പോസ്റ്റുകള്‍

human sacrifice in kerala എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ലോകം വിറപ്പിച്ച കൊതുകിന്റെ പൂർവികർ

കൊതുക് എന്ന ഷഡ്‌പദത്തെ അറിയാത്തവർ ലോകത്തു ആരും കാണില്ല എന്നൽ  കൊതുകിന്റെ പൂർവികർ എന്ന് കരുതുന്ന രക്തദാഹികളെ കുറിച്ചുള്ള അറിവ് പരിമിതമാണ്. ഏകദേശം 10 ലക്ഷം വര്ഷങ്ങൾ...

ദുർമന്ത്രവാദം

ഇമേജ്
"ലോകത്ത് പോസിറ്റീവ് എനർജി ഉണ്ടെങ്കിൽ ഉറപ്പായും നെഗറ്റീവ് എനർജി യും ഉണ്ടാകും" ലോകത്തിന്റെ നാനാ ഭാഗങ്ങളിൽ ദുർമന്ത്രവാദം നടത്തിയിരുന്നു. അഥർവ്വവേദത്തിലാണ് ദുർമന്ത്രവാദത്തെ പറ്റി പരാമർശിക്കുന്നത്. മാന്ത്രിക വിദ്യയേ തിന്മക്കായി ഉപയോഗിക്കുന്നതാണ് ദുർമന്ത്രവാദം. ഒടി, മുഷ്ടി, മുറിവ്,മാരണം,സ്തംഭനം,വശ്യം,മോഹനം,ആകർഷണം,തുടങ്ങിയ പല മന്ത്രവാദ കാര്യങ്ങളും, മലയൻ,പാണൻ,മണ്ണാൻ,പുള്ളുവൻ,വേലൻ,കനിഷൻ, കൊപ്പാലൻ,പുലയൻ, പറയൻ, മാവിലൻ,കുറിച്യൻ,പണിയൻ തുടങ്ങിയ സമുദായങ്ങളിൽ പെട്ട മാന്ത്രികർ ആഭിചാര ക്രിയകൾക്ക്‌ വേണ്ടിയും വ്യക്തികളുടെ പ്രതേക കാര്യങ്ങൾ നിയന്ത്രിക്കാൻ വേണ്ടിയും ചെയ്യുന്നു എന്നാണ് പൊതുവെയുള്ള വിശ്വാസം. മാരണം ___ ഭൈരവാദി പഞ്ചമൂര്‍ത്തികളെയോ, മറ്റു വനമൂര്‍ത്തികളെയോ, ജപിച്ചയക്കുകയെന്നത് ഇതിന്റെ ഒരു വശമത്രെ. ശത്രുസംഹാരഹോമം, വനദേവതകള്‍ക്കും മറ്റുമുള്ള പുറബലി, തട്ടുംകുരുതിയും, കോഴിബലി എന്നിവ മാരണക്രിയക്കുവേണം. മരണം വരെ സംഭവിക്കാവുന്ന ക്ഷുദ്രകര്‍മവിധികള്‍ മാരണത്തിലുണ്ടെന്നുകാണാം. ഒടി ____ ശത്രുനാശത്തിനുള്ള മറ്റൊരു ആഭിചാര കര്‍മമാണ് ഒടി. ഒടിവെച്ചത് കടന്നാലാണ് അതിന്റെ ദോഷം ബാധിക്കു...

കുറ്റിപ്പുറം പാലം ഓര്‍മകളിലേക്ക് ഒരു അന്വേഷണം

ഇമേജ്
 കുറ്റിപ്പുറം പാലം ഓര്‍മകളിലേക്ക് ഒരു അന്വേഷണം. Courtesy:-  തിരുർ ദിനേശൻ  ഇവിടുത്തെ കാറ്റിന്‌ ചോരയുടെ ഗന്ധമോ?    പണ്ടൊക്കെ നേരം ഇരുട്ടിയാല്‍ ആ പാലത്തിലൂടെ ആരും നടക്കാറില്ലായിരുന്നു. എന്തോ ഒരു ഭീതി അവരെ വേട്ടയാടിയിരുന്നു. കാരണം, ആ പാലം അവര്‍ക്കു സമ്മാനിച്ചതു പേടിപ്പെടുത്തുന്ന ചിന്തകളാണ്‌. പാലത്തിന്റെ നിര്‍മാണസമയത്തു തൂണുകള്‍ക്ക്‌ ഉറപ്പുകിട്ടാന്‍ നരബലി നടന്നുവെന്ന വിശ്വാസമാണു ജനങ്ങളെ ഭയപ്പെടുത്തിയിരുന്നത്‌.  കുറ്റിപ്പുറം പാലം       നരബലി നടന്നുവെന്ന തീരാക്കളങ്കവുമായി നില്‍ക്കുന്നതു മലപ്പുറം ജില്ലയില്‍ ഭാരതപ്പുഴയ്‌ക്കു കുറുകെയുള്ള കുറ്റിപ്പുറം പാലമാണ്‌. പുതിയ തലമുറ ഈ വിശ്വാസത്തെ തള്ളിക്കളയുമ്പോള്‍ അവഗണിക്കാന്‍ വരട്ടെ എന്നാണു പഴമക്കാര്‍ പറയുന്നത്‌. നരബലി നടന്നുവെന്ന നടുക്കുന്ന വിശ്വാസം ആറു പതിറ്റാണ്ട്‌ കഴിഞ്ഞിട്ടും വിട്ടകന്നിട്ടില്ല. ആരെയാണ്‌ ബലി കൊടുത്തതെന്നോ ആരാണ്‌ ബലി നടത്തിയതെന്നോ ചോദിച്ചാല്‍ അവര്‍ക്ക്‌ ഉത്തരമില്ല. ''ചെറുപ്പത്തില്‍ ഞങ്ങളൊക്കെ കേട്ടിട്ടുണ്ട്‌. പാലം പണിക്ക്‌ മനുഷ്യക്കുരുതി നടന്നിട്ടുണ്ടെന്ന്...