പോസ്റ്റുകള്‍

kerala എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

അഗസ്ത്യകൂടം / അഗസ്ത്യാർമല

ഇമേജ്
അഗസ്ത്യകൂടം അല്ലെങ്കിൽ അഗസ്ത്യാർമല പശ്ചിമഘട്ടത്തിന്റെ ഭാഗമായ ഒരു കൊടുമുടിയാണ് അഗസ്ത്യാർമല. 1868, മീറ്റർ ഉയരമുണ്ട് അഗസ്ത്യാർകൂട ത്തിന്. പശ്ചിമഘടത്തിലെ വന്യമായ സൗന്ദര്യം കുടികൊള്ളുന്നിടമാണ് അഗസ്ത്യാര്‍കൂടം. നിബിഡ വനങ്ങളും ജല സമൃദ്ധമായ കാട്ടരുവികളും ഒരുപക്ഷേ മറ്റെവിടെയും കാണാന്‍ കഴിയാത്ത തരത്തിലുള്ള വൈവിദ്ധ്യമേറിയ ഔഷധ സസ്യങ്ങളുമൊക്കയായി പ്രകൃതിയവിടെ തീര്‍ത്തിരിക്കുന്നത് ഒരു വിസ്മയ ഭൂപ്രകൃതിയാണ്.  കേരളം ,തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളിലായി വ്യാപിച്ചു കിടക്കുകയാണ് ഈ കൊടുമുടി. തമിഴ്‌നാട്ടിലെ തിരുനെൽവേലി, കന്യാകുമാരി എന്നീ ജില്ലകളിലും, കേരളത്തിലെ തിരുവനന്തപുരം, കൊല്ലം എന്നീ ജില്ലകളിലുമായാണ് അഗസ്ത്യാർകൂടം സ്ഥിതി ചെയ്യുന്നത്. അഗസ്ത്യാർമല ഒരു തീർത്ഥാടന കേന്ദ്രം കൂടിയാണ്. ഇവിടെ അഗസ്ത്യ മുനിയെ ആരാധിക്കാൻ ഭക്തർ എത്താറുണ്ട്. ഹിന്ദു പുരാണത്തിലെ സപ്തർഷികളിൽ ഒരാളാണ് അഗസ്ത്യമുനി. അഗസ്ത്യമലയുടെ മുകളിൽ അഗസ്ത്യന്റെ ഒരു പൂർണ്ണകായ പ്രതിമയുണ്ട്. ഇവിടെ പൂജകളും മറ്റും ഭക്തർ നടത്താറുണ്ട്. സിദ്ധ  വൈദ്യത്തിന്റെ പ്രചാരകനും പിതാവും കൂടിയാണ് അഗസ്ത്യ മുനി.  മരുന്നു ചെടികളും വേരുകളും  മലയുടെ താഴേത്തട്ടുകളിൽ ദുർലഭമായ മരുന

ഹിപ്നോസിസ്

ഇമേജ്
         ഹിപ്നോസിസ്, ഹിപ്നോട്ടിസം എന്നെല്ലാം കേൾക്കുമ്പോൾ മിക്കവാറും പേരും അതിനെ അതിഭാവുകത്വത്തോടെയാണ് ചിന്തിക്കുന്നത്, മന്ത്രവാദം, ജാലവിദ്യ, കൺകെട്ട് എന്നീ നിലകളിലാണ് ഇതിനെ കാണുന്നത്, അതിന്റെ പ്രധാന കാരണം ചില സ്റ്റേജ് ഷോകളാണ്, മാന്ത്രികൻ/ജാലവിദ്യക്കാരൻ കാണികളിലാരെയെങ്കിലും വിളിച്ച് അംഗവിക്ഷേപങ്ങളിലൂടെയും ചില ഉച്ചാരണങ്ങളിലൂടെയും അയാളെ മയക്കി ആജ്ഞകൾ അനുസരിപ്പി ക്കുകയും കോമാളി കളിപ്പിക്കുകയുമാെക്കെ ചെയ്യുന്ന ഭാവന ചിത്രം അതുമല്ലെങ്കിൽ സിനിമ/സീരിയൽ കഥളിൽ ഒരാളെ മയക്കി കിടത്തി അയാളുടെ മനസ്സിലെ രഹസ്യങ്ങൾ ചോർത്തുന്ന നിറംപിടിപ്പിച്ച കഥകൾ ഹിപ്നോസിസിനെയും, ഹിപ്നോട്ടിസത്തെയും പറ്റി ആളുകളിൽ അബദ്ധ ധാരണകളുണ്ടാക്കുന്നു.           ഹിപ്നോസിന് പലരും കേട്ടിട്ടുള്ള വാക്കാണ്, പലരും അതെപ്പറ്റി വായിച്ചിട്ടുണ്ടാകും, സ്റ്റേജിൽ കണ്ടിട്ടുണ്ടാകും പക്ഷേ ഹിപ്നോസിസ് രോഗ നിവാരണത്തിന് ഉപയോഗപ്പെടുത്താത്താമെന്നത് മിക്കവർക്കും പുതിയ അറിവാകും, ഹിപ്നോസിസ് ഉപയോഗിച്ചുള്ള ചികിത്സാരീതിയെ ഹിപ്നോ തെറാപ്പി എന്നു പറയുന്നു, ഹിപ്നോസിസ് അഥവാ മോഹനിദ്രയിലൂടെ രോഗങ്ങളുടെ മൂലകാരണങ്ങളിലേക്ക് ഇറങ്ങിചെല്ലാനും അതിന്റെ ഉത്ഭവ സ്ഥാനത്തു ന

ദുർമന്ത്രവാദം

ഇമേജ്
"ലോകത്ത് പോസിറ്റീവ് എനർജി ഉണ്ടെങ്കിൽ ഉറപ്പായും നെഗറ്റീവ് എനർജി യും ഉണ്ടാകും" ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ ദുർമന്ത്രവാദം നടത്തിയിരുന്നു. അഥർവ്വവേദത്തിലാണ് ദുർമന്ത്രവാദത്തെ പറ്റി പരാമർശിക്കുന്നത്. മാന്ത്രിക വിദ്യയേ തിന്മക്കായി ഉപയോഗിക്കുന്നതാണ് ദുർമന്ത്രവാദം. ഒടി, മുഷ്ടി, മുറിവ്,മാരണം,സ്തംഭനം,വശ്യം,മോഹനം,ആകർഷണം,തുടങ്ങിയ പല മന്ത്രവാദ കാര്യങ്ങളും, മലയൻ,പാണൻ,മണ്ണാൻ,പുള്ളുവൻ,വേലൻ,കനിഷൻ, കൊപ്പാലൻ,പുലയൻ, പറയൻ, മാവിലൻ,കുറിച്യൻ,പണിയൻ തുടങ്ങിയ സമുദായങ്ങളിൽ പെട്ട മാന്ത്രികർ ആഭിചാര ക്രിയകൾക്ക്‌ വേണ്ടിയും വ്യക്തികളുടെ പ്രതേക കാര്യങ്ങൾ നിയന്ത്രിക്കാൻ വേണ്ടിയും ചെയ്യുന്നു എന്നാണ് പൊതുവെയുള്ള വിശ്വാസം. മാരണം ___ ഭൈരവാദി പഞ്ചമൂര്‍ത്തികളെയോ, മറ്റു വനമൂര്‍ത്തികളെയോ, ജപിച്ചയക്കുകയെന്നത് ഇതിന്റെ ഒരു വശമത്രെ. ശത്രുസംഹാരഹോമം, വനദേവതകള്‍ക്കും മറ്റുമുള്ള പുറബലി, തട്ടുംകുരുതിയും, കോഴിബലി എന്നിവ മാരണക്രിയക്കുവേണം. മരണം വരെ സംഭവിക്കാവുന്ന ക്ഷുദ്രകര്‍മവിധികള്‍ മാരണത്തിലുണ്ടെന്നുകാണാം. ഒടി ____ ശത്രുനാശത്തിനുള്ള മറ്റൊരു ആഭിചാര കര്‍മമാണ് ഒടി. ഒടിവെച്ചത് കടന്നാലാണ് അതിന്റെ ദോഷം ബാധിക്കു

മുല്ലപ്പെരിയാറിൽ സംഭവിച്ചതെന്തെന്നാൽ

ഇമേജ്
ജോ​ണ്‍​സ​ണ്‍ വേ​ങ്ങ​ത്ത​ടം   ഇ​ത് റ​സ​ൽ​ജോ​യി. ആ​ലു​വ ന​സ്ര​ത്ത് ഡോ.​വ​ർ​ഗീ​സി​ന്‍റെ​യും ഡോ. ​റോ​സി​യു​ടെ​യും ഏ​ക​മ​ക​ൻ. ജ​സ്റ്റീ​സ് വി.​ആ​ർ.​കൃ​ഷ്ണ​യ്യ​രു​ടെ ശി​ഷ്യ​നാ​ണ്. താ​ര​പ​രി​വേ​ഷ​ങ്ങ​ളൊ​ന്നു​മി​ല്ല. ശാ​ന്ത​ത​യാ​ണ് ആ​ലു​വ ന​സ്ര​ത്തി​ലെ റ​സ​ൽ​ജോ​യി​യു​ടെ മു​ഖ​മു​ദ്ര. ഒ​രു അ​ഭി​ഭാ​ഷ​ക​നാ​യി മാ​ത്രം ജ​ന​ങ്ങ​ളു​ടെ ഇ​ട​യി​ൽ അ​റി​യ​പ്പെ​ടു​ന്ന ആ​ള​ല്ല.. എ​ന്നാ​ൽ ഇതര​സം​സ്ഥാ​ന ലോ​ട്ട​റി​യാ​യ സൂ​പ്പ​ർ​ലോ​ട്ടോ നി​രോ​ധ​ന​ത്തി​നു പി​ന്നി​ൽ കോ​ട​തി​യെ സ​മീ​പി​ച്ചു വി​ധി സ​ന്പാ​ദി​ച്ച അ​ഭി​ഭാ​ഷ​ക​നാ​യ ഹ​ർ​ജി​ക്കാ​ര​നാ​ണെ​ന്ന പ​രി​വേ​ഷ​മു​ണ്ട്. എ​ന്നാ​ൽ ഇ​തി​നെ​ക്കാ​ൾ ഉ​പ​രി​യാ​യി മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ട് എ​ന്ന ഡെ​മോ​ക്ലീ​സി​ന്‍റെ വാ​ൾ കേ​ര​ള​ത്തി​ന്‍റെ ശി​ര​സിന്മേ​ൽ പ​തി​റ്റാ​ണ്ടു​ക​ളാ​യി തൂ​ക്കി​യി​ട്ടി​രി​ക്കു​ന്ന ത​മി​ഴ്നാ​ടി​നു സു​പ്രീം​കോ​ട​തി​യി​ൽ പ്ര​ഹ​രം കൊ​ടു​ത്ത മ​ല​യാ​ളി എ​ന്ന പ​രി​വേ​ഷ​മാ​ണ് ഇ​പ്പോ​ൾ പ്ര​സ​ക്തം. സ​ർ​ക്കാ​രു​ക​ളും അ​ഭി​ഭാ​ഷ​ക​രും മാ​റി മാ​റി തോ​ൽ​ക്കു​ന്ന വി​ഷ​യ​ത്തി​ൽ ആ​ലു​വ​സ്വ​ദേ​ശി​യാ​യ ഒ​രു മ​ല​യാ​ളി​യു​ടെ വി​ജ​യ​മാ​ണ് റ​സ​ൽ

തിരുവനന്തപുരത്തെ സ്ഥലനാമ വിശേഷങ്ങൾ

ഇമേജ്
തിരുവനന്തപുരത്തെ സ്ഥലനാമങ്ങളുടെ പ്രത്യേകതകൾ അറിയാമോ? ചില സ്ഥലങ്ങളുടെ രസകരമായ വിശേഷങ്ങൾ പറയാം. തമ്പാനൂർ  കുഞ്ഞുണ്ണി തമ്പാൻ എന്ന ഒരു പ്രമാണിയുടെ ഊർ (സ്ഥലം) എന്ന നിലക്കാണ് തമ്പാനൂർ എന്ന പേരുണ്ടായത്. കേശവദാസപുരം രാജാ കേശവദാസന്റെ ഓർമക്കായാണ് കേശവദാസപുരം എന്ന സ്ഥലപ്പേരു. കേശവദാസപുരത്തിന്റെ പഴയ പേര് കറ്റച്ചക്കോണം എന്നായിരുന്നു. കൽ - തച്ച - കോണം; കല്ലാശാരിമാരുടെ സ്ഥലമാരുന്നു അത്. മെഡിക്കൽ കോളേജ് ഉള്ളൂർ  നമ്മുടെ മെഡിക്കൽ കോളേജ് എന്ന സ്ഥലത്തിന്റെ മുന്പേര് "കുഴിയത്തുമുക്ക്" എന്നായിരുന്നു. ഒരു പത്തെഴുപത്‌ കൊല്ലം മുൻപ് വരെ നിബിഡവനമായിരുന്നു ആ സ്ഥലം. ഒരു സമയത്ത് രാജ്യദ്രോഹികളെ കഴുവേറ്റിയിരുന്ന സ്ഥലമാണ്‌ ഉള്ളൂർകുന്നു എന്ന് പണ്ട് അറിയപെട്ടിരുന്ന ഉള്ളൂർ. പൂജപ്പുര പൂജപ്പുര സരസ്വതി മണ്ഡപത്തിലെ പൂജവെയ്പ് പ്രസിദ്ധമാണല്ലോ അങ്ങിനെയാണ് പൂജപ്പുര ഉണ്ടായത്. ബ്രിട്ടീഷ്‌ ഗവർണർ ജെനറലിന്റെ റെസിഡന്റ്റ് ആയിരുന്നു G .W .D കോട്ടൻ എന്ന സായിപ്പിന്റെ കൊട്ടാരം നിലനിന്ന സ്ഥലമാണ് പിന്നീട് കോട്ടൻഹിൽ ആയതു. കോട്ടൺ ഹിൽ അത് പോലെ മരുതംകുഴി - മരുതം എന്നാൽ വെള്ളകെട്ടു നിറഞ

മരച്ചീനി – കപ്പ (Tapioca) കേരളത്തിൽ വന്നതെങ്ങിനെ?

ഇമേജ്
അരിയാഹാരമാണല്ലോ കേരളീയരുടെ പ്രധാന ഭക്ഷണം. എന്നാൽ കേരളത്തിനാവ ശ്യമായ നെല്ലു വിളയുന്ന ഭൂമി അന്നും ഇന്നും കേരളത്തിൽ പരിമിതമാണ്. പുറമെനിന്നും അരി വന്നില്ലായെങ്കിൽ മലയാളിയുടെ വയർ നിറയുകയുമില്ല. ഒന്നും രണ്ടും ലോകമഹാ യുദ്ധങ്ങളുടെ കാലത്തും, വരൾച്ച, പ്രകൃതിക്ഷോഭം ആദിയായ അവസര ങ്ങളിലും കോടിക്കണക്കിനാളുകൾ ലോകത്തു പട്ടിണിമൂലം മരണമടഞ്ഞിട്ടുണ്ട്. ഇന്ത്യയിലും പട്ടിണിമരണം ഉണ്ടായിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധകാലത്ത് കേരള ത്തിലും അരിക്ഷാമം ഉണ്ടായപ്പോൾ ബജ്ര വരുത്തി വിതരണം ചെയ്താണ് പരിഹാരം കണ്ടെത്തിയത്. അതുപോലെ ഗോതമ്പ് ഉപയോഗിക്കാത്ത മലയാളികൾക്ക് ഇന്നത് പഥ്യമായികഴിഞ്ഞല്ലോ. തിരുവിതാംകൂറുകാരുടെ ഇഷ്ടഭോജ്യങ്ങളി ലൊന്നായ മരച്ചീനി ഇവിടെ കൃഷിതുടങ്ങി യിട്ടു ഒന്നേകാൽ നൂറ്റാണ്ടു മാത്രമേയാകു ന്നുള്ളു. അത് പ്രചരിപ്പിച്ച ചരിത്രം കൗതുകകരമാണ്. തിരുവിതാംകൂറിൽ വിശാഖംതിരുനാൾ രാമവർമ്മ മഹാരാജാവ് (1837-1885) നാട് ഭരിച്ചിരുന്ന പത്തൊമ്പതാം നൂറ്റാണ്ടിൻറ്റെ എട്ടാം ദശകത്തിൽ അതിരൂക്ഷമായ ഒരു ക്ഷാമം ഉണ്ടായി. അക്കാലത്തു തെക്കേ അമേരിക്കയിലും ആഫ്രിക്കയുടെ ചില ഭാഗങ്ങളിലും മരച്ചീനി ഒരു പ്രധാന ആഹാരസാധനമാണെന്ന് മനസ്സിലാക്കിയ