പതിറ്റാണ്ടുകളായി സത്യാന്വേഷികളെ അലട്ടുന്ന ഇന്ത്യയിലെ ചില നിഗൂഢതകള്‍. കാലങ്ങളായി ശാസ്ത്രത്തിന് കൃത്യമായി ഉത്തരം നല്‍കാനാവാത്ത രഹസ്യകെട്ടുകള്‍. അത്തരത്തില്‍ നിരവധി തലച്ചോറുകളെ ചിന്തിപ്പിച്ച ചില ചുരുളഴിയാത്ത രഹസ്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. ************************************************************************************************************************************************** ************************************************* ************************************ 1. സുഭാഷ് ചന്ദ്ര ബോസിന്റെ തിരോധാനം ഇന്ത്യയുടെ സ്വാതന്ത്രസമര പോരാട്ടങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ച നേതാജിയുടെ കാണാതാകലും,മരണവും വിമാന അപകടവും എല്ലാം സംശയത്തിന്റെ നിഴലിലാണ്. എന്താണ് ചരിത്രത്തില്‍ സംഭവിച്ചതെന്ന് ഇന്നും ചോദ്യചിഹ്നമാണ്. വിമാന അപകടത്തില്‍ ബോസ് കൊല്ലപ്പെട്ടിരുന്നില്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന രേഖകള്‍ സൂചിപ്പിക്കുന്നത്. കൈപ്പട-യിലെഴുതിയ ആത്മകഥയും നേതാജിക്ക് ഉണ്ടായിരുന്നു വെന്നും ചെക് സ്ത്രീയില്‍ ഒരു മകളും ജനിച്ചിരുന്നു വെന്നും ഒരു കത്ത് സൂചിപ്പിക്കുന്നു 2. ജടിംഗയിലെ പക്ഷികളുടെ ആത്...