പോസ്റ്റുകള്‍

newton and daniel എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

ദാനിയേല്‍ പ്രവചനം: സര്‍ ഐസക് ന്യൂട്ടന് തെറ്റുപറ്റിയോ? | Mathew Chembukandathil

ഇമേജ്
അമേരിക്കയില്‍ വേള്‍ഡ് ട്രേഡ് സെന്റര്‍ തകരുമ്പോള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ആകാശത്തില്‍ രണ്‍ടായിരത്തോളം വിമാനങ്ങള്‍ പറന്നുകൊണ്‍ടിരിക്കുകയായിരുന്നു എന്നാണ് കണക്കാക്കിയിരിക്കുന്നത്. ഇപ്പോള്‍ പതിനൊന്നു വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു പതിനൊന്നു വര്‍ഷങ്ങള്‍ക്കുള്ളില്‍ ലോക യാത്രാരംഗത്ത് വലിയ മാറ്റം പിന്നേയും ഉണ്‍ടായി. പുതിയ വിമാനങ്ങളും വിമാനത്താവളങ്ങളും ഉണ്‍ടായി, 9/11 ഭയത്തില്‍ വിമാനയാത്ര വേണ്ടെന്നുവച്ചവര്‍ പലരും യാത്ര പുനഃരാരംഭിച്ചിരിക്കുന്നു. ഇപ്പോള്‍ കുറഞ്ഞത് മൂവായിരം മുതല്‍ നാലായിരം വിമാനങ്ങള്‍വരെ ഒരേ സമയം മാനത്ത് ഒരേ സമയം പറന്നുകൊണ്‍ടിരിക്കുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. ഒരു വിമാനത്തിന് ശരാശരി 200 സീറ്റുകള്‍ കണക്കാക്കിയാല്‍ ഒരേസമയം ആറു ലക്ഷം മുതല്‍ എട്ടുലക്ഷം മനുഷ്യര്‍ മാനത്ത് കറങ്ങുന്നു എന്ന് ചുരുക്കം. കപ്പലിലും ട്രെയിനിലും ബസിലും കാറിലും തുടങ്ങി സൈക്കിളില്‍വരെ യാത്രചെയ്തുകൊണ്ടിരിക്കുന്നവരുടെ കൂടെ എണ്ണം എടുത്താല്‍ അവിശ്വസനീയമായ ഒരു സംഖ്യയായിരിക്കും ലഭിക്കുക!. അന്ത്യകാലത്ത് ജനങ്ങള്‍ സഞ്ചാരപ്രിയരും ജ്ഞാനം വര്‍ദ്ധിപ്പിക്കുന്നതില്‍ തല്‍പ്പരരുമായിരിക്കുമെന്ന് ഒരു പ്രവചനം ദ