂമിയിൽ സന്ദർശിക്കുന്നുവെന്നുള്ളത്. അവരുടെ വാഹനത്തിന് പറക്കും തളികകൾ എന്ന് പേരും നൽകി. പാശ്ചാത്യർ ഇതിനെ അൺ ഐഡന്റിഫൈഡ് ഫ്‌ളൈയിങ് ഒബ്ജറ്റ് (യുഎഫ്ഒ) എന്ന് നാമകരണം ചെയ്തു. ആദിയും അന്തവുമില്ലാതെ അനന്ത കോടി പ്രകാശ വർഷങ്ങൾക്കകലേക്ക് വ്യാപിച്ചു കിടക്കുന്ന താരാപഥങ്ങൾ. അവിടെ ഒളി മിന്നുന്ന നക്ഷത്രങ്ങളിൽ പലതിനും സൂര്യനെപ്പോലെ ഭ്രമണം ചെയ്യുന്ന ഗ്രഹങ്ങളുമുണ്ട് അവയിലെവിടെയെങ്കിലും ജീവനുണ്ടോ ? മനുഷ്യന്റെ അന്വേഷണ പരമ്പര തുടർന്ന് കൊണ്ടേയിരിക്കുന്നു. പറക്കും തളികകൾ ചരിത്രാതീത കാലം തൊട്ടുള്ള ഒരു വിശ്വാസവും സങ