പോസ്റ്റുകള്‍

Red street എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

റെഡ് സ്ട്രീറ്റ് : ഇന്ത്യയുടെ ചുവന്ന തെരുവ് - PART-2

ഇമേജ്
ഇന്ത്യയുടെ ആത്മീയ തലസ്ഥാനം, വിശുദ്ധ നഗരം, പുണ്യപാവനമായ ഗംഗ നദീതീരത്തെ സാംസ്കാരിക നഗരം എന്നിങ്ങനെ വാരാണാസിക്ക് വിശേഷണങ്ങൾ അനവധിയുണ്ട്. എന്നാൽ ഇപ്പോൾ ഈ മഹത്വപൂര്ണമായ നഗരത്തിന് വിശുദ്ധവേശ്യാലയം എന്ന പേര് കൂടി നൽകേണ്ടിയിരിക്കുന്നു. പുണ്യവും പാപവും ഒരേ നഗരത്തിൽ വസിക്കുമ്പോൾ ഉണ്ടാകുന്ന വൈരുദ്ധ്യം ഇപ്പോൾ  വാരാണാസിക്ക് സ്വന്തം. ഗുഡിയ എന്ന ഡോക്യുമെന്ററി കാമഭ്രാന്തൻമാരുടെ കൈകളിലെ പാവക്കുട്ടിയായി മാറുന്ന വാരണാസിയിലെ പെൺകുട്ടികളുടെ ജീവിതത്തെ ലോകത്തിന് മുന്നിൽ തുറന്നു കാണിക്കുകയാണ്. ബ്ലഷ് ഒർജിനൽസ് അവതരിപ്പിക്കുന്ന ഈ യഥാർത്ഥ വെളിപ്പെടുത്തലുകൾ മാംസക്കച്ചവടക്കാർക്ക് അടിയുറവ് വെച്ച പിഞ്ചോമനകളുടെയും പെൺകുട്ടികളുടെയും ജീവിതമാണ് . ജനിച്ചു വീഴുന്ന കുഞ്ഞുങ്ങളെ ചോരയുടെ മനം മാറുന്നതിന് മുൻപ് തന്നെ കൊണ്ട് വന്ന് കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയും ഇരയാക്കുകയും ഹോർമോൺ കുത്തിവെച്ച് അവരുടെ ബുദ്ധി നശിപ്പിച്ച് വെറും ലൈംഗീക ഉപകാരണങ്ങളാക്കി മാറ്റുകയും ചെയ്യുന്നു.കൈയൂക്കുള്ളവൻ കാര്യക്കാരൻ എന്നാണല്ലോ? ഈ കാമഭ്രാന്തൻമാരുടെ കൈയൂക്കിന് മുന്നിൽ ഈ കുട്ടികളുടെ മാതാപിതാക്കളും പോലീസുകാരും നിസഹായരായി നിൽക്കുകയാണ്. ഇന്ത്യയ

റെഡ് സ്ട്രീറ്റ് : ഇന്ത്യയുടെ ചുവന്ന തെരുവ് - PART-1

ഇമേജ്
പ്രണയമാണ് യാത്രയോട് സമയം രാത്രി 11 മണി, ഇനി ഒരിക്കലും ഈ മണ്ണിലേക്കില്ല, ഹൃദയം തകരുന്നത് പോലെ, നെഞ്ചിൻ കൂടിനകത്ത്‌ ആരോ ശക്തമായി മര്ധിക്കുന്നത് പോലെ ചൗധരിയുടെ ടാക്സി ഇന്ത്യയുടെ ആ ചുവന്ന തെരുവോരത്തിലൂടെ നീങ്ങി കൊണ്ടേ ഇരുന്നു. കണ്ണ് നിറയുന്നുണ്ട് , ശരീരമാകെ ഒരു തരിപ്പ്. ചൗധരി എന്തൊക്കയോ വിവരിക്കുന്നുണ്ട് ഒന്നും കേൾക്കാൻ ഞാൻ കൂട്ടാക്കിയില്ല, എന്റെ കണ്ണുകൾ ആ തെരുവോരത്തെ വലയം വെച്ചു. ഒരായിരം കെട്ടിടങ്ങൾ തിങ്ങി നിൽക്കുന്നു, എല്ലാ കെട്ടിടങ്ങൾളും മുഷിഞ്ഞിരിക്കുന്നു അഴുക് പറ്റി പിടിച്ചിരിക്കുന്നു, മഞ്ഞ നിറമാണ് മിക്കതിനും. അടി വസ്ത്രങ്ങളും മറ്റും ഉണ്ണാക്കനായി കെട്ടിടങ്ങളുടെ ജനാലയിലും, മറ്റും തൂക്കിയിട്ടിരിക്കുന്നു. സ്ട്രീറ്റ് ലൈറ്റിന്റെ മഞ്ഞ പ്രകാശത്തെ കീറി മുറിച്ചു കൊണ്ട് ചൗധരി വളയം തിരിച്ചു കൊണ്ടേ ഇരുന്നു. എങ്ങും പുകയും പൊടിയും, വണ്ടികളുടെ ഹോർണടി ശബ്ദവും, വഴി വീഥികളിൽ നിന്നുമുള്ള ഒച്ചയേറിയ സംഭാഷണങ്ങളാലും അന്തരീക്ഷം ആകെ ശബ്ദ നിബിഡമാണ്. എങ്ങും കൊച്ചു കടകളും, വഴി വാണിഭക്കാരും, അതിൽ പ്രധാനികൾ പാനിപൂരി വില്പനക്കാരും, പാൻ വാലകളുമാണ് . എങ്ങു നിന്നോ നേർത്ത ശബ്ദത്തിൽ പഴയ കാല ഹിന്ദി പാട്ടുകൾ ഒഴു