പോസ്റ്റുകള്‍

kannan devan hills എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ലോകം വിറപ്പിച്ച കൊതുകിന്റെ പൂർവികർ

കൊതുക് എന്ന ഷഡ്‌പദത്തെ അറിയാത്തവർ ലോകത്തു ആരും കാണില്ല എന്നൽ  കൊതുകിന്റെ പൂർവികർ എന്ന് കരുതുന്ന രക്തദാഹികളെ കുറിച്ചുള്ള അറിവ് പരിമിതമാണ്. ഏകദേശം 10 ലക്ഷം വര്ഷങ്ങൾ...

കേരളം കണ്ട എറ്റവും വലിയ പ്രകൃതി ദുരന്തം

ഇമേജ്
പ്രകൃതിദുരന്തങ്ങൾ ഒരു നാടിനെയും അതിന്റെ സംസ്കാരത്തെയും നിത്യജീവിതത്തെയും മാറ്റിമറിച്ച സംഭവങ്ങൾ ലോകത്തിൽ ആദ്യമല്ല. കേരളവും നിരവധി പ്രകൃതി ദുരന്തങ്ങൾക്കു സാക്ഷിയായ സംസ്‌ഥാനം കൂടിയാണ്. കേരളം കണ്ട എറ്റവും വലിയ പ്രകൃതി ദുരന്തം തെണ്ണൂറ്റിയൊമ്പതിലെ (കൊല്ലവർഷം 1099) വെള്ളപ്പൊക്കം എന്നു പഴമക്കാരുടെ ഇടയിൽ പ്രചാരമുള്ള 1924–ലെ വെള്ളപ്പൊക്കമാണ്. മൂന്നാർ പട്ടണം -വെള്ളപ്പൊക്ക സമയത്തു  ഇതു കേരളത്തെ തന്നെ മാറ്റിമറിച്ചു. വെള്ളപ്പൊക്കത്തിൽ ഏറ്റവും കൂടൂതൽ ദുരിതമനുഭവിച്ചത് കേരളത്തിന്റെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറാണ്. ഇന്നത്തെ മൂന്നാർ, കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തെ അതിജീവിച്ച പ്രദേശമാണെന്നു ചിലർക്കു മാത്രമേ അറിയുകയുള്ളൂ. മൂന്നാറിൽ വർഷങ്ങൾക്കു മുമ്പ് ട്രെയിൻ ഓടിയിരുന്നു. ഇന്നു ട്രെയിൻ ഓടിയിരുന്ന കഥകൾ ചരിത്രത്തിൽ മാത്രം. മൂന്നാറിൽ ട്രെയിൻ ഓടിയിരുന്നതിന്റെ തെളിവായി കുറച്ചു ശേഷിപ്പുകൾ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. 1924 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് ദാരുണമായ ദുരന്തമുണ്ടായത്. കൊല്ലവർഷം 1099–ൽ വെള്ളപ്പൊക്കവും പേമാരിയും ഉണ്ടായതിനാലാണ് 99ലെ വെള്ളപ്പൊക്കം എന്ന് പഴമക്കാർ ആ ദുരന...