Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

ദുർമന്ത്രവാദം

"ലോകത്ത് പോസിറ്റീവ് എനർജി ഉണ്ടെങ്കിൽ ഉറപ്പായും നെഗറ്റീവ് എനർജി യും ഉണ്ടാകും"

ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ ദുർമന്ത്രവാദം നടത്തിയിരുന്നു. അഥർവ്വവേദത്തിലാണ് ദുർമന്ത്രവാദത്തെ പറ്റി പരാമർശിക്കുന്നത്. മാന്ത്രിക വിദ്യയേ തിന്മക്കായി ഉപയോഗിക്കുന്നതാണ് ദുർമന്ത്രവാദം.



ഒടി, മുഷ്ടി, മുറിവ്,മാരണം,സ്തംഭനം,വശ്യം,മോഹനം,ആകർഷണം,തുടങ്ങിയ പല മന്ത്രവാദ കാര്യങ്ങളും, മലയൻ,പാണൻ,മണ്ണാൻ,പുള്ളുവൻ,വേലൻ,കനിഷൻ, കൊപ്പാലൻ,പുലയൻ, പറയൻ, മാവിലൻ,കുറിച്യൻ,പണിയൻ തുടങ്ങിയ സമുദായങ്ങളിൽ പെട്ട മാന്ത്രികർ ആഭിചാര ക്രിയകൾക്ക്‌ വേണ്ടിയും വ്യക്തികളുടെ പ്രതേക കാര്യങ്ങൾ നിയന്ത്രിക്കാൻ വേണ്ടിയും ചെയ്യുന്നു എന്നാണ് പൊതുവെയുള്ള വിശ്വാസം.

മാരണം
___

ഭൈരവാദി പഞ്ചമൂര്‍ത്തികളെയോ, മറ്റു വനമൂര്‍ത്തികളെയോ, ജപിച്ചയക്കുകയെന്നത് ഇതിന്റെ ഒരു വശമത്രെ. ശത്രുസംഹാരഹോമം, വനദേവതകള്‍ക്കും മറ്റുമുള്ള പുറബലി, തട്ടുംകുരുതിയും, കോഴിബലി എന്നിവ മാരണക്രിയക്കുവേണം. മരണം വരെ സംഭവിക്കാവുന്ന ക്ഷുദ്രകര്‍മവിധികള്‍ മാരണത്തിലുണ്ടെന്നുകാണാം.

ഒടി
____

ശത്രുനാശത്തിനുള്ള മറ്റൊരു ആഭിചാര കര്‍മമാണ് ഒടി. ഒടിവെച്ചത് കടന്നാലാണ് അതിന്റെ ദോഷം ബാധിക്കുക. ഒടി കടന്നാല്‍ വിഷാംശംകൊണ്ട് കാലുകള്‍ വീങ്ങുകയും പൊട്ടുകയും ചെയ്യുമത്രെ. പിണിയാളുടെ ശരീരത്തില്‍ സന്ധുക്കളില്‍ കുരുത്തോല കെട്ടി, എട്ടുമുള്ളു തറപ്പിക്കും. കണ്ണിമീന്‍, അട്ടക്കുടു, ഏട്ട (ഒരു തരം മത്സ്യം), മഞ്ഞള്‍, ചുണ്ണാമ്പ് എന്നിവ ചേര്‍ത്ത ചോറുകൊണ്ട് പ്രതിരൂപ (ആള്‍രൂപ)മുണ്ടാക്കി, മുള്ളുകളും മറ്റും ആ സങ്കല്പ ശരീരത്തില്‍ മന്ത്രത്തോടുകൂടി കുത്തുകയെന്നത് ഒടികര്‍മത്തിന്റെ ഒരു വശമാണ്.

മറിവ്
__

യഥാര്‍ത്ഥ രൂപത്തെ മറച്ചുവെയ്ക്കുന്നതാണ് മറിവ്.. ബുദ്ധിപരമായ മാന്ദ്യമുണ്ടാക്കുവാന്‍ 'മറിവ്' എന്ന മാന്ത്രിക ക്രിയകൊണ്ട് സാധിക്കുമത്രെ. 'ആള്‍മറിവ്' അതില്‍ പ്രധാനമാണ്. ഒരാള്‍ നീണ്ടു കിടന്ന് കോടി വസ്ത്രം പുതപ്പിച്ച്, കുരുതി നിറച്ച് വായ കെട്ടിയ ഒരു കുംഭം നെഞ്ചില്‍ കമഴ്ത്തിവച്ച്, അതിന്‍മുകളില്‍ പലക വച്ച് 'മുഷ്ടി' കൊത്തുകയെന്നത് 'മറിവി' ന്റെ കര്‍മാംഗമാണ്.

മുഷ്ടി
___
മുഷ്ടികര്‍മം മന്ത്രവാദപരമായ മിക്ക കര്‍മങ്ങളുടെയും അന്ത്യത്തില്‍ പതിവുണ്ട്. ചെന്നാര്‍വള്ളി, ഞെഴുകിന്‍കോല്, ഈയച്ചേമ്പ്, തേങ്ങാക്കുലയല്ലി, കടുക്ക തുടങ്ങിയവ കെട്ടി തേങ്ങയുടെ മുകളില്‍വെച്ച് നാലുഭാഗത്തുനിന്നും കൊത്തുകയാണ് 'മുഷ്ടി'യുടെ മുഖ്യചടങ്ങ്. ഞരമ്പുവേദന, ശാരീരികമായ ക്ഷീണം തുടങ്ങിയവയ്ക്കും മുഷ്ടികൊത്തല്‍ ക്രിയ കഴിപ്പിക്കും.

സ്തംഭനം
___
ചില മന്ത്രവാദികള്‍ക്ക് മാന്ത്രികശക്തി/ആഭിചാരക്രിയമുഖേന സ്തംഭിപ്പിക്കുവാന്‍/നിരോധിക്കു വാൻ/പ്രവർത്തികൾക്ക് തടസ്സമുണ്ടക്കുവാൻ ഉള്ള കഴിവുണ്ട്.അതാണ് സ്തംഭനക്രിയ.കുടത്തില്‍ കുരുതിവെള്ളവും മറ്റും നിറച്ച് കുഴിച്ചിടുകയാണ് ജലസ്തംഭനം. കോഴിയുടെ വായയില്‍ ചില പ്രത്യേക മരുന്നുകള്‍ നിറച്ച് കഴുത്തറുത്ത്, ഹോമിക്കുകയാണ് കുക്കുടസ്തംഭനം. ഇളനീര് തുരന്ന് മരുന്ന് നിറച്ച് സ്ഥാപിക്കുകയാണ് നാളികേര സ്തംഭനം. വെള്ളരിക്ക, കോഴിമുട്ട തുടങ്ങിയവയും സ്തംഭനക്രിയക്ക് ഉപയോഗിക്കാം.


ചിലർ കനലില്‍ ചാടുകയും മേലേരി (തീക്കൂമ്പാരം)യില്‍ കിടക്കുകയും ചെയ്തുകൊണ്ട് നര്‍ത്തനം ചെയ്യുന്ന മലയരും മറ്റും ശരീരത്തില്‍ പൊള്ളാതിരിക്കുവാന്‍
കൂമന്‍, കൊറ്റി, തവള എന്നിവയുടെ മേദസ്സെടുത്ത് മന്ത്രപൂര്‍വ്വം പുരട്ടിയാല്‍ അഗ്നിയില്‍ ദഹിക്കുകയില്ല.
നെന്മേനിവാകയുടെ കിഴക്കോട്ടുപോയ വേര് ഞായറാഴ്ച കിളച്ചെടുത്ത് തഴച്ച് കുറിതൊട്ടാല്‍ അഗ്നിബാധയില്‍ നിന്നും രക്ഷപ്പെടാമത്രെ.
 തവളക്കരളെടുത്ത് ആട്ടിന്‍ മേദസ്സു ചേര്‍ത്ത്, ശരീരത്തില്‍ തേയ്ക്കുന്നതാണ് ഇവർ ചെയ്യുന്നത് കൂടാതെ
 മാന്ത്രിക പാരമ്പര്യവും അവര്‍ക്കുണ്ടെന്നോര്‍ക്കണം

ബലി
___
യക്ഷഗന്ധര്‍വ്വാദി വിമാനബാധകളെയും, പ്രേത പിശാചുക്കളെയും, രോഗബാധകളെയും മറ്റും പ്രീതിപ്പെടുത്തിയോ പിണക്കിയോ അകറ്റുകയാണ് പ്രായേണ മന്ത്രവാദത്തിലെ ബലിക്രിയകളുടെ ഉദ്ദേശ്യം. കൈബലി, മാടബലി, ഭൂതമാരണബലി, രാവണബലി, ഉച്ചബലി, ഭദ്രബലി, കുഴിബലി, കഴുബലി, നിണബലി, ഗര്‍ഭബലി, പ്രതികാരബലി, ഗന്ധര്‍വ്വബലി, രോഗശാന്തിബലി തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ഒട്ടനേകം ബലിക്രിയകളുണ്ട്.

കടപ്പാട്: മാന്ത്രിക വിജ്ഞാനം by Dr Vishnu namboothiri..

അഭിപ്രായങ്ങള്‍

  1. നല്ല അറിവ് നന്ദി. വിനയപൂർവ്വം ഞാൻ ഇൗ അറിവ് എടുക്കുന്നു. 🙏🙂

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അറിവുകള്‍ പങ്കുവയ്ക്കുന്നതില്‍ എനിക് സന്തോഷമേ ഉള്ളൂ

      ഇല്ലാതാക്കൂ
  2. മാന്ത്രിക വിജ്ഞാനം Stock വരുമ്പോൾ അറിയിക്കുമല്ലോ?

    മറുപടിഇല്ലാതാക്കൂ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കൂ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് “കരിന്തണ്ടന്‍” ?

മൈസൂർ മല്ലിഗെ അഥവാ Jasmine of Mysore

കുറ്റിപ്പുറം പാലം ഓര്‍മകളിലേക്ക് ഒരു അന്വേഷണം