Latest Post

ഇടനാട്ടുതറ പണിക്കരുടെ കുതിരസ്സവാരി

ഇമേജ്
എഴുത്തും വരയും: പള്ളിക്കോണം രാജീവ് 1901ലാണ് സംഭവം. അയിത്തവും തീണ്ടാചാരങ്ങളും കൊടികുത്തി വാണിരുന്ന അക്കാലത്ത് ക്ഷേത്രങ്ങളുടെ സമീപമുള്ള പൊതുവഴികളിൽ പോലും അവർണ്ണരെന്നു മുദ്ര കുത്തപ്പെട്ടവർക്ക് സഞ്ചാരസ്വാതന്ത്യം നിഷേധിക്കപ്പെട്ടിരുന്നു. കോട്ടയത്ത് തിരുനക്കര മഹാദേവക്ഷേത്രത്തിൻ്റെ തെക്കുവശത്തുള്ള പൊതുവഴിയിലൂടെ കിളിരൂരിലുള്ള ഇടനാട്ടുതറ നാരായണപ്പണിക്കർ എന്ന ഈഴവപ്രമാണി തലപ്പാവും കോട്ടും ധരിച്ച് കുതിരപ്പുറത്തു സഞ്ചരിച്ചത് വലിയ വിവാദമായി. ധനാഢ്യനും കരപ്രമാണിയുമായിരുന്ന പണിക്കരുടെ കുതിരസവാരി ഉന്നതകുലജാതർ എന്നു നടിക്കുന്നവരെ ചൊടിപ്പിച്ചു. ക്ഷേത്രത്തിനുള്ളിൽ ആചാരാനുഷ്ഠാനങ്ങൾ നടക്കുന്ന വേളയിൽ നാരായണപ്പണിക്കർ തൻ്റെ സാമീപ്യം കൊണ്ട് ക്ഷേത്രം അശുദ്ധമാക്കിയെന്നും പൊതുനിയമം തെറ്റിച്ചെന്നും ആരോപിച്ച് തിരുനക്കര സമൂഹക്കാർ എന്ന അന്നത്തെ ക്ഷേത്രഭരണാധികാരികൾ തഹസീൽദാർ മുമ്പാകെ ഹർജി നൽകി. Drawing by Rajeev Pallikonam സമൻസ് അയച്ചിട്ടും ഹാജരാകാതിരുന്നതിനാൽ തഹസീൽദാർ പണിക്കർക്ക് 15 രൂപ പിഴ നിശ്ചയിക്കുകയും പണിക്കർ ഹാജരായി അതു കെട്ടിവെയ്ക്കുകയും ചെയ്തു. ഈ കേസിൽ തുടർന്നുണ്ടായ വിചാരണവേളകളിൽ ക്ഷേത്രം തന്ത്രി, കോയ്മ, ശാന്ത

ടെസ്‌ലയുടെ ആന്റി ഗ്രാവിറ്റി UFO

……Unni Krishnan……

Nikola Tesla
      ലോകം കണ്ട ഏറ്റവും പ്രതിഭാശാലിയായ ശാസ്ത്ര സാങ്കേതിക വിദ്യകളുടെ സ്രഷ്ട്ടാവാണ് ക്രോയേഷ്യൻ എൻജിനീയറും ശാസ്ത്രജനുമായ നിക്കോളാ ടെസ്‌ല. അദ്ദേഹത്തിന്റെ ജീവിതം AC, ടെസ്‌ല കോയിൽ, വിട്രിസിറ്റി, എന്നിവ കൊണ്ടു മാത്രം നിന്നില്ല. സാധാരണയിൽ നിന്നു മാറി അദ്ദേഹം തന്റെ കണ്ടുപിടുത്തങ്ങൾക്ക് ഒരു രഹസ്യസ്വഭാവം കാത്തു സൂക്ഷിക്കാറുണ്ടായി രുന്നു. അതു കൊണ്ടായിരിക്കണം നിഗൂഢതയുടെ കണ്ടു പിടുത്തക്കാരൻ എന്നുകൂടി ലോകം അദ്ദേഹത്തെ വിളിച്ചത്. അദ്ദേഹത്തിന്റെ കണ്ടുപിടുത്ത ങ്ങൾക്കിടയിൽ ലോകം ഇന്നും കണ്ടു പിടിക്കാൻ ശ്രമിക്കുന്ന ആന്റി ഗ്രാവിറ്റി സാങ്കേതിക വിദ്യ അദ്ദേഹം അന്നേ കണ്ടു പിടിച്ചിരുന്നു എന്നു കരുതപ്പെടുന്നു. 1928-ൽ പേറ്റന്റ് നമ്പർ 1,655,144 എന്നു രേഖപ്പെടുത്തിയ അത്ഭുതകരമായതും എന്നാൽ ചുരുളുകൾ അഴിയാത്തതുമായ അദ്ദേഹത്തിന്റെ കണ്ടു പിടുത്തം എന്താണ്?!! എയർക്രാഫ്റ്റിനോടും ഹെലികോപ്റ്ററിനോടും ഒരു പോലെ സാമ്യതയുള്ള ഒരു UFO ആണ് ടെസ്‌ല അന്നു കണ്ടു പിടിച്ചത് അദ്ദേഹം തന്റെ മരണത്തിനു മുൻപ് എയ്‌റോഡയനാമിക്സിലും പ്രൊപ്പൽഷൻ മേഖലകളിലും തന്റെ വ്യക്തി മുദ്ര ചാർത്താൻ ശ്രമിച്ചു എന്നതിനുള്ള തെളിവാണ് ഈ UFO. തന്റെ എയർക്രാഫ്ടിനെ അദ്ദേഹം സ്‌പേസ്-ഡ്രൈവ്(Space-Drive) എന്നായിരുന്നു വിളിച്ചത്. അല്ലെങ്കിൽ Anti-Electromagnetic field Propulsion System  എന്നും പറയാം.
1938-ൽ മൈഗ്രന്റ് വെൽഫെയർ ഇന്സ്ടിട്യൂട്ടിൽ ഒരു നാഷണൽ സയൻസ് കോൺഫറൻസിൽ ടെസ്‌ല ഗ്രാവിറ്റിയുടെ ഡൈനാമിക് തിയറിയെപ്പറ്റിയും UFO യും കൂടുതൽ സംസാരിച്ചു എന്ന് അന്നു ആ കോൺഫറൻസിൽ ഉണ്ടായിരുന്ന ഗവേഷകനായിരുന്ന വില്യം ലെയ്ൻ പറയുന്നു. ടെസ്‌ലയുടെ മരണ ശേഷം അദ്ദേഹത്തിന്റെ കണ്ടു പിടുത്തങ്ങളുടെ രഹസ്യം തേടാനിറങ്ങിയ ലെയ്ൻ   ‌അദ്ദേഹത്തിന്റെ UFO യുടെ രഹസ്യവും പുറത്തു കൊണ്ടുവരാൻ പുറപ്പെട്ടു. UFO യുടെ പേറ്റന്റ് സംബന്ധിയായ രേഖകൾ സൂക്ഷിച്ചു വച്ചിരുന്നത് അന്നത്തെ ക്രോയേഷ്യൻ ഗവന്റ്‌മെന്റിന്റെ അധീനതയിലായിരുന്ന സെന്റർ ഫോർ നാഷണൽ സെക്യൂറിറ്റി റിസർച് എന്ന സ്ഥാപനത്തിലായിരുന്നു. ആ പേപ്പറുകളും മറ്റും ലെയ്ൻ ഗവൺമെന്റിനോട് ആവശ്യപ്പെട്ടെങ്കിലും ഗവൻറ്മെൻറ് അദ്ദേഹത്തെ നിരാശനാക്കുകയായിരുന്നു. സുരക്ഷാ കാരണങ്ങളാൽ തരാൻ കഴിയില്ല എന്നായിരുന്നു ഗവൺമെന്റിന്റെ മറുപടി

1928-38 കാലങ്ങളിലെ ടെസ്‌ലയുടെ കണ്ടു പിടുത്തങ്ങളും സിദ്ധാന്തങ്ങളും ശാസ്ത്ര സാങ്കേതിക ചരിത്രത്തിലെ തിളങ്ങുന്ന വെള്ളിക്കല്ലുകളാണ്. അതിലൊന്നാണ് ഡൈനാമിക് തിയറി ഓഫ് ഗ്രാവിറ്റി. ശൂന്യതയിലുള്ള വസ്തുക്കളുടെ ചലനവുമായി ബന്ധപ്പെട്ട ഒരു അനുമാന ബല മേഖല ഉണ്ടെന്നും അത് ഐൻസ്റ്റീന്റെ സ്‌പേസിലുള്ള ഗ്രാവിറ്റി വക്രതയുമായി( space time Curvature) ബന്ധപ്പെട്ടിരിക്കുന്നു. ടെസ്‌ലയുടെ UFO യെ പറ്റി ചില UFO ഗവേഷകരുടെ അഭിപ്രായങ്ങൾ ക്രോഡീകരിച്ചൊന്നു പറയാം. ടെസ്‌ലയുടെ UFO യുടെ ഉൾവശം വൃത്താകാരമായി ക്രമീകരിച്ചിരിക്കുന്ന ചാനലുകളാൽ നിർമ്മിതമാണ്. ടെസ്‌ല തന്നെ കണ്ടുപിടിച്ച ' ടെസ്‌ല കോയിൽ' ഉപയോഗിച്ചാണ് ചാനൽ നിർമ്മിച്ചിരിക്കുന്നതാണ്. ആ കോയിലിൽ അദ്ദേഹം രൂപപ്പെടുത്തിയ ഇലക്ട്രോസ്റ്റാറ്റിക് സർഫസ് എമിഷൻ സാങ്കേതിക വിദ്യ ഉപയോഗിച്ചിട്ടുണ്ടെന്നും പറയുന്നു. ആ കോയിലുകൾ നേരിട്ട് ഒരു റെസൊനന്റ് ട്രാന്സ്ഫോര്മറുമായി ബന്ധിപ്പിച്ചിരിക്കുന്നു. ആ ട്രാന്സ്ഫോര്മറിൽ നിന്നാവണം കോയിലിലേക്കുള്ള ഇലക്ട്രോമാഗ്നെറ്റിക് ലോഡ് വരുന്നത്. കോയിലുകളാൽ ചുറ്റപ്പെട്ട രണ്ടു അർദ്ധഗോളാകൃതിയിലുള്ള(Hemishere) രണ്ടു നിര്മിതികളുണ്ട്. അതിനുള്ളിൽ വാക്വo നിറച്ചിരിക്കുന്നു. അന്തരീക്ഷ മർദ്ദം ഒരു പ്രതേക ട്യൂബിനുള്ളിലൂടെ കടത്തി ആ ട്യൂബ് ഒരു ഇലക്ട്രിക് ജനറേറ്ററുമായി ഘടിപ്പിച്ചിരിക്കുന്നു. അതിൽ നിന്നെടുക്കുന്ന ഔട്ട് പുട്ട് പവറാണ് UFO യ്ക്കുള്ള ഊർജം നൽകുന്നത്. അന്യഗ്രഹ ജീവികളുടെ UFO കളിൽ ഇത്തരം സാങ്കേതിക വിദ്യയാകാം ഉപയോഗിച്ചിരിക്കുന്നത് എന്നാണ് ചില UFO റിപ്പോർട്ടർമാർ പറയുന്നത്. എന്തായാലും ടെസ്‌ലയുടെ UFO യുടെ രഹസ്യം നാൽപ്പതു വർഷം മുൻപ് ജീവിച്ചിരുന്ന നിക്കോളാ ടെസ്‌ല എന്ന മഹാ ശാസ്ത്ര പ്രതിഭയ്ക്ക് മാത്രമേ അറിയുകയുള്ളൂ എന്നു സാരം. ടെസ്‌ല UFO ഇപ്പോഴും ചുരുളഴിയാതെ കിടക്കുന്നു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ആരാണ് “കരിന്തണ്ടന്‍” ?

മൈസൂർ മല്ലിഗെ അഥവാ Jasmine of Mysore

കുറ്റിപ്പുറം പാലം ഓര്‍മകളിലേക്ക് ഒരു അന്വേഷണം