പോസ്റ്റുകള്‍

ak-47 എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

എകെ-47

ഇമേജ്
വിനാശകരമായ ആയുധങ്ങള് പലതുമുണ്ടെങ്കിലും തോക്കുതന്നെ രാജാവ്. മറ്റൊരു ആയുധമില്ലെങ്കില് തോക്കില്ലാത്ത പടയുണ്ടാവില്ല. എംജിത്രീ മെഷീന് ഗണ്, എഫ്എന് എഫ്2000 അസോള്ട്ട് റൈഫിള് തുടങ്ങി പുറത്ത് ഒരു മുറിവുപോലും അവശേഷിപ്പിക്കാതെ ആളെ തീര്ക്കുന്ന തോക്കുകള് നിലവിലുണ്ട്. എന്നിരുന്നാലും എകെ-47 എന്ന തോക്ക് ലോകത്ത് സൃഷ്ടിച്ച തരംഗം തീര്ക്കാന് പുതിയൊരു തോക്ക് ജനിക്കേണ്ടിയിരിക്കുന്നു. ലോകത്തെ ഏറ്റവും പ്രശസ്തമായ തോക്ക് എന്ന ബഹുമതി എകെ-47ന് സ്വന്തമാണ്. എകെ-56, എകെ-74, എകെ-101 തുടങ്ങിയ റൈഫിള് സഹോദന്മാരേക്കാള് പ്രശസ്തനായ എകെ-47ന്റെ കഥയാണിത് . AK-47 അവ്റ്റോമാറ്റ് കലാനിഷ്ക്കോവാ എന്ന റഷ്യന് പേരിന്റെ ചുരുക്കെഴുത്താണ് എകെ-47. ഈ തോക്കിനു ജന്മം നല്കിയ സോവിയറ്റ് സൈന്യത്തിലെ ലെഫ്റ്റനന്റ് ജനറലായ മിഖായേല് കലാനിഷ്ക്കോവിന്റെ സ്മരണയ്ക്കായിയാണ് പേരില് കലാനിഷ്ക്കോവാ എന്നു ചേര്ത്തത്. “ഓവ” എന്നു സാധാരണ റഷ്യന് പെണ്കുട്ടികള്ക്കിടുന്ന പേരാണ്. അങ്ങനെയെങ്കില് കലാനിഷ്ക്കോവിന്റെ മകളാണ് എകെ-47. കലാനിഷ്ക്കോവ് വെറുമൊരു പട്ടാളക്കാരന് മാത്രമായിരുന്നില്ല. ശാസ്ത്രജ്ഞന്, എഞ്ചിനീയര്, എഴുത്തുകാരന്, ആയുധ രൂപകര്ത്താവ് എന്നീ നിലകളിലെല്ല

രണ്ടാം ലോക മഹായുദ്ധ കാല കണ്ടുപിടുത്തങ്ങള്‍

ഇമേജ്
രണ്ടാം ലോകമഹായുദ്ധം 1939-1945 വരെയുള്ള കാലത്തു ആഗോളതലത്തിൽ സഖ്യകക്ഷികളും അച്ചുതണ്ടുശക്തികളും തമ്മിൽ നടന്നു. നാളിതുവരെ മനുഷ്യചരിത്രം കണ്ട ഏറ്റവും ഭീകരമായ ഈ പോരാട്ടത്തിൽ 72 ദശലക്ഷം പേർ (ഇതിൽ 24 ദശലക്ഷം സൈനികരായിരുന്നു) മരണമടഞ്ഞു. 70-ലേറെ രാജ്യങ്ങൾ തമ്മിൽ ഭൂഗോളത്തിന്റെ നാനാദിക്കിലുമായി നടന്ന ഈ യുദ്ധത്തിൽ അമേരിക്ക, സോവിയറ്റ് യൂണിയൻ, ചൈന, ബ്രിട്ടൻ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങൾ ഉൾപ്പെട്ട സഖ്യകക്ഷികൾ, ജർമ്മനി, ജപ്പാൻ, ഇറ്റലി എന്നീ രാജ്യങ്ങൾ നേതൃത്വം നൽകിയ അച്ചുതണ്ടുശക്തികളെ പരാജയപ്പെടുത്തുകയായിരുന്നു . രണ്ടാം ലോക യുദ്ധം നിരവധി ശാസ്ത്ര ഗവേഷണത്തിന് വഴിവെച്ചു. യുദ്ധ രാജ്യങ്ങൾ ബഡ്ജറ്റിന്റെ മുഴുവൻ ഭാഗവും ശാസ്ത്ര ഗവേഷണങ്ങള്ക്ക്, അതായത് സൈനിക ഗവേഷണങ്ങള്ക്ക് മാറ്റി വെക്കുകയും മികച്ച റിസൾട്ടുകൾ അതിൽ നിന്നും ഉണ്ടാവുകയും ചെയ്തു. സൈനിക ഗവേഷണങ്ങൾ അവസാനം സിവിലിയൻ കാര്യങ്ങൾക്കും ഉപയോഗപ്പെട്ടു. മിസൈൽ  V-2 Rockets രണ്ടാം ലോകമഹായുദ്ധം യുദ്ധത്തിനായി ഉപയോഗിക്കുന്ന ഒരായുധമാണ്‌ മിസൈൽ. പുരാതനകാലത്ത് യുദ്ധത്തിന്‌ ചൈനക്കാർ ഉപയോഗിച്ച റോക്കറ്റുകളുടെ പരിഷ്കരിച്ച രൂപമാണിത്. അടിസ്ഥാനപരമായി റോക്കറ്റുക