ജോണ്സണ് വേങ്ങത്തടം ഇത് റസൽജോയി. ആലുവ നസ്രത്ത് ഡോ.വർഗീസിന്റെയും ഡോ. റോസിയുടെയും ഏകമകൻ. ജസ്റ്റീസ് വി.ആർ.കൃഷ്ണയ്യരുടെ ശിഷ്യനാണ്. താരപരിവേഷങ്ങളൊന്നുമില്ല. ശാന്തതയാണ് ആലുവ നസ്രത്തിലെ റസൽജോയിയുടെ മുഖമുദ്ര. ഒരു അഭിഭാഷകനായി മാത്രം ജനങ്ങളുടെ ഇടയിൽ അറിയപ്പെടുന്ന ആളല്ല.. എന്നാൽ ഇതരസംസ്ഥാന ലോട്ടറിയായ സൂപ്പർലോട്ടോ നിരോധനത്തിനു പിന്നിൽ കോടതിയെ സമീപിച്ചു വിധി സന്പാദിച്ച അഭിഭാഷകനായ ഹർജിക്കാരനാണെന്ന പരിവേഷമുണ്ട്. എന്നാൽ ഇതിനെക്കാൾ ഉപരിയായി മുല്ലപ്പെരിയാർ അണക്കെട്ട് എന്ന ഡെമോക്ലീസിന്റെ വാൾ കേരളത്തിന്റെ ശിരസിന്മേൽ പതിറ്റാണ്ടുകളായി തൂക്കിയിട്ടിരിക്കുന്ന തമിഴ്നാടിനു സുപ്രീംകോടതിയിൽ പ്രഹരം കൊടുത്ത മലയാളി എന്ന പരിവേഷമാണ് ഇപ്പോൾ പ്രസക്തം. സർക്കാരുകളും അഭിഭാഷകരും മാറി മാറി തോൽക്കുന്ന വിഷയത്തിൽ ആലുവസ്വദേശിയായ ഒരു മലയാളിയുടെ വിജയമാണ് റ...