2010 ജനുവരിയിലെ ഒരു വൈകുന്നേരത്ത് കാഠ്മണ്ഡുവിലെ ഒരു പബ്ബില്‍ വെച്ചാണ് ഞാന്‍ അവളെ കണ്ടത്. ശ്രീബുദ്ധന്‍റെ മുഖത്ത് കാണുന്ന ശാന്തതയും സൗമനസ്യവും സ്ഫുരിക്കുന്ന ഭാവം. ഞങ്ങള്‍ക്ക് വേണ്ട പാനീയങ്ങളും ഭോജ്യങ്ങളും തരുന്നതിനിടയില്‍ തോന്നിയ ഒരു അടുപ്പത്തിനിടയില്‍ അവള്‍ തന്‍റെ സങ്കടങ്ങള്‍ പറഞ്ഞു. കാഠ്മണ്ഡുവിലെ ഒരു മലമുകളിലാണ് എന്‍റെ വീട്. കുറച്ചു നാളുകള്‍ക്കു മുമ്പ് അച്ഛനും അമ്മയും മണ്ണിടിച്ചിലില്‍ മരണപ്പെട്ടു. അവളുടെ ഗ്രാമത്തിലെ ഒരു പ്രധാനിയാണ് അവളെ ഇവിടെ, ഈ വിനോദഗേഹത്തില്‍ എത്തിച്ചത്. യുവതീയുവാക്കള്‍ തങ്ങളുടെ നിമ്നോന്നതങ്ങളില്‍ രമിച്ചും ആനന്ദത്തില്‍ ആടുകയും പാടുകയും ചെയ്യുന്ന ഇടം. ആഘോഷരാവുകള്‍ക്ക് നിറം പകരാനായി അണിഞ്ഞൊരുങ്ങി മാദക നൃത്തമാടുന്ന നര്‍ത്തകികള്‍, മദ്യത്തിന്‍റെ രൂക്ഷഗന്ധം, പക്ഷെ അവള്‍ എല്ലാത്തില്‍ നിന്നും ഒഴിഞ്ഞുമാറി നില്‍ക്കുകയാണ്. അടുത്ത ആഴ്ച എന്നെ കല്‍ക്കത്തയിലേയ്ക്ക് കൊണ്ടുപോകും. എനിക്ക് ഈ ജോലി ഇഷ്ടമല്ലെന്ന് അവള്‍ വിഷമത്തോടെ പറഞ്ഞു. എനിക്ക് പഠിക്കണം, ടീച്ചറാകണം, എന്നെ ഇവിടെ നിന്ന് നിങ്ങള്‍ കൊണ്ടു പോകുമോ എന്ന് വല്ലാത്ത വിഷമത്തോടെ, എന്നാല്‍ പ്രതീക്ഷയോടെ അവള്‍ പെട്ടെന്ന് ഞങ്ങളോട് ചോ...