ക്യൂബയിലെ സ്വാതന്ത്ര്യത്തിനായി സ്വയം മരണ ശിക്ഷ ഏറ്റുവാങ്ങിയ ഒരു വിഭാഗം മനുഷ്യരായിരുന്നു ഫ്രീക്കികൾ. സ്വതന്ത്രമായി ജീവിക്കാൻ എയ്ഡ്സ് രോഗത്തെ ഇരു കയ്യും നീട്ടി സ്വീകരിച്ചവർ. മാരക രോഗമായ എയ്ഡ്സ് സ്വയം വരുത്തുന്ന മനുഷ്യർ. AIDS patient Gerson Govea pushes a wheelchair at a sanatorium in Pinar del Rio, Cuba. (AFP Photo) എയ്ഡ്സ് രോഗികളുടെ രക്തം എടുത്ത് സ്വയം ശരീരത്തിലേക്ക് നേരിട്ട് കുത്തിവെച്ച് രോഗികളായി നടന്ന ക്യൂബയിലെ 'ലോസ് ഫ്രീക്കീസ്' എന്ന മനുഷ്യരുടെ ചരിത്രം ആരെയും വിസ്മയിപ്പിക്കും. കമ്യൂണിസ്റ്റ് ക്യൂബയിലെ ഭരണവാഴ്ച്ചയുടെ ഒരു ഭീകരതയാണിത്. ഫിദല്‍ കാസ്ട്രോയുടെ ഭരണകാലമാണ്. ഇൻഗ്ലീഷിനോടും അമേരിക്കന്‍-യൂറോപ്പ് സമൂഹങ്ങളോടും കടുത്ത വിരോധം വച്ച് പുലര്‍ത്തിയിരുന്ന കാലം. ഈ കാലഘട്ടത്തിൽ ഫ്രീക്കികൾ യൂറോപ്യൻ വേഷം ധരിച്ചു, ഇംഗ്ലീഷ് പാട്ടുകളും ശീലങ്ങളും പകർത്തി. സംഗീതമാണ് ലഹരിയും രാഷ്ട്രീയവും. ദേഹം മുഴുവന്‍ ടാറ്റൂ, ലോഹക്കഷണങ്ങള്‍ ദേഹത്തും മുഖത്തും തുളച്ച് ഇട്ടിട്ടുണ്ടാവും. ഹെവി മെറ്റല്‍ മ്യൂസിക് ആണ് ഇവരുടേത്. ഇതോടെ ഭരണകൂടത്തിന്റെയും കമ്യൂണിസത്തിന്റെയും ഭീകരത ഇവർക്കെതിരേ ആഞ്ഞടിച്ചു...