Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

Monarch Mind Control

Monarch Mind Control എന്താണെന്ന് മുമ്പ് സൂചിപ്പിച്ചിരുന്നു. പലരും അതിനെപ്പറ്റി കൂടുതൽ അറിയാൻ താത്പര്യം കാണിച്ചിരുന്നു അതുകൊണ്ട് കൂടുതൽ വിശദമായി ഈ പോസ്റ്റിൽ പറയാം. ( ഇതിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഇന്റർനെറ്റിൽ നിന്നും ലഭിച്ച വിവരങ്ങൾ മാത്രമാണ്. ഇതൊരു ഗൗരവമുള്ള വിഷയം ആണ് Monarch Mind Control സർവൈവേഴ്സിനെ അസ്വസ്ഥരാക്കുന്ന പലതും ഇതിൽ ഉള്ളതിനാൽ ഇത് വായിക്കാതെ ഇരിക്കുക )
അമേരിക്കൻ സംഘടനയായ CIA നടപ്പിലാക്കിയ MK - Ultra പ്രോഗ്രാമിന്റെ തുടർച്ചയായി നടന്ന പ്രോജക്ട് ആണ് Monarch Mind Control . തടവുകാരേയും , മറ്റും ഭീകരമായ ടോർച്ചറിങ്ങിനും , മയക്കുമരുന്നുകൾക്കും വിധേയരാക്കി അവരുടെ മനസിന്റെ നിയന്ത്രണം ഇല്ലാതെയാക്കി അവരെ ഒരു Handler നിയന്ത്രിക്കുന്ന രീതിയാണിത്.
മനുഷ്യ മനസ്സുകളിൽ നടത്തിയ കുറേ ഭ്രാന്തൻ പരീക്ഷണങ്ങൾ എന്നു പറയാം . ഇതനുസരിച്ച് മനുഷ്യ മനസ്സിന് വേദന താങ്ങാൻ ഒരു കഴിവുണ്ട്. അതിനുമപ്പുറം വേദന ഒരാൾ നേരിട്ടാൽ എന്തു സംഭവിക്കും?
MMC ഇതാണ് ഒരു വ്യക്തിക്ക് താങ്ങാവുന്ന വേദനയ്ക്കുമപ്പുറം അയാളെ ക്രൂരമായി കൊണ്ടെത്തിക്കുന്നു. ഈ ഭീകരമായ ടോർച്ചറിങ്ങ് ആ വ്യക്തിയെ റിയാലിറ്റിയിൽ മറന്നു മൈൻഡ് കൺട്രോൾ നടത്തുന്ന Handler നൽകുന്ന Trigger അനുസരിച്ച് അയാളുടെ ഇഷ്ടങ്ങൾ ചെയ്യുന്ന ഒരാളാക്കി മാറ്റുന്നു . ഗയിം ഓഫ് ത്രോൺസിൽ Theodore Greyjoy ഏന്ന കഥാപാത്രത്തെ Ramsey ഒരു സ്ളേവ് ആക്കി മാറ്റുന്നത് ഈ രീതിയിൽ ആണ്. മനശ്ശാസ്ത്രവും , ന്യൂറോസയൻസും , ഭീകരമായ റിച്വൽസും കൂടിച്ചേർന്ന ഈ ടെക്നിക് പല രാജ്യങ്ങളിലും പട്ടാളക്കാരിലും , തടവുകാരിലും , ഹോളിവുഡ് സെലിബ്രിറ്റികളിലും വരെ നടത്തുന്നതായി
പറയപ്പെടുന്നു.അതി ഭീകരമായ പീഡനങ്ങളിലൂടെ കടത്തിയാണ് ഒരു വിക്ടിമിനെ പൂർണമായും
സ്ളേവ് ആക്കി മാറ്റുന്നത്.
അബ്യൂസിങ് , ടോർച്ചർ , ഇടുങ്ങിയ ഇരുമ്പ് കൂടുകളിലും മുറികളിലും അടയ്ക്കുക , ചങ്ങലകൾ കൊണ്ട് ബന്ധിക്കുക, ഷോക്ക് നൽകൽ , കഠിനമായ താപം ഏൽപ്പിക്കൽ , പല തരം മയക്കു മരുന്നുകൾ നൽകൽ , കഠിനമായ ഭയം സൃഷ്ടിക്കൽ തുടങ്ങി നിരവധി ക്രൂര കൃത്യങ്ങൾ നൽകിയാണ് ഒരാളിൽ മെന്റൽ ട്രോമ സൃഷ്ടിക്കുന്നത്. ഈ ട്രോമ കാരണം വിക്ടിമിന്റെ മനസ് റിയാലിറ്റി ഏതാണ് ഇമാജിനേഷൻ ഏതാണ് എന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിൽ കൊണ്ടെത്തിക്കുന്നു. അതിന് ശേഷം ഇവരറിയാതെ ഇവരെ നിയന്ത്രിക്കുന്ന Handler ഇവരെ ചില വ്യാജമായ കഥകൾ പറഞ്ഞു പ്രോഗ്രാം ചെയ്യുന്നു .അതായത് വിക്ടിമിനെ ടോർച്ചർ ചെയ്തത് മറ്റൊരു വ്യക്തി ആണ് . അതിൽ നിന്നും സംരക്ഷിക്കുന്ന വ്യക്തി ഈ Handler ആണ് തുടങ്ങി അവസാനം റിയാലിറ്റി പൂർണമായും മാഞ്ഞു പോകുന്ന വിക്ടിം Handler നോട് വിധേയത്വം കാണിക്കുന്ന ഒരു സ്ളേവ് ആയി മാറുന്നു.
(" Sucker Punch " എന്ന സിനിമ ഇതാണ് കാണിച്ചിരിക്കുന്നത് എന്ന് ശ്രദ്ധിക്കുക.)
MK Ultra നടപ്പിലാക്കുന്നതിന് വർഷങ്ങൾക്കു മുമ്പ് തന്നെ പല രീതിയിലുള്ള മൈൻഡ് കൺട്രോൾ ടെക്നിക് നിലനിൽക്കുന്നുണ്ട്.
എങ്കിൽ പോലും ഈ ഒരു രീതി കൂടുതൽ വ്യാപകമായി ഉപയോഗിക്കാൻ തുടങ്ങിയത്
പല രഹസ്യ സംഘടനകൾ അവരുടെ പ്രോപ്പജൻഡകൾ ലക്ഷക്കണക്കിന് ആളുകളിൽ നടപ്പാക്കാൻ തുടങ്ങിയപ്പോൾ മുതൽ ആണ്. ലോകത്തിലെ പവർഫുളാണ് എന്ന് നാം വിശ്വസിക്കുന്ന പല സെലിബ്രിറ്റികളും
പല രഹസ്യ സംഘടനകർ അല്ലെങ്കിൽ അവരുടെ Handler പറയുന്നപോലെ
പ്രവർത്തിക്കുന്ന ചില പപ്പറ്റുകൾ ( Puppet) മാത്രമാണ് എന്ന് പറയപ്പെടുന്നു.
പോപ് കൾച്ചറിൽ മൊണാർക് മൈൻഡ് കൺട്രോളുമായി ബന്ധപ്പെട്ട വീഡിയോകളും ചിത്രങ്ങളും കണ്ടു തുടങ്ങിയപ്പോൾ മുതൽ ആണ് പല സെലിബ്രിറ്റികളും ഇതിന്റെ ഇരകൾ ആണെന്ന് ചർച്ച ചെയ്യപ്പെട്ടു തുടങ്ങിയത്.
ഹോളിവുഡിൽ ഇത് വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് പറയപ്പെടുന്നു.
Christina Aguilera - Not Myself Tonight , Rihanna - Disturbia ,
Rihanna - Russian Roulette ,
തുടങ്ങിയ ചില വീഡിയോകളിലെ രംഗങ്ങൾ , ആ ഗാനങ്ങളിലെ വരികൾ എന്നിവ ശ്രദ്ധിക്കുക. അത് സൂചിപ്പിക്കുന്നത് ആ സെലിബ്രിറ്റികൾ പ്രശസ്തി നേടാൻ കടന്നു പോയ ചില ക്രൂരമായ ടോർച്ചറിങ്ങിന്റെ സൂചനകൾ ആണ്
And you can see my heart beating
You can see it through my chest
Said I’m terrified but I’m not leaving
I know that I must pass this test
So just pull the trigger
( Rihanna - Russian Roulette )
റിഹാന ഏറ്റവും പ്രശസ്തമായി നിന്ന സമയത്ത് പുറത്ത് വന്ന " Russian Roulette"
എന്ന ഗാനം പൂർണമായും അവൾ കടന്നു പോയ ഭീകരമായ ഒരു ടോർച്ചറിങ്ങിനെപ്പറ്റി
ആണ് . വീഡിയോ , ആ സിംഗിൾ ആർട് ഒക്കെ ഇതു തന്നെ ആണ് സൂചിപ്പിക്കുന്നത്. ചിലപ്പോൾ ഇതിനർത്ഥം മറ്റൊരു രീതിയിൽ തീർച്ചയായും വ്യാഖ്യാനിക്കാം. പക്ഷേ പല സെലിബ്രിറ്റികളും ഒരേ പാറ്റേണിൽ ഇത് ചെയ്യുന്നത് ആണ് കൂടുതൽ സംശയം തോന്നിപ്പിക്കുന്നത് .
ഈ ക്രൂരതയെ മുകളിലുള്ള വീഡിയോകളിൽ വളരെ സെക്ഷ്വലൈസ് ചെയ്തു കോറിയോഗ്രാഫിയിലൂടെ ഇതൊക്കെ വളരെ നോർമലൈസ് ചെയ്തു കാണിച്ചിരിക്കുന്നത് ആണ് വിചിത്രമായി തോന്നുന്നത്.പോപ് കൾച്ചറിൽ വ്യാപകമായി ഉപയോഗിക്കുന്ന "Sex Kitten Program" എന്താണ് എന്ന് ഇതിന്റെ തുടർച്ചയായി പറയാം.
[ ഈ പോസ്റ്റിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങളിലൂടെ യാതൊരു മത വിഭാഗങ്ങളേയും വാദങ്ങളെ അനുകൂലിക്കുക എന്ന ലക്ഷ്യമില്ല. വീഡിയോ , ഗാനങ്ങൾ എന്നിവ അതാത് കലാകാരുടെ ആവിഷ്കാര സ്വാതന്ത്ര്യം മാത്രം ആണ്. ഈ പോസ്റ്റിലൂടെ അവരെ അധിക്ഷേപിക്കാനോ അവരുടെ സ്വാതന്ത്ര്യത്തെ ഹനിക്കാനോ ആഗ്രഹിക്കുന്നില്ല.]

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് “കരിന്തണ്ടന്‍” ?

മൈസൂർ മല്ലിഗെ അഥവാ Jasmine of Mysore

കുറ്റിപ്പുറം പാലം ഓര്‍മകളിലേക്ക് ഒരു അന്വേഷണം