പോസ്റ്റുകള്‍

ജൂലൈ, 2018 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

കേരളം കണ്ട എറ്റവും വലിയ പ്രകൃതി ദുരന്തം

ഇമേജ്
പ്രകൃതിദുരന്തങ്ങൾ ഒരു നാടിനെയും അതിന്റെ സംസ്കാരത്തെയും നിത്യജീവിതത്തെയും മാറ്റിമറിച്ച സംഭവങ്ങൾ ലോകത്തിൽ ആദ്യമല്ല. കേരളവും നിരവധി പ്രകൃതി ദുരന്തങ്ങൾക്കു സാക്ഷിയായ സംസ്‌ഥാനം കൂടിയാണ്. കേരളം കണ്ട എറ്റവും വലിയ പ്രകൃതി ദുരന്തം തെണ്ണൂറ്റിയൊമ്പതിലെ (കൊല്ലവർഷം 1099) വെള്ളപ്പൊക്കം എന്നു പഴമക്കാരുടെ ഇടയിൽ പ്രചാരമുള്ള 1924–ലെ വെള്ളപ്പൊക്കമാണ്. മൂന്നാർ പട്ടണം -വെള്ളപ്പൊക്ക സമയത്തു  ഇതു കേരളത്തെ തന്നെ മാറ്റിമറിച്ചു. വെള്ളപ്പൊക്കത്തിൽ ഏറ്റവും കൂടൂതൽ ദുരിതമനുഭവിച്ചത് കേരളത്തിന്റെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറാണ്. ഇന്നത്തെ മൂന്നാർ, കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തെ അതിജീവിച്ച പ്രദേശമാണെന്നു ചിലർക്കു മാത്രമേ അറിയുകയുള്ളൂ. മൂന്നാറിൽ വർഷങ്ങൾക്കു മുമ്പ് ട്രെയിൻ ഓടിയിരുന്നു. ഇന്നു ട്രെയിൻ ഓടിയിരുന്ന കഥകൾ ചരിത്രത്തിൽ മാത്രം. മൂന്നാറിൽ ട്രെയിൻ ഓടിയിരുന്നതിന്റെ തെളിവായി കുറച്ചു ശേഷിപ്പുകൾ മാത്രമാണ് ഇപ്പോൾ അവശേഷിക്കുന്നത്. 1924 ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലാണ് ദാരുണമായ ദുരന്തമുണ്ടായത്. കൊല്ലവർഷം 1099–ൽ വെള്ളപ്പൊക്കവും പേമാരിയും ഉണ്ടായതിനാലാണ് 99ലെ വെള്ളപ്പൊക്കം എന്ന് പഴമക്കാർ ആ ദുരന്തത്

ജൂലൈ 15 - World Today

🌷ചരിത്രസംഭവങ്ങൾ 1926 - ബെസ്റ്റ്(ബോംബൈ ഇലക്ട്രിക്ക് സപ്ലൈ ആന്റ് ട്രാൻസ്പോർട്ട്) ബസ്സുകൾ മുംബൈയിൽ സർവ്വീസ് തുടങ്ങി. 1954 - ബോയിങ്ങ് 707 ന്റെ ആദ്യ പറക്കൽ. 1975 - അപ്പോളോ സോയൂസ് ടെസ്റ്റ് പ്രൊജക്റ്റ് - അപ്പോളോ സോയൂസ് എന്നീ ബഹിരാകാശവാഹനങ്ങൾ യൂ.എസ്.സോവിയറ്റുമായി ചേരാൻ ബഹിരാകാശത്തേക്ക് പറന്നു. 1995 - ആമസോൺ.കോം എന്ന ഓൺലൈൻ സൈറ്റിൽ ആദ്യ വിൽപ്പന നടന്നു. 2003 - മോസില്ല ഫൌണ്ടേഷൻ പിറന്നു. 2010 - ഇന്ത്യൻ രൂപയുടെ ചിഹ്നത്തിന് ഔദ്യോഗിക അംഗീകാരം ലഭിച്ചു. 2013 ഇന്ത്യൻ തപാൽ വകുപ്പ്‌ ടെലഗ്രാഫ്‌ നിർത്തലാക്കി. 🌷ജനനം 1885 - മുൻ കേരള മുഖ്യമന്ത്രി പട്ടം താണുപിള്ള 1927 - മുൻ കേരള മുഖ്യമന്ത്രി സി.എച്ച്. മുഹമ്മദ്കോയ 1933 - എം ടി വാസുദേവൻനായർ 🌷മരണങ്ങൾ ആന്റൺ ചെഖോവ് എറിക് ബേൺ കുഞ്ചാക്കോ കെ.എം. തരകൻ ബാനൂ ജഹാൻഗീർ കോയാജി സുലൈഖ ഹുസൈൻ 🌷മറ്റു പ്രത്യേകതകൾ പ്ലാസ്റ്റിക് സര്‍ജറി ദിനം

ടെസ്‌ലയുടെ ആന്റി ഗ്രാവിറ്റി UFO

ഇമേജ്
……Unni Krishnan…… Nikola Tesla       ലോകം കണ്ട ഏറ്റവും പ്രതിഭാശാലിയായ ശാസ്ത്ര സാങ്കേതിക വിദ്യകളുടെ സ്രഷ്ട്ടാവാണ് ക്രോയേഷ്യൻ എൻജിനീയറും ശാസ്ത്രജനുമായ നിക്കോളാ ടെസ്‌ല. അദ്ദേഹത്തിന്റെ ജീവിതം AC, ടെസ്‌ല കോയിൽ, വിട്രിസിറ്റി, എന്നിവ കൊണ്ടു മാത്രം നിന്നില്ല. സാധാരണയിൽ നിന്നു മാറി അദ്ദേഹം തന്റെ കണ്ടുപിടുത്തങ്ങൾക്ക് ഒരു രഹസ്യസ്വഭാവം കാത്തു സൂക്ഷിക്കാറുണ്ടായി രുന്നു. അതു കൊണ്ടായിരിക്കണം നിഗൂഢതയുടെ കണ്ടു പിടുത്തക്കാരൻ എന്നുകൂടി ലോകം അദ്ദേഹത്തെ വിളിച്ചത്. അദ്ദേഹത്തിന്റെ കണ്ടുപിടുത്ത ങ്ങൾക്കിടയിൽ ലോകം ഇന്നും കണ്ടു പിടിക്കാൻ ശ്രമിക്കുന്ന ആന്റി ഗ്രാവിറ്റി സാങ്കേതിക വിദ്യ അദ്ദേഹം അന്നേ കണ്ടു പിടിച്ചിരുന്നു എന്നു കരുതപ്പെടുന്നു. 1928-ൽ പേറ്റന്റ് നമ്പർ 1,655,144 എന്നു രേഖപ്പെടുത്തിയ അത്ഭുതകരമായതും എന്നാൽ ചുരുളുകൾ അഴിയാത്തതുമായ അദ്ദേഹത്തിന്റെ കണ്ടു പിടുത്തം എന്താണ്?!! എയർക്രാഫ്റ്റിനോടും ഹെലികോപ്റ്ററിനോടും ഒരു പോലെ സാമ്യതയുള്ള ഒരു UFO ആണ് ടെസ്‌ല അന്നു കണ്ടു പിടിച്ചത് അദ്ദേഹം തന്റെ മരണത്തിനു മുൻപ് എയ്‌റോഡയനാമിക്സിലും പ്രൊപ്പൽഷൻ മേഖലകളിലും തന്റെ വ്യക്തി മുദ്ര ചാർത്താൻ ശ്രമിച്ചു എന്നതിനുള്ള തെളിവാണ