പോസ്റ്റുകള്‍

ജൂലൈ, 2017 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

തീരത്തടിയുന്ന മഞ്ഞു പന്തുകൾ; അപൂർവ്വം ഈ പ്രതിഭാസം

ഇമേജ്
വടക്കേ അമേരിക്കയിലെ മഹാതടാകങ്ങളെന്നറിയപ്പെടുന്ന അഞ്ചു തടാകങ്ങളിലൊന്നാണ് മിഷിഗൺ തടാകം. എല്ലാ വർഷവും മഞ്ഞുകാലമാകുമ്പോൾ യുഎസിലെ മിഷിഗൺ തടാകത്തിലും ഫിൻലൻഡിലെ സ്ട്രൂമി ബീച്ചിലും ഒരു അപൂർവ പ്രതിഭാസം അരങ്ങേറാറുണ്ട്. തനിയെ രൂപപ്പെടുന്ന മഞ്ഞു പന്തുകളാണ് ഇവിടുത്തെ പ്രത്യേകത. ശൈത്യകാലത്തു രൂപപ്പെടുന്ന വലിയ മഞ്ഞുപാളികൾ പൊടിഞ്ഞാണ് തീരങ്ങളിൽ മഞ്ഞു പന്തുകൾ രൂപപ്പെടുന്നത്. ആദ്യം ചെറിയ തരികളായി രൂപപ്പെടുന്ന ഇവ മറ്റു മഞ്ഞുകണങ്ങളുമായി കൂടിച്ചേർന്ന് വലിയ പന്തുകളായി തീരത്തടിയുന്നു. സ്ട്രൂമി ബീച്ചിലും സമാനമായ പ്രതിഭാസമാണ് അരങ്ങേറുന്നത്. തിരകളാണ് ഇവയ്ക്ക് ഉരുണ്ട രൂപം നൽകുന്നത്. തിരകൾക്കൊപ്പം മഞ്ഞു പന്തുകൾ തീരത്ത‌‌ണയുന്ന കാഴ്ച മനോഹരമാണ്. ഒരിഞ്ചു മുതൽ ഒരടിവരെയുള്ള മഞ്ഞു പന്തുകളാണ് ഇവിടെ രൂപംകൊള്ളുന്നത്. തീരത്തു രൂപംകൊള്ളുന്ന ഈ മഞ്ഞു പന്തുകളെ തിരകളാണ് വിവിധ ഭാഗങ്ങളിലെത്തിക്കുന്നത്.

Suspended animation

ഇമേജ്
ശരീരത്തിന്റെ ബാഹ്യമായ പ്രവർത്തങ്ങൾ പൂർണമായി നിർത്തി വെക്കുകയും, ഒഴിച്ചുകൂടാനാവാത്ത ശ്വാസോച്ച്വാസം, ഹൃദയമിടിപ്പ് എന്നീ പ്രവർത്തനങ്ങൾ  താലക്കാലികമായും നിർത്തി വച്ച് ഏതാണ്ടു മരിച്ചപോലെ കഴിയുന്നതിനെ ആണു Suspended animation എന്ന് പറയുന്നതു. അനുകൂല സാഹചര്യത്തിൽ എല്ലാ ശാരീരിക പ്രവർത്തനങ്ങളും പുനരാരംഭിക്കും. ചിലതരം ജീവികൾ സ്വാഭാവീകമായും ഇങ്ങനെ ചയ്യാറുണ്ട്. ഈയിടെയായി സോഷ്യൽ മീഡിയയിൽ വൈറലായിരുന്ന മണ്ണിനടിയിൽനിന്നു ജീവനുള്ള  മീനെ പുറത്തെടുക്കുന്നത് മിക്കവാറും കണ്ടിരിക്കുമല്ലോ. ചിലതരം മീനുകൾ, തവളകൾ, പല്ലികൾ, എട്ടുകാലികൾ ഒക്കെ ഇങ്ങനെ സ്വാഭാവീകമായും Suspended animation ഇൽ വരാറുണ്ട്. കാലാസ്ഥയെ അതിജീവിക്കാനാണ്‌ ഇങ്ങനെ ചെയ്യുന്നത്. വരൾച്ചയോ , മഞ്ഞു വീഴ്ചയോ ഒക്കെ വരുമ്പോൾ ജീവികൾ Suspended animation ഇൽ ആയിപ്പോവും. ( എല്ലാ ജീവികളും അല്ല. അതിനു കഴിവ് ആർജിച്ച ജീവി വിഭാകം മാത്രം. അല്ലാത്തവ മരിച്ചും പോകും.) ആഫ്രിക്കയിലെ ലുങ്ങ്ഫിഷ് നു 5 വർഷം വരെ വെള്ളം കൂടാതെ Suspended animation ഇൽ കഴിയുവാൻ സാധിക്കും. നമ്മുടെ നാട്ടിലെ വരാൽ / മുഴി / മുശി / കാരി എന്നൊക്കെ അറിയപ്പെടുന്ന മീനും ഇതുപോലെ കഴിയും. വരൾച്ചയിൽ

Monarch Mind Control

Monarch Mind Control എന്താണെന്ന് മുമ്പ് സൂചിപ്പിച്ചിരുന്നു. പലരും അതിനെപ്പറ്റി കൂടുതൽ അറിയാൻ താത്പര്യം കാണിച്ചിരുന്നു അതുകൊണ്ട് കൂടുതൽ വിശദമായി ഈ പോസ്റ്റിൽ പറയാം. ( ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഇന്റർനെറ്റിൽ നിന്നും ലഭിച്ച വിവരങ്ങൾ മാത്രമാണ്. ഇതൊരു ഗൗരവമുള്ള വിഷയം ആണ് Monarch Mind Control സർവൈവേഴ്സിനെ അസ്വസ്ഥരാക്കുന്ന പലതും ഇതിൽ ഉള്ളതിനാൽ ഇത് വായിക്കാതെ ഇരിക്കുക ) അമേരിക്കൻ സംഘടനയായ CIA നടപ്പിലാക്കിയ MK - Ultra പ്രോഗ്രാമിന്റെ തുടർച്ചയായി നടന്ന പ്രോജക്ട് ആണ് Monarch Mind Control . തടവുകാരേയും , മറ്റും ഭീകരമായ ടോർച്ചറിങ്ങിനും , മയക്കുമരുന്നുകൾക്കും വിധേയരാക്കി അവരുടെ മനസിന്റെ നിയന്ത്രണം ഇല്ലാതെയാക്കി അവരെ ഒരു Handler നിയന്ത്രിക്കുന്ന രീതിയാണിത്. മനുഷ്യ മനസ്സുകളിൽ നടത്തിയ കുറേ ഭ്രാന്തൻ പരീക്ഷണങ്ങൾ എന്നു പറയാം . ഇതനുസരിച്ച് മനുഷ്യ മനസ്സിന് വേദന താങ്ങാൻ ഒരു കഴിവുണ്ട്. അതിനുമപ്പുറം വേദന ഒരാൾ നേരിട്ടാൽ എന്തു സംഭവിക്കും? MMC ഇതാണ് ഒരു വ്യക്തിക്ക് താങ്ങാവുന്ന വേദനയ്ക്കുമപ്പുറം അയാളെ ക്രൂരമായി കൊണ്ടെത്തിക്കുന്നു. ഈ ഭീകരമായ ടോർച്ചറിങ്ങ് ആ വ്യക്തിയെ റിയാലിറ്റിയിൽ മറന്നു മൈൻഡ് കൺട്രോൾ നടത്തുന

"ടൊൺകൊ" അഥവാ കൊച്ചിയിലെ നരകം

ഇമേജ്
പണ്ട്‌ നമ്മുടെ കൊച്ചി നഗരത്തിൽ വലിയൊരു നരകമുണ്ടായിരുന്നു. അതിലേക്ക്‌ ഇറക്കപ്പെടുന്ന മനുഷ്യർ ഈ ഭൂമിയിലെ ഏറ്റവും വലിയ കൊടിയ പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നു. അതിലെ കൊടും ചൂട്‌ താങ്ങാനാവാതെ അവർ വിയർത്തൊലിച്ചു. പലരും ആ നരകത്തിലെ ദുരിതം താങ്ങാനാവാതെ മരണത്തിനു കീഴടങ്ങി. അതില്‍ നിന്ന് രക്ഷപ്പെട്ടവരാവട്ടെ മാറാവ്യാധികൾ പിടിപെട്ട്‌ ജീവച്ഛവങ്ങളായി. ഇത്‌ ഏതെങ്കിലും ഇതിഹാസത്തിലെ കഥയല്ല. കൊച്ചിയിൽ തലയുയർത്തി നിന്നിരുന്ന ഒരു ജയിലിന്റെ ചരിത്രമാണ്. ടൊൺകൊ എന്നായിരുന്നു ആ ജയിലിന്റെ പേര്. അത്‌ പണിതതാവട്ടെ കാടത്തത്തിന് പുകൾപെറ്റ പോർച്ചുഗീസുകാരും. ഗോവയിലായിരുന്നു അവർ ഇത്പോലെ മറ്റൊരു നരകം നിർമ്മിച്ചിരുന്നത്‌. അബദ്ദത്തിൽ പോർച്ചുഗീസുകാരുടെ ചതിയിൽപെട്ട്‌ ഈ തടവറയിൽ പത്തു ദിവസം കഴിയേണ്ടി വന്ന 'പിറാർഡ്‌ ഡി ലാവൽ' എന്ന ഫ്രഞ്ച്‌ വ്യാപാരിയാണ് കൊച്ചിയിലെ ഈ പറങ്കിനരകത്തെ പറ്റിയുളള വിവരങ്ങൾ നമുക്ക്‌ കൈമാറുന്നത്‌. കോഴിക്കോട്‌ സന്ദര്‍ശിക്കാൻ വന്ന അദ്ദേഹം  സന്ദര്‍ശന ശേഷം,  കോഴിക്കോട്‌ നിന്ന് തിരികെ ജന്മനാട്ടിലേക്ക്‌ , ( ഫ്രാൻസിലേക്ക്‌ ) മടങ്ങാൻ അങ്ങോട്ട്‌ പോവുന്ന ഡെച്ച്‌ കപ്പലിൽ കയറാൻ തുറമുഖത്തെത്തുമ്പോഴേക്ക

സോനാഗഛിയിലെ രതിജീവിതങ്ങള്‍ (സൗത്ത് ഏഷ്യയിലെ ഏറ്റവും വലിയ വേശ്യാതെരുവിൽ നടത്തിയ യാത്രയുടെ അനുഭവങ്ങൾ ...)

ഇമേജ്
2010 ജനുവരിയിലെ ഒരു വൈകുന്നേരത്ത് കാഠ്മണ്ഡുവിലെ ഒരു പബ്ബില്‍ വെച്ചാണ് ഞാന്‍ അവളെ കണ്ടത്. ശ്രീബുദ്ധന്‍റെ മുഖത്ത് കാണുന്ന ശാന്തതയും സൗമനസ്യവും സ്ഫുരിക്കുന്ന ഭാവം. ഞങ്ങള്‍ക്ക് വേണ്ട പാനീയങ്ങളും ഭോജ്യങ്ങളും തരുന്നതിനിടയില്‍ തോന്നിയ ഒരു അടുപ്പത്തിനിടയില്‍ അവള്‍ തന്‍റെ സങ്കടങ്ങള്‍ പറഞ്ഞു. കാഠ്മണ്ഡുവിലെ ഒരു മലമുകളിലാണ് എന്‍റെ വീട്. കുറച്ചു നാളുകള്‍ക്കു മുമ്പ് അച്ഛനും അമ്മയും മണ്ണിടിച്ചിലില്‍ മരണപ്പെട്ടു. അവളുടെ ഗ്രാമത്തിലെ ഒരു പ്രധാനിയാണ് അവളെ ഇവിടെ, ഈ വിനോദഗേഹത്തില്‍ എത്തിച്ചത്. യുവതീയുവാക്കള്‍ തങ്ങളുടെ നിമ്നോന്നതങ്ങളില്‍ രമിച്ചും ആനന്ദത്തില്‍ ആടുകയും പാടുകയും ചെയ്യുന്ന ഇടം. ആഘോഷരാവുകള്‍ക്ക് നിറം പകരാനായി അണിഞ്ഞൊരുങ്ങി മാദക നൃത്തമാടുന്ന നര്‍ത്തകികള്‍, മദ്യത്തിന്‍റെ രൂക്ഷഗന്ധം, പക്ഷെ അവള്‍ എല്ലാത്തില്‍ നിന്നും ഒഴിഞ്ഞുമാറി നില്‍ക്കുകയാണ്. അടുത്ത ആഴ്ച എന്നെ കല്‍ക്കത്തയിലേയ്ക്ക് കൊണ്ടുപോകും. എനിക്ക് ഈ ജോലി ഇഷ്ടമല്ലെന്ന് അവള്‍ വിഷമത്തോടെ പറഞ്ഞു. എനിക്ക് പഠിക്കണം, ടീച്ചറാകണം, എന്നെ ഇവിടെ നിന്ന് നിങ്ങള്‍ കൊണ്ടു പോകുമോ എന്ന് വല്ലാത്ത വിഷമത്തോടെ, എന്നാല്‍ പ്രതീക്ഷയോടെ അവള്‍ പെട്ടെന്ന് ഞങ്ങളോട് ചോ

ചെകുത്താന്റെ കടൽ

അലയടങ്ങാത്ത കടലിലൂടെയാണ് യാത്ര; അൽപം ദൂരെ മാറിയാണ് ‘ചെകുത്താന്റെ കടൽ’ എന്നറിയപ്പെടുന്ന ആ ഭാഗം. അവിടേക്ക് നോക്കാൻ പോലും ഭയമാണിന്ന് നാവികർക്ക്. ഇതിനോടകം ചെകുത്താന്റെ കടൽ വലിച്ചെടുത്തിരിക്കുന്നത് അത്രയേറെ കപ്പലുകളെയാണ്. ആകാശത്തു കൂടെ പോകുന്ന വിമാനങ്ങളെയും വെറുതെ വിടില്ല. ആ ഭാഗങ്ങളിൽ തകർന്നു വീണ വിമാനങ്ങളും ഒട്ടേറെ. അപകടകാരികളായ 12 ചുഴികളെ (വൈൽ വോർട്ടെക്സ്) ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ ഏറ്റവും കുപ്രസിദ്ധമായത് ബർമുഡ ട്രയാംഗിളാണ്. അത്രത്തോളം തന്നെ ഭീതിദമാണ് ജാപ്പനീസ് തീരത്തെ ഡെവിൾസ് സീ അഥവാ ഡ്രാഗൺസ് ട്രയാംഗിൾ (Ma-no Umi)എന്നറിയപ്പെടുന്ന സ്ഥലവും. പസഫിക് സമുദ്രത്തിൽ മിയാകി ദ്വീപിനെ ചുറ്റി കാണപ്പെടുന്ന ഭാഗമാണിത്. ടോക്കിയോവില്‍ നിന്ന് ഏകദേശം 100 കിലോമീറ്റർ അകലെ. എന്നാൽ കൃത്യമായി ഇന്നും ഡ്രാഗൺസ് ട്രയാംഗിൾ അടയാളപ്പെടുത്തിയിട്ടില്ലെന്നതാണു സത്യം. എങ്കിലും ഏകദേശ സൂചനകളനുസരിച്ച് ജാപ്പനീസ് സർക്കാർ തന്നെ നിർദേശം നൽകിയിട്ടുണ്ട്–  ഡ്രാഗൺസ് ട്രയാംഗിൾ വഴിയുള്ള യാത്ര സൂക്ഷിച്ചു വേണം. കാരണം സർക്കാരിനു തന്നെ അനുഭവമുണ്ട്. ജപ്പാന്റെ എണ്ണം പറഞ്ഞ കപ്പലുകളിലൊന്നും അതിലെ മുപ്പതോളം പ

ലോകം വിറപ്പിച്ച കൊതുകിന്റെ പൂർവികർ

കൊതുക് എന്ന ഷഡ്‌പദത്തെ അറിയാത്തവർ ലോകത്തു ആരും കാണില്ല എന്നൽ  കൊതുകിന്റെ പൂർവികർ എന്ന് കരുതുന്ന രക്തദാഹികളെ കുറിച്ചുള്ള അറിവ് പരിമിതമാണ്. ഏകദേശം 10 ലക്ഷം വര്ഷങ്ങൾക്ക് മുൻപ് ഭൂമിയിൽ വസിച്ചിരുന്ന ഏറ്റവും അപകടകാരി ആയ ജീവിവർഗം ഉണ്ടായിരുന്നു കൊതുകുകളെ പോലെ മറ്റ് ജീവിവര്ഗങ്ങളുടെ രക്തം മാത്രം ആഹാരം ആക്കുന്നവ. ഇവയുടെ രുപം പൂർണമായും  കൊതുകിനെ പോലെ അല്ലങ്കിലും  കൊതുകിനെ പോലെ കൊമ്പ് മറ്റ് ജീവികളുടെ ശരീരത്തിൽ കുത്തി ഇറക്കി രക്തം കുടിക്കുക ആണ് രീതി. ഇവക് ഒരു പൂർണ്ണ വളർച്ച എത്തിയ കഴുകന്റെ അത്ര വലുപ്പം ഉണ്ടായിരുന്നു. ആ സമയത്തു ഭൂമിയിലെ എല്ലാ ജീവികളെകളും ഇവ ആക്രമിച്ചു നശിപ്പിക്കുമായിരുന്നു ഇവയുടെ കുത്തേറ്റാൽ നിമിഷങ്ങൾക്ക് അകം മരണം ഉറപ്പായിരുന്നു അത്രയും ശക്തിഏറിയ വിഷംആയിരുന്നു അവയുടെ കൊമ്പിൽനിനും പുറത്തു വന്നിരുന്നത്. ഭൂമിയിലെ  എല്ലാ മൃഗങ്ങൾക്കും ഇവ കടുത്ത വെല്ലുവിളി ഉയർത്തി. ഇവ കൂടമായി ആയിരുന്നു മറ്റ് ജീവികളെ ആക്രമിച്ചിരുന്നത്, ആനയെ പോലും നിമിഷങ്ങൾക്ക് അകം വകവരുത്തുവാൻ ഇവക്കു ആകുമായിരുന്നു  ഇ വർഗത്തിന് പെട്ടന്ന് തന്നെ മരണം സംഭവിക്കുമായിരുന്നു ആയുസ് 6മാസത്തോളമേ ഉണ്ടായിരുന്നോളു.  എന്നാൽ അന്തരീക്ഷിത്തില