പോസ്റ്റുകള്‍

സെപ്റ്റംബർ, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ലോകം വിറപ്പിച്ച കൊതുകിന്റെ പൂർവികർ

കൊതുക് എന്ന ഷഡ്‌പദത്തെ അറിയാത്തവർ ലോകത്തു ആരും കാണില്ല എന്നൽ  കൊതുകിന്റെ പൂർവികർ എന്ന് കരുതുന്ന രക്തദാഹികളെ കുറിച്ചുള്ള അറിവ് പരിമിതമാണ്. ഏകദേശം 10 ലക്ഷം വര്ഷങ്ങൾ...

"റോ" യും ബംഗ്ലാദേശ് വിമോചനവും.

ഇമേജ്
സെപ്റ്റംബർ 21, "റോ" സ്ഥാപന ദിനം . ================================== ഡിസംബർ 14, 1971 . ഹാഷിംപുരയിലെയും ഗുവഹാത്തിയിലെയും ഇന്ത്യൻ വ്യോമസേനാ താവളത്തിൽ ഒരു സന്ദേശമെത്തി. ധാക്കയിലെ പ്രതിരോധപരമായി യാതൊരു പ്രാധാന്യവും ഇല്ലാതിരുന്ന നഗരമധ്യത്തിലുള്ള ഒരു കൊളോണിയൽ കെട്ടിടം ഉടൻ തന്നെ ലക്ഷ്യം വയ്ക്കണം. ഇന്ത്യൻ വ്യോമത്താവളങ്ങളിൽ നിന്നുയർന്ന മിഗ് 21 വിമാനങ്ങൾ ധാക്കയിലെ ആ കെട്ടിടം ബോംബുകൾ വർഷിച്ചു തരിപ്പണമാക്കി. ബോംബുകൾ വീഴുന്ന സമയത്തു കിഴക്കൻ പാക്കിസ്ഥാൻറെ കാബിനെറ്റ്, യുദ്ധത്തിൽ കീഴടങ്ങൽ ഒഴിവാക്കാൻ വേണ്ട നടപടികളെ കുറിച്ചു ചർച്ച ചെയ്യാൻ അടിയന്തിരമായി വിളിച്ചു ചേർത്ത മീറ്റിങ് നടക്കുകയായിരുന്നു ആ കെട്ടിടത്തിൽ. ആക്രമണത്തിൽ നിന്നും കിഴക്കൻ പാക്കിസ്ഥാൻ മേധാവിയായിരുന്ന എം എം എം മാലിക്കും കൂടെയുണ്ടായിരുന്നവരും തലനാരിഴക്ക് രക്ഷപെട്ടു വെങ്കിലും അധികം താമസിയാതെ മാലിക് തൻറെ രാജി സമർപ്പിച്ചു. രണ്ടു ദിവസം കൂടി കഴിഞ്ഞപ്പോൾ പാക്കിസ്ഥാൻ നിരുപാധികം ഭാരത സൈന്യത്തിന് മുൻപിൽ കീഴടങ്ങി. കുറച്ചു കാലത്തേക്കെങ്കിലും പ്രതിരോധ ഗവേഷകരെയും ചരിത്രകാരന്മാരെയും കുഴക്കിയിരുന്ന ചോദ്യമായിരുന്നു പാക്കിസ്...