പോസ്റ്റുകള്‍

ancient torture എന്ന ലേബലുള്ള പോസ്റ്റുകൾ കാണിക്കുന്നു

Latest Post

ലോകം വിറപ്പിച്ച കൊതുകിന്റെ പൂർവികർ

കൊതുക് എന്ന ഷഡ്‌പദത്തെ അറിയാത്തവർ ലോകത്തു ആരും കാണില്ല എന്നൽ  കൊതുകിന്റെ പൂർവികർ എന്ന് കരുതുന്ന രക്തദാഹികളെ കുറിച്ചുള്ള അറിവ് പരിമിതമാണ്. ഏകദേശം 10 ലക്ഷം വര്ഷങ്ങൾ...

ചിത്രവധക്കൂട്‌

ഇമേജ്
ഇരുമ്പുകൂട്ടിലടച്ച് മരത്തില്‍ കെട്ടിത്തൂക്കിയിട്ട് പക്ഷികളെക്കൊണ്ട് കൊത്തിച്ചു കൊല്ലുന്ന രീതി.  ‘ചിത്രവധം’ എന്നാണ് പേര്. (ചിത്രം എന്നാല്‍ പക്ഷി) പദ്മനാഭപുരം കൊട്ടാരത്തില്‍ ‘ചിത്രവധ’ത്തിനുപയോഗിച്ചിരുന്ന കൂടുകള്‍ ഇപ്പോഴും പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.      "1343-ല്‍ കേരളത്തിലെത്തിയ ഇബിന്‍ബത്തൂത്ത പറയുന്നത് ‘വഴിയില്‍ വീണു കിടന്ന നാളികേരം ചിലയാത്രക്കാര്‍ എടുത്തുകൊണ്ടു പോയതായി അറിഞ്ഞ രാജാവ്, അവരെ തെരഞ്ഞുപിടിച്ച് പലകകളില്‍ മലര്‍ത്തിക്കിടത്തി കുറ്റികളടിച്ച് കൊന്ന് ജനങ്ങള്‍ കണ്ടു മനസ്സിലാക്കാന്‍ വേണ്ടി കാഴ്ചയ്ക്ക് വച്ചിരുന്നതായി അറിയാന്‍ സാധിച്ചു‘ എന്നാണ്.   ജാതിവ്യവസ്ഥ കർശനമായി നിലനിർത്താനും വേണ്ടിയാണ് ഈ ശിക്ഷാരീതി ആവിഷ്കരിക്കപ്പെട്ടത്. ചിത്രവധം വിവിധരീതിയിൽ നടപ്പാക്കിയിരുന്നു. കൂലിചോദിച്ചാൽ പാടത്തെചെളിയിൽ അവർണ്ണനെ ചവുട്ടിത്താഴ്ത്തുകയും,അവന്റെ പെണ്ണുങ്ങളുടെമാനം ക്രൂരമായ്‌ കവർന്നെടുക്കുകയും ചെയ്തിരുന്ന ജന്മിത്വശ്വാനപരിഷകൾക്ക്‌ ചെറുശിക്ഷപോലും കിട്ടാതിരുന്നകാലത്താണ്‌,വിശപ്പുകൊണ്ട്‌ ചെറിയ മോഷണം നടത്തിയ  അവർണ്ണന്‌ അതിക്രൂരശിക്ഷ നൽകിയത്‌.  ആസ്ട്രിയന്‍ പ...